ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !
രചന:രാജൻ അനാർകോട്ടിൽ മണ്ണാർക്കാട്.

മനസ്സിലേറ്റൊരു
മുറിവുമായ്
ഞാൻ
മണ്ണിലലയുന്നു,

വിണ്ണിലേയ്ക്ക്
പറന്നു
മറയാൻ
കാത്തു
നിൽക്കുന്നു,

സ്വന്തമെന്നൊരു
വാക്ക്
കേൾക്കാൻ
നീറിടുന്നുള്ളം,

ബന്ധമെന്നത്
വാക്കിനുള്ളിൽ
തേങ്ങി
മറയുന്നു,

നന്മയുള്ളത്
ഹൃത്തടത്തിൽ
വിണ്ടു
വരളുന്നു,

നാളെ
നല്ലതു
കേൾക്കുവാനായ്
കരള്
കരയുന്നു.

രാജൻ അനാർകോട്ടിൽ

By ivayana