നിങ്ങൾക്ക് നിങ്ങളുടെ പേര് ഇഷ്ടമാണോ….
അതോ വേറെ ഏതെങ്കിലും പേര് ആയിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ…. നിങ്ങൾക്ക് വേറെ വിളിപ്പേരുകൾ ഉണ്ടോ…???
ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കരുത്…
ഒത്തിരി കാര്യങ്ങൾ ഇല്ലേ ഒരു പേരിൽ..!!!!
ഒരു പേര്…
വെറുമൊരു വിളിപ്പേരല്ലല്ലോ…
ഒരാളുടെ ജനനത്തിന് പിന്നാലെ
അവനിലേക്ക് ചേർത്തുവെക്കുന്ന
ആദ്യത്തെ സ്വപ്നമല്ലേ അത്….
ചില പേരുകൾക്ക്
ചില മനുഷ്യരുടെ ഗന്ധമുണ്ടാകും…
ചില ഓർമ്മകളുടെ ചൂടുണ്ടാകും…
ചില വേർപാടുകളുടെ നനവുണ്ടാകും…
ഒരിക്കൽ വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരാൾ
നമ്മുടെ പേര് വിളിച്ചിരുന്ന അതേ സ്വരത്തിൽ
മറ്റാരെങ്കിലും വിളിക്കുമ്പോൾ പോലും
ഹൃദയം ഒരു നിമിഷം പഴയ കാലത്തിലേക്ക് തിരിച്ചു പോകും…
അതുകൊണ്ടല്ലേ…
പേര് കേൾക്കുമ്പോൾ ചിലപ്പോൾ
നമ്മൾ ചിരിക്കുകയും,
ചിലപ്പോൾ കണ്ണുകൾ നിറയുകയും ചെയ്യുന്നത്…
അവസാനം…
നമ്മുടെ പേര് നമ്മുടേതായി മാത്രം അവശേഷിക്കില്ല;
നമ്മളെ സ്നേഹിച്ചവരുടെ ഓർമ്മകളിലും,
നമ്മളെ കാത്തിരുന്നവരുടെ പ്രാർത്ഥനകളിലും,
നമ്മൾ കടന്നുപോയ വഴികളിലും,
നമ്മൾ തൊട്ടുപോയ ഹൃദയങ്ങളിലും
അത് പതിഞ്ഞുകിടക്കും…
അതുകൊണ്ട് ചോദിക്കരുത്
“ഒരു പേരിൽ എന്തിരിക്കുന്നു…?”എന്ന്…
ഒരു മനുഷ്യന്റെ ജീവിതം മുഴുവൻ
ചിലപ്പോൾ ഒളിച്ചിരിക്കുന്നുണ്ടാകും
ആ ചെറിയൊരു പേരിനുള്ളിൽ…!!! ❤️❤️❤️
സ്നേഹപൂർവ്വം…

By ivayana

Leave a Reply

Your email address will not be published. Required fields are marked *