രചന : മുംതാസ് .എം

കാലപ്പഴക്കത്താൽ..
പായൽ പിടിച്ച്
വള്ളിപടർപ്പുകൾ
ചുറ്റിപടർന്ന് ജീർണിച്ച..
പാതിത്തകർന്ന
ശിൽപം പോലെ ഞാനിന്ന് ..

കാലാന്തരത്തിൻ്റെ
മരണവാതിൽ
മുട്ടിവിളിക്കുന്നപോൽ..
ഒഴുകിയെത്തുന്ന
രാപ്പാടിത്തൻ രാപ്പാട്ടുകൾ
അർത്ഥശൂന്യമായി
കോർത്തു വെച്ച കവിത പോൽ..
ഇന്നെൻ്റെ കിനാവുകൾ
ഇരുളടഞ്ഞിരിക്കുന്നു..

ആരവങ്ങളോ..
ആളനക്കമൊയില്ലാത്ത
ഇടപാത പോൽ
ദിനങ്ങളൊരോന്നും
വിജനമായ പോൽ..

വന്നിരുന്നെങ്കിൽ
വസന്തം ഈ വഴി..
പൂത്തിരുന്നെങ്കിൽ ഇനിയും
ഉൾക്കോണിലാരോ ..
വിതുമ്പുന്ന പോൽ.

മുംതാസ് .എം

By ivayana