രചന – സതി സുധാകരൻ*

നാട്ടുമാവിൻ കൊമ്പിലെ ചാഞ്ഞു നിൽക്കണ ചില്ലയിൽ
കാതിലൊരു കഥ പറഞ്ഞു ഊഞ്ഞാലാടി പോയതും,
മധുരമുള്ളരോർമ്മ തന്ന നാളു നീ മറന്നുവോ ?
പൊന്നിലഞ്ഞിച്ചോട്ടിൽ നിന്നും പൂ പെറുക്കി
മാല കോർത്ത് മാറിലിട്ടു തന്നതും,
നാണത്താൽ ചേല കൊണ്ട് മുഖം മറച്ചു നിന്നതും,
പൂവുടൽ മേനി യാകെ കുളിരു കോരി നിന്നതും
ഇന്നലെയെന്നപോലെ ഓർത്തിടുന്നു മൽസഖി.
നീലമേഘം നമ്മേ നോക്കി പുഞ്ചിരിച്ചു നിന്നതും
മാരിവില്ലു പന്തലിട്ടു കുട വിരിച്ചു നിന്നതും
തു മഴത്തുള്ളിയായ് മേനിയിൽ പതിച്ചതും
എൻ മനതാരിലൊരു കുളിർമഴയായ് പെയ്തു പോയ്.
ഇല്ലി മുളം കാടുകൾ കാറ്റിലാടി നിന്നതും
പുല്ലാങ്കുഴലൂതി വന്നു നമ്മേ, മാടി വിളിച്ചതും
തുള്ളിയോടി എന്നെ വിട്ട് നീ പോയ് മറഞ്ഞതും,
നിന്നെയോർത്ത് തേങ്ങി നിന്ന നാളു നീ മറന്നുവോ?
കാലമെത്ര പോയ് മറഞ്ഞു
ഋതുക്കളും മാറി വന്നു ഓർമ്മകൾ
ഒഴുകി വന്നെൻകരളുരുകി നിന്നു ഞാൻ.

By ivayana