ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !
സമീർ വല്ലപ്പുഴ*

അല്പനേരമൊന്ന് അന്തിച്ചിരുന്നാൽ ചിന്തിച്ചിരുന്നാൽ
കല്പിച്ചുകൂട്ടിയാൽ എന്തും പൊലിപ്പിച്ചെഴുതാം.
ഓർമകൾ…ഓർമകൾ…
ഓർമകൾക്കുണ്ടോ പഞ്ഞം..!
വായനയ്ക്ക് സുഖം കിട്ടാൻ പാകത്തിൽ
ഓർമകളെ കൂട്ടിയിണക്കാൻ കഴിയാഞ്ഞിട്ടല്ല.
അറിയാഞ്ഞിട്ടല്ല. വേണ്ടാഞ്ഞിട്ടാണ്.
ഒറ്റവരിയിൽ ഒതുങ്ങുന്ന പ്രണയം.
രണ്ടുവരിയിലധികം പോവാതെ കാമം.
മൂന്നുവരികളിൽ കവിയാത്ത വിരഹം.
നാലുവരികളിൽ നാലുവിധം തോന്നിക്കുന്ന അവിഹിതം…
അഞ്ചുവരികളിൽ..മരണം.!
ആറ് വരികളിൽ ഒതുങ്ങാത്ത സൗഹൃദം,
ഏഴുവരികളിൽ ചതി..
എട്ടിൽ നീതി…
പത്തിൽ പതി…
ഒൻപതില്ല !
ആ അക്കം ഒഴിച്ചിടുകയാണ്…!
ആവശ്യാനുസരണം പൂരിപ്പിക്കാൻ.,

By ivayana