വി.ജി മുകുന്ദൻ*

പ്രബദ്ധതയുടെ ചങ്കുറപ്പോടെ
വാക്കുകളുടെ പടവാൾ ഉയർത്തി
ഇന്നിന്റെ കാഴ്ച്ചകളിലേക്ക് തന്നെ
എഴുത്തുകാരൻ മടങ്ങുമ്പോഴാണ്
അധികാരത്തിന്റെ ഇടനാഴികളിൽ
മറയ്ക്കപ്പെടുന്ന സത്യങ്ങൾ
ചത്തൊടുങ്ങാതെ, കാഴ്ചകളായി
സ്വയം സംസാരിച്ചു തുടങ്ങുന്നത്.
പണം ഒഴുകുന്ന വഴികളിലെല്ലാം
ചിതറിതെറിച്ചൊഴുകുന്ന
ചോരയുടെ കറ
അടയാളപെടുത്തുന്നതും
ഇന്നിന്റെ കാഴ്ച്ചകളാണ്.
വംശീയ ചിന്തകൾ
ദൈവങ്ങളെ ഉപേക്ഷിച്ച്
ഭൂഖണ്ഡങ്ങൾ കടന്നപ്പോഴാണ്
രാജ്യം നഷ്ടപെട്ട ജനങ്ങൾ
അതിരുകൾ കടന്ന്
അഭയാർത്ഥികളാകുന്നത്.
ജീവിത ക്രമങ്ങളിൽ നിന്നും
അതിജീവന പോരാട്ടങ്ങളിലേയ്ക്ക്
മനുഷ്യർ വഴിമാറുന്നതും
ഇന്നിന്റെ കാഴ്ച്ചകളാണ്.
സാമ്പത്തിക യുദ്ധത്തിൽ
ഉപരോധമിറക്കിയും
പങ്കാളിത്തമൊഴിഞ്ഞും
പുതിയപങ്കാളിയെ തേടിയും
ലോകം വ്യാപാരതന്ത്രങ്ങൾ പയറ്റുന്നുതും ;
പണമെറിഞ്ഞ് പങ്കാളിത്തമുറപ്പിയ്ക്കുന്ന
പുതിയ വ്യാപാര നയതന്ത്രജ്ഞതയും
സ്വയം സംസാരിക്കുന്ന കാഴ്ച്ചകളാണ്.
പുതിയ തന്ത്രങ്ങളിലേയ്ക്ക് യുദ്ധമുറകൾ മാറുമ്പോൾ
ജൈവയുദ്ധ പരീക്ഷണങ്ങൾ, പരീക്ഷണശാലകൾ
മഹാമാരികൾ!!
ഭയന്നു വിറങ്ങലിയ്ക്കുന്ന ലോകം.
എല്ലാം അടച്ചുപൂട്ടി
തന്നിലേക്കു മാത്രമായൊതുങ്ങുന്ന
മനുഷ്യർ!
വീടിന് തീപിടിക്കുമ്പോൾ
വാഴവെട്ടാൻ നടക്കുന്നവർ.
വാക്സിൻ നിർമ്മാണത്തിൽ കുത്തക
വിതരണത്തിൽ വിവേചനം.
മുതലാളിമാർ കൊയ്ത്തു തുടങ്ങി വ്യാപാരകൊയ്ത്ത്‌
സാമ്പത്തികവിജയം!
ലോകമുതലാളിപ്പട്ടം!!
…..ആർത്തുപെയ്യുന്ന മഴയുടെ
ആരവം കാതോർത്തിരുന്നപ്പോഴാണ്
മഴയെ അതിജീവിക്കുന്ന
പക്ഷി മൃഗാദികളെ ഓർത്തുപോയത്!.

By ivayana