ഏത് വനപ്രദേശത്തും
ഒരു കാട്ടരുവിയുടെ മുരൾച്ച കേൾക്കുമെന്നതുപോലെ
എന്തു ചെയ്യുമ്പോഴും നിന്നെക്കുറിച്ചുള്ള
ചിന്തകൾ കലമ്പിക്കൊണ്ടിരിക്കുന്നു.
മറ്റൊന്നിലും പൂർണമായി ശ്രദ്ധയൂന്നാനനനുവദിക്കാതെ
ഓർമ്മകളുടെ ഗാഢപ്രവാഹം.
നീ എന്നെ
എങ്ങനെ,എത്രകണ്ട് ഓർക്കുന്നു ?
എനിക്കറിയില്ല
നമുക്കിടയിലെ എന്നെ
ഞാൻ ഓർക്കുന്നത്
അത്രയും ഖേദപൂർവ്വം
എല്ലാ ബാധകളിൽനിന്നും നീ മുക്തി നേടുമ്പോൾ
കരകയറാനിഷ്ടമില്ലാത്ത ശീലങ്ങളിലൊന്നിൽ വീണ്
ഒഴുകാതെ
താഴ്ന്നു പോവുകയാണ് ഞാൻ
ഈ മട്ടിലൊരു ദുർബലമനസ്സ് എന്നിൽ തുന്നിച്ചേർത്ത തെന്തിനാവും!
പരിഹാരമില്ലാത്ത സങ്കടങ്ങളുടെ ഘോഷയാത്ര പോലെ ജീവിതം.
നിനക്കില്ലല്ലോ
ഏറ്റവും പ്രിയമായതിനെ ചേർത്തു നിർത്താനാവാത്തതിൻ്റെ
നിതാന്ത വേദന.

By ivayana

Leave a Reply

Your email address will not be published. Required fields are marked *