ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ഉളളിലുറങ്ങും നമ്മുടെയിഷ്ടങ്ങളെ
നമ്മളറിയാതെ തൊട്ടുണർത്തീടുവാൻ
നമുക്കൊരു കൂട്ട് ദൈവം തന്നീടും
പകിട്ടുള്ളൊരു ബന്ധത്തെ നൽകീടും
നിർവചനങ്ങളതിനേകുവാനാകില്ല
പേരിട്ടതിന്റെ മേന്മ കുറക്കുവാനാകില്ല
സഹർഷമത് മനസ്സിനെ പുളകമണിയിക്കും
പൂരകമായത് നമ്മളിൽ നിറഞ്ഞുനിന്നീടും
ജീവിതമെന്നൊരു ഇത്തിരിവട്ടത്തിൽ
ഒത്തിരി വെട്ടമായത് നമ്മളിൽ നിറഞ്ഞീടും
ആരുമറിയാതാരോടും ചൊല്ലീടുവാനാകാതെ
എന്നന്നേക്കുമത് പ്രിയങ്കരമായ് മാറീടും.

By ivayana