■■1977 ഒക്ടോബർ 26-ന് സോമാലിയയിലെ അലി മാവ്ലി മാലൻ എന്ന വ്യക്തിയിലാണ് പ്രകൃതിദത്തമായി വസൂരി ബാധിച്ച അവസാന കേസ് റിപ്പോർട്ട് ചെയ്തത്
വേരിയോള (Variola virus) എന്ന മാരക വൈറസ് മൂലമാണ് വസൂരി പടർന്നുപിടിച്ചിരുന്നത് .
■1978-ൽ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാം സർവകലാശാലയിലെ ലബോറട്ടറിയിൽ നിന്നുണ്ടായ അശ്രദ്ധ മൂലമുള്ള സമ്പർക്കത്തിൽ ജാനറ്റ് പാർക്കർ എന്ന മെഡിക്കൽ ഫോട്ടോഗ്രാഫർ വസൂരി ബാധിച്ച് മരിച്ചു. ഇതാണ് വസൂരി ബാധിച്ചുള്ള ലോകത്തിലെ അവസാനത്തെ മരണം.
■പ്രകൃതിദത്തമായ കേസുകൾ പൂർണ്ണമായി അവസാനിച്ചതിനെത്തുടർന്ന്, 1980 മെയ് 8-ന് ചേർന്ന ലോകാരോഗ്യ അസംബ്ലി ഭൂമുഖത്തുനിന്ന് വസൂരി പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്തതായി പ്രഖ്യാപിച്ചു
♥♥മനുഷ്യന്റെ ഇച്ഛാശക്തിയുടെയും ശാസ്ത്ര പുരോഗതിയുടെയും ആഗോള കൂട്ടായ്മയുടെയും എക്കാലത്തെയും മികച്ച വിജയമാണ് വസൂരി നിർമ്മാർജ്ജനം. ഈ വിജയത്തിനുശേഷം വസൂരി വാക്സിനേഷൻ ലോകമെമ്പാടും നിർത്തിവെച്ചു.
♥ നിലവിൽ അമേരിക്കയിലെയും റഷ്യയിലെയും അതീവ സുരക്ഷിതമായ രണ്ട് ലബോറട്ടറികളിൽ മാത്രമാണ് ഗവേഷണ ആവശ്യങ്ങൾക്കായി ഈ വൈറസിന്റെ സാമ്പിളുകൾ സൂക്ഷിച്ചിട്ടുള്ളത്.
♥♥1796-ൽ ഇംഗ്ലീഷ് ഭിഷഗ്വരനായ എഡ്വേർഡ് ജെന്നർ (Edward Jenner) കൗപോക്സ് (പശു വസൂരി) വൈറസ് ഉപയോഗിച്ച് ആദ്യത്തെ വസൂരി വാക്സിൻ വികസിപ്പിച്ചു. ഇത് ആധുനിക വാക്സിനേഷൻ ശാസ്ത്രത്തിന്റെ തുടക്കമായിരുന്നു .
എത്ര ഭീകരമായ ഒരു രോഗമായിരുന്നു അല്ലേ ? വസൂരിക്കലയുള്ളവരെക്കുറിച്ച് നോവലുകളിലാണ് കൂടുതല്‍ കണ്ടിട്ടുള്ളത് .
ഭയപ്പെടുത്തുന്ന മുഖങ്ങളെല്ലാം വസൂരിക്കലയുള്ളതായിരുന്നു ..

By ivayana

Leave a Reply

Your email address will not be published. Required fields are marked *