വീണ്ടും രോഗം കൂടിയാൽ, പ്രവാസികളെ കുറ്റംപറയരുത് സർക്കാരും, ചാനലുകളും.!
അത് ഗൾഫിൽനിന്ന് വന്നവരിൽനിന്ന്, അവൻ ഗൾഫുകാരൻ, നാട്ടുകാർക്ക് കൊടുത്തത് ഗൾഫുകാരെന്ന പ്രയോഗങ്ങൾ, ഇനിയും അനുവർത്തിക്കാതിരിക്കട്ടെ.!

ചില ചോദ്യങ്ങൾ:-
– എന്തിനാണ് തെർമൽസ്കാനർ ഉപയോഗിച്ച് ചെക്ക് ചെയ്യുന്നത്.?
– പനിയുള്ളവർ ഒരു ഗ്രാം പാരസെറ്റ്മോൾ കഴിച്ചാണ് വരുന്നതെങ്കിൽ തെർമൽസ്കാനറിൽ ടെമ്പറേച്ചർ കാണിക്കുമോ ?
– റാപ്പിഡ് ടെസ്റ്റ് ചെയ്താണോ കോവിഡ് 19 ഇല്ലെന്ന് ഉറപ്പിക്കുന്നത്.? വെറും മണ്ടത്തരം.!
– 7 ദിവസത്തെ ക്വാറൻ്റീൻ കൊണ്ട് പ്രയോജനമുണ്ടോ? രോഗലക്ഷണമില്ലാത്തവരെ തിരിച്ചറിയാൻ ഈ ദിനങ്ങൾക്ക് സാധിക്കുമോ?
– നാട്ടിലെ ക്വാറൻ്റീനിൽ താമസം ഒരാൾ ഒരു റൂമിലാണെങ്കിലും ഒരുമിച്ച് ആഹാരം, ഒരുമിച്ചുള്ള ഇടപഴകൽ, രോഗപകർച്ചക്ക് വഴിതെളിക്കില്ലെ?
– ക്വാറൻ്റീനിൽ ഓരോ ക്യാമ്പിലും, ഹോട്ടലിലും, മറ്റു സ്ഥലങ്ങളിലും ഡോക്ടർ അല്ലെങ്കിൽ നഴ്സിൻ്റെ സ്ഥിരം സേവനം ലഭ്യമാണോ? അവരുടെ നേതൃത്ത്വമില്ലെങ്കിൽ പിന്നെന്തിന് ക്വാറൻ്റീൻ ?
– എന്തുകൊണ്ട് വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ PCR ടെസ്റ്റ് നടത്തി സ്വന്തം വീട്ടിലെ ക്വാറൻ്റയിനിലേക്കോ, സർക്കാർ ക്വാറൻ്റയിനുകളിലേക്കോ പറഞ്ഞയക്കുന്നില്ല.?

. ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ കേന്ദ്രസർക്കാരും മറ്റിതര സംസ്ഥാന സർക്കാരുകളും കണ്ടെത്തിയിരുന്നെങ്കിൽ ഇന്ത്യയിലെ ഉയർന്ന് വരുന്ന കോവിഡ് നിരക്ക് പിടിച്ച് കെട്ടാമായിരുന്നു. ഇപ്പോൾ ഈ രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെങ്കിൽ ഇന്നുവരെ 50000 കോവിഡ് രോഗികളെന്ന കണക്ക് അടുത്ത ആഴ്ചകളിൽ അല്ലെങ്കിൽ ഈ മാസത്തിനുള്ളിൽതന്നെ നമുക്ക് 1 ലക്ഷം എന്നതിലേക്ക് നീങ്ങുമെന്നതിൽ സംശയിക്കണ്ട കാര്യമില്ല.!

– പ്രവാസികളായി വരുന്നവരിൽ ഭൂരിഭാഗവും നാട്ടിലെങ്ങിനെ എത്തിച്ചേരണമെന്ന വിഭ്രാന്തിയിലാണ് ഇവിടെനിന്ന് കരകയറാൻ ശ്രമിക്കുന്നത്. ജോലി നഷ്ടപ്പെട്ടവർ, വിസിറ്റിലെത്തി പെട്ടുപോയവർ, ഗർഭിണികൾ, സാമ്പത്തിക പ്രതിസന്ധിയുള്ളവർ എന്നിവർക്കൊക്കെയാണ് സർക്കാർ ആദ്യപരിഗണന നൽകുന്നതെന്ന് പറയുമ്പോൾ തന്നെ, നമുക്ക് ചിന്തിക്കാം എത്താനുള്ളവരുടെ മാനസ്സിക പ്രതിസന്ധി.! അതിനാൽ പനിയും, തലവേദനയും, ചുമയും മറ്റുമുണ്ടെങ്കിൽ തന്നെ അവർ ആൻ്റിബയോട്ടിക്കും പാരാസെറ്റ്മോളും കഴിച്ച് രോഗശമനം വരുത്തിയേ വിമാനത്തിൽ കയറുവാനായിട്ട് വരികയുള്ളു.! കൂടാതെ മറ്റുള്ള വ്യക്തികൾക്ക് കോവിഡുണ്ടെങ്കിൽ തന്നെ രോഗലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയുമില്ല. ഈ സാഹചര്യത്തിൽ ഗൾഫിലെയും മറ്റും ഒട്ടുമിക്ക പ്രദേശങ്ങളിലെ ഹോട്ട്സ്പോട്ടുകളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന പ്രവാസികൾക്ക് കോവിഡുണ്ടെന്ന് കണ്ടുപിടിക്കാൻ നമുക്ക് മുകളിൽ പറഞ്ഞ ഒരു ടെസ്റ്റുകൊണ്ടും സാധിക്കുകയില്ല.! 7 ദിവസത്തെ ക്വാറൻ്റയിൻ കൊണ്ടും സാധ്യമായെന്ന് വരില്ല. ശേഷം റാപ്പിഡ് ടെസ്റ്റ് എന്ന് പറയുന്ന ഒരു ശുദ്ധമണ്ടത്തരം കാട്ടിയാലും രോഗികളെ കണ്ടെത്തുവാൻ സാധിക്കുകയില്ല.!

. എന്നാൽ ഓരോ എയർപോർട്ടിൽ നിത്യവും വരുന്ന ഇപ്പോളത്തെ കണക്കനുസരിച്ച് മാക്സിമം 2000 ൽ താഴെയുള്ള പ്രവാസികളെ PCR ടെസ്റ്റിന് വിധേയമാക്കിയിരുന്നെങ്കിൽ വെറും 12 മണിക്കൂറിനുള്ളിൽ യഥാർത്ഥ കോവിഡ് രോഗികളെ തിരിച്ചറിയുകയും, അവരെ ഹോസ്പിറ്റൽ ട്രീറ്റ് മെൻ്റിലേക്ക് മാറ്റി സമൂഹത്തെ രക്ഷിക്കുകയും, സമൂഹവ്യാപനം തടയുകയുമാകുമായിരുന്നു.!
സർക്കാരിൻ്റെ ചിലവ്, 7 ദിവസത്തെ ക്വാറൻ്റയിൻ കുറച്ച് 12 മണിക്കൂറാക്കി ഭീമമായ സാമ്പത്തിക ചിലവുകൾ തടയുകയുമാകാമായിരുന്നു.!

എന്തായാലും ഇനിയൊരു കാര്യംകൂടി സർക്കാരുകൾ മനസ്സിലാക്കുന്നത് നന്നായിരിക്കും. പ്രവാസികൾ തിരിച്ച് വന്നതുകൊണ്ടാണ് രോഗം കൂടിയതെന്ന് പറയുന്ന പരിപാടി ഒരാൾക്കും സാധ്യമാകില്ല. പറഞ്ഞാൽ അത് തീർത്തും ന്യായമല്ലെന്ന് വ്യക്തമാണ്. സർക്കാരിൻ്റെ അനാസ്ഥകൊണ്ടായിരിക്കും ഇനിയുള്ള വ്യാപനമെന്നത് ഒരു സർക്കാരും മറക്കരുത്.!

നല്ലൊരു മാർഗ്ഗം PCR മുന്നിലുണ്ടായിട്ടും,
വെറും 12 മണിക്കൂറിനുള്ളിൽ പ്രവാസികളായി വരുന്നവരിൽ രോഗമുണ്ടോയെന്ന് കണ്ടുപിടിക്കാൻ സാധിക്കുമായിരിന്നിട്ടുമാണ്, അനാവശ്യ ചിലവുകൾ വരുത്തി വേണ്ടാത്ത ടെസ്റ്റുകളും, വേണ്ടാത്ത നടപടികളും സ്വീകരിക്കുന്നത്.!

. ഈ മാസമൊടുവിലാകുമ്പോളത്തേക്ക് സർക്കാരുകളുടെ വിഢിത്തരത്തിൽ രോഗം വ്യാപിച്ചാൽ, പ്രവാസികളായവരുടെ തലയിൽ കെട്ടിവയ്ക്കരുതെന്ന് താഴ്മയായ് അപേക്ഷിച്ചുകൊള്ളുന്നു.!

. ഡാർവിൻ.പിറവം.

By ivayana