ആകാശപുഷ്പങ്ങൾ ആനന്ദനൃത്തമാടും
അരുമകിടാത്തികൾ ആരോമലാളാകും
ആയില്യംകാവിലെ ആരാമത്തിൽ
ആദ്യാനുരാഗം പൊട്ടിമുളക്കും
വാല്മീകത്തിൻ മൗനരാഗമായി
…..
ആകാശപുഷ്പങ്ങൾ ആനന്ദനൃത്തമാടും
അരുമകിടാത്തികൾ ആരോമലാളാകും
ആയില്യംകാവിലെ ആരാമത്തിൽ
ആദ്യാനുരാഗം പൊട്ടിമുളക്കും
വാല്മീകത്തിൻ മൗനരാഗമായി
…..
നീറും നൊമ്പരങ്ങൾ മണിവീണയാക്കി
മാരിവില്ലായ് മനസ്സിൽ നിറഞ്ഞുനിന്നു
മന്മത കദനത്തിൽ മാറാപ്പു ചാർത്തി
മധുകിനിഞ്ഞവൾ മദനനൃത്തമാടി
…..
നീറും നൊമ്പരങ്ങൾ മണിവീണയാക്കി
മാരിവില്ലായി മനസ്സിൽ നിറഞ്ഞുനിന്നു
മന്മത കദനത്തിൽ മാറാപ്പു ചാർത്തി
മധുകിനിഞ്ഞവൾ മദനനൃത്തമാടി
…..
ആകാശപുഷ്പങ്ങൾ ആനന്ദനൃത്തമാടും
അരുമകിടാത്തികൾ ആരോമലാളാകും
ആയില്യംകാവിലെ ആരാമത്തിൽ
ആദ്യാനുരാഗം പൊട്ടിമുളക്കും
വാല്മീകത്തിൻ മൗനരാഗമായി

നിസാർ റഹിം

By ivayana

Leave a Reply

Your email address will not be published. Required fields are marked *