ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !
രചന: Rajesh Chirakkal

പ്രകൃതി…സുന്ദരി
പോകുന്നില്ല… മനസ്സിൽ നിന്നും
പ്രകൃതിയുടെ നാടകങ്ങൾ.
ശ്രദ്ധിക്കണം മഴപെയ്യുന്നതിന്,
മുൻപായി പറന്നുവരും താമര നൂൽ.
പാടത്ത് ഞാറിന് മുകളിലായ്,
താമരനൂൽ വരക്കും പ്രകൃതിയെ,
സോദരേ സുന്ദരിയായ്.
പിന്നെയൊരു മഴയുണ്ട്,
കോരിത്തരിക്കും പ്രകൃതിയും നമ്മളും.
ഘടി കാരത്തിൻ ശബ്ദം പോൽ.
മുഴങ്ങും മേയാത്ത ഓല വീട്ടിൽ,
ചോർച്ചയുടെ ശബ്ദം.
ഭൂമിയമ്മ തൻ കണ്ണീർ പോൽ.
അവിൽ ഇടിക്കും ….. അമ്മ ഉരക്കുഴിയിൽ,
കയ്യിട്ടിട്ടുണ്ട് അവിലിനായി…
കൈ നഖം പോയിട്ടുണ്ട്,
ഉലക്കകൊണ്ടിട്ട് ഹോ….
എന്നാലും കൈവിറക്കുന്നു…
എൻ കുഞ്ഞു ഹൃദയവും,
ഓർമകൾക്ക് ചിറകുകൾ
മുളക്കുമ്പോൾ….

രാജേഷ്. സി. കെ ദോഹ ഖത്തർ

By ivayana