രചന : പ്രകാശ് പോളശ്ശേരി.

കാൽച്ചിലമ്പിട്ടാ പെണ്ണിനെ കാണാതെ
കാത്തിരുന്നുകാത്തിരുന്നുമൂകനായിന്നു – ഞാൻ
കൊറോണയെന്നൊരു ഭീതിയാലവൾ
കാനൽ’ വെളിച്ചത്തിൽ നിന്നകന്നതാകുമോ

എത്രയുമ്മകൾ വിരിയാതെ പോയിന്നിതാ
എത്ര ചിരികളും മാഞ്ഞു പോയിന്നിതാ
വളരെയുറക്കെ ചിരിച്ചാലും ഭീതിയായ്
വളരെയടുത്തെത്തി ആ മാരി’യെന്നോർത്തോ

എനിക്കായി തുന്നിയ പ്രേമശലാകകൾ
നിനക്കായിന്നിതാ കവചങ്ങൾ നിർമ്മിച്ചു
ഇന്നു കൊതിപ്പൂ ,നിൻ്റെയാമണമുള്ള
വല്ലാത്ത ഭംഗിയാം പ്രേമശലാകകൾ

മേച്ചിൽപറമ്പിൽ കളിചിരിയായുള്ള
മൂപ്പിള ഇല്ലാത്ത കൂട്ടങ്ങളിന്നില്ല
ആൽത്തറ തന്നിലായ് സൊറപറ പറയുന്ന
ആൾക്കാരു മിന്നില്ല, കൊറോണ ഭീതിയിൽ.

പ്രകാശ് പോളശ്ശേരി.

By ivayana