പ്രഭാവം കുറഞ്ഞൊരാ അമ്പലനടയിൽ
പ്രാർത്ഥനാനിരതയായിരുന്നവൾ
ദേവ, പ്രഭാവം ഏറെയുണ്ടെന്നാണാ
ദേവ വിഗ്രഹത്തിലെന്നു പരക്കെ സംസാരം
ക്ഷയിച്ചു തുടങ്ങിയ ക്ഷേത്ര തിടപ്പള്ളിയിൽ
ക്ഷമയറ്റു പോം പന്തീരടിവച്ചീടുകിൽ
എന്നിട്ടുമവൾ അടിവച്ചടിവെച്ചും
എങ്ങനെ പന്തീരടിവച്ചു നടന്നതെന്നോ!
കാത്തിരുന്നു ഞാനാക്കാഴ്ച കാണാൻ
കരളിലെന്തായിരുന്നെന്നറിയില്ല
ഭക്തി തൻ പാരവശ്യം, പിന്നെയോ
ഭക്തയുടെ കടാക്ഷമോ ! അറിയില്ല
ഓർത്തിരുന്നൊരു നേരമവളെ പണ്ട്
ഓർമ്മയിലാ വിടവുള്ള പല്ലിൻ നിര
വിരിഞ്ഞ മാറിൽ ശയിക്കുമൊരു മാല
വിലാളം പോലെ ചാഞ്ചാടുന്നിരുവശത്തേക്കും
ഭംഗി കലർന്നോരാ കഴുത്തിൻ ചാരുത
ഭംഗിതരംഗിതമാകുന്നാച്ചുഴിക്കാഴ്ചയിൽ
ഒട്ടേറെപ്പേർക്കില്ല, കാണുന്നില്ലാച്ചുഴി
ഒട്ടു ഭംഗിയെന്നിൽ തോന്നിക്കുന്നതെന്താവാം
ഓർത്തിരുന്നാൽ ചമൽക്കാരമേറിടും
ഓർമ്മയിലിന്നു ഇത്ര മതിയെന്ന തോന്നൽ
അതു പോരെന്നു തോന്നുന്നുവെങ്കിൽ
അലോസരം തോന്നില്ല പറഞ്ഞിടേണമേ

പ്രകാശ് പോളശ്ശേരി

By ivayana