രചന : കൃഷ്ണൻ കൃഷ്ണൻ.

ഗാഗുൽത്താമലയിലെ കാറ്റിൻ
തേങ്ങലുകൾ സാക്ഷി
കുരിശേറിയ പുത്രൻ പുണരും
വേദനകൾ സാക്ഷി
പിടയുന്നോരമ്മയുടെ ചുടു
കണ്ണീർകണികകൾ സാക്ഷി
നിലവിളിയുടെ അലകൾ
ചിതറിയ ആകാശം സാക്ഷി’

പിതാവു കൈവിട്ടകന്നു പോയോ
ദേവകുമാരാ നിന്നെ
അധർമ്മവിധിയുടെ വിളയാട്ടത്തിൽ
ചോരത്തുള്ളികൾ ചിതറി

തെളിനീരരുവികൾ മനുഷ്യനു ‘
നൽകിയ നിറഞ്ഞ സ്നേഹനിലാവേ
കൈവിട്ടകന്നു പോവുകയാണോ
ഹതാശരാംകുഞ്ഞാടു –
കളെ

കഥയറിയും കടലുകൾ തേങ്ങി
നീ നടന്ന വഴികൾ പിടഞ്ഞു
പൂക്കാടുകൾ വാടിയsർന്നു
പൂക്കിളികൾ തേങ്ങിയകന്നു

പോകരുതേ രാജകുമാരാ
അമ്മമനം താങ്ങില്ലല്ലോ
എങ്ങിനെയാ മാതാവിന്റെ
കണ്ണുനീരിനി തോരുവതെന്ന്,
കഥ പറയാൻ ആളില്ലല്ലോ
അരികത്തിനി നീയില്ലല്ലോ
കളിയായി തൊട്ടുതലോടാൻ
അമ്മയ്ക്കിനിമകനില്ലല്ലോ.

ഉദരത്തിൽ ഉയിർ കൊണ്ടപ്പോൾ
കൊല്ലുന്നവരോടിയടുത്തു
ഉയിരും കൊണ്ടോടിയൊളിച്ചു
മാതാവിൻ മനസ് പിടഞ്ഞു.
അന്നു മുതൽ ഭയമാണല്ലോ
പൊൻ മകനുടെ ജീവിതമോർത്ത്
ഇന്നിതിങ്ങനെവന്നു ഭവിക്കാൻ
വിധിയെന്തിന് ക്രൂരത ചെയ്തു

അകലുകയാണിന്നു നിലാവ്
അകലുകയാണിന്നു വെളിച്ചം
ഇരുൾകഴുകൻ വന്നണയുന്നു.
കരയുന്നൊരുസൂര്യന – കന്നു
വിടപറയാൻ ഇനി നിമിഷങ്ങൾ
യുഗപുരുഷൻമറയുക-
യല്ലോ
നീർമിഴികൾ മെല്ലെ വിടർന്നു.
അമ്മ മുഖം തേടിയലഞ്ഞു
യാത്രാമൊഴി ചുണ്ടിൽ വിതുമ്പി
ഭൂമിവിട്ടു പ്രാണനകന്നു
പോയല്ലോ ദേവകുമാരൻ
പോയല്ലോ സ്നേഹ സ്വരൂപൻ (2)

കൃഷ്ണൻ കൃഷ്ണൻ

By ivayana