പുഞ്ചിരിയുടെ പുതുവസന്തം തീർത്തു
കണ്ണിരൊളിപ്പിക്കാൻ അവളെത്ര സഹിച്ചിട്ടുണ്ടാവും അല്ലേ….?
ഹൃദയം കാർന്നു തിന്നുന്ന നോവിലും
അവളുടെ സ്പന്ദനം തിരിച്ചെത്തുന്ന
നാളെയുടെ പുലരിയെക്കുറിച്ച് ആയിരുന്നില്ലേ….?
നിറങ്ങൾ നിറഞ്ഞു നില്ക്കുന്ന ജീവിതം
സ്വപ്നം കണ്ടാവില്ലേ അവളുടെ ഓരോ ദിനവും
പിറന്നുവീണു കൊണ്ടിരുന്നത്…!
പിന്തുടരുന്ന മരണവാഹനത്തിന്റെ ചക്രങ്ങളിൽ നിന്ന്
ഒഴിഞ്ഞുമാറാനവൾ എത്രയോ ദൂരം
അകന്നു നടക്കാൻ ശ്രമിച്ചിട്ടുണ്ടാവുമല്ലേ…?
കൈയെത്തും ദുരത്തു ഒഴുകിയകലുന്ന
ആയുസ്സിനെ എത്ര ശക്തിയോടെ
വലിച്ചടുപ്പിക്കാൻ ശ്രമിച്ചുകാണും….?
ഓരോ നിമിഷവും തനിക്കൊപ്പം ഉറങ്ങുന്ന
മഹാവ്യാധിയോട് എത്ര കേണുകാണും പിരിഞ്ഞകലാൻ..!
ആത്മധൈര്യം ചോർന്നോഴുകുന്ന വേളയിൽ
പ്രിയപ്പെട്ടവരേ ഓർത്തവൾ തിരികെയെത്താൻ
പുഞ്ചിരിയോടെ മരണത്തെ പുച്ഛിച്ചു തള്ളിക്കളഞ്ഞിട്ടുണ്ടാവില്ലേ….?
ഓരോ നിമിഷവും മെയ്‌കാർന്നുതിന്ന വ്യാധി
അറിഞ്ഞിരുന്നോ അവളുടെ മനസ്….?
അനായാസം അനവസരങ്ങളിൽ നിറഞ്ഞാടുന്ന മരണമേ നീ
അറിയുന്നോ നീ കൊണ്ടുപോയ ജീവിതങ്ങളിൽ ഒറ്റപ്പെട്ടുപോയ
ചില ആത്മക്കളുടെ ഉറ്റവരുടെ
ബാക്കിയായ ജീവിതം….!

By ivayana

Leave a Reply

Your email address will not be published. Required fields are marked *