പുഴയോർമ്മകൾ. …. Kpac Wilson

പറഞ്ഞു വന്ന വലിയ കാര്യം അതൊന്നുമല്ല. ഓണാട്ട് മറിയാമ്മ ഒരത്ഭുതമാവുന്നു.!എന്ത് കൊണ്ടെന്നാൽ,ചേടത്തിയ്ക്ക് കുളിയ്ക്കുമ്പോൾ മേല് തേക്കാൻ സോപ്പുണ്ട്…! പിയേഴ്സ് …!!! ഒരു തരം ഊച്ചൻ വണ്ടിൻ്റെ മണമാണതിന്.മുഖത്തും കക്ഷങ്ങളിലും ശരീരത്തിൻ്റെ പുറംലോകം കാണാത്ത പ്രദേശങ്ങളിലും അത് പതപ്പിക്കുമ്പോൾ ചേടത്തി പുഴയിലെ റാണിയായി…

വെട്ടം …. ജയദേവൻ കെ.എസ്സ്

വെട്ടിത്തിളങ്ങും മുഖവുമായ് ആദിത്യൻമട്ടുപ്പാവിൽ നിന്നു പുഞ്ചിരിക്കേ,വെട്ടം പരന്നൂഴിയുറ്റവർക്കേകുന്നുപട്ടുറുമാലിട്ട സുപ്രഭാതം.. കെട്ടിലും മട്ടിലും ദേവലോകത്തിന്റെചിട്ടയിലെത്തുന്ന പൊൻകിരണം,കെട്ടിപ്പിടിച്ചുണർത്തീടുന്നു ഭൂമിയെമുട്ടൊന്നുമില്ലാതെ സഞ്ചരിക്കാൻ.. പട്ടുടുത്തെത്തുവാനർക്കന്റ വാതിലിൽമുട്ടിവിളിക്കുന്ന പക്ഷികൾക്കും,മൊട്ടുപോലിത്തിരിയുള്ളോർക്കുമെത്രയോതിട്ടമോടേകുന്നു തൂവെളിച്ചം.. കട്ടക്കരിയിരുട്ടാകിലോ നൂലിഴപൊട്ടിയ പട്ടംകണക്കെയെല്ലാം,ഒട്ടും ശുഭകരമല്ലാതവതാളംകൊട്ടുന്ന പാട്ടുപോലായിടുന്നൂ.. പെട്ടകംതന്നിലെ പൊൻവെളിച്ചം തരാൻചൊട്ടതൊട്ടിന്നുമുദിച്ച നീയേ,വട്ടംകറങ്ങുന്ന ധാത്രിക്കു നെറ്റിയിൽപൊട്ടുകുത്തേണമേ തൃക്കരത്താൽ…. ജയദേവൻ

ശ്രി. ടോമി പീടികപറമ്പിലിന്റെ മാതാവ് ത്രേസിയാമ്മ ജോസഫ് (88) മരണമടഞ്ഞു .

വിയെന്ന പ്രവാസിമലയാളി ശ്രി ടോമി പീടികപറമ്പിലിന്റെ മാതാവ് ത്രേസിയാമ്മ ജോസഫ് (88) 02 .07 .2020ഉച്ചക്ക് നിര്യാതയായി കോട്ടയം കരിപ്പാടം പീടികപ്പറമ്പിലിൽ ജോസഫിന്റെ സഹധർമ്മിണിയാണ് . ..പരേത കോട്ടയം മാക്കിയിൽ പാറശ്ശേരി കുടുംബാംഗം ആണ്. മരണാനന്തര ചടങ്ങുകൾ നാളെ 03 .07…

ചർച്ചുകളിലെ തത്സമയ സ്ട്രീമിങ് . നിയമ സാധുതയില്ല…. ജോർജ് കക്കാട്ട്

കൊറോണമൂലം ആരാധനാലയങ്ങൾ പൊതുവെ ലൈവ് സ്ട്രീമിങ്ങിനെ ആണ് ആശ്രയിച്ചിരിക്കുന്നത് ..ഇതിനു നിയമസാധുതയില്ല എന്നും വ്യക്തി നിയമങ്ങൾക്ക് എതിരുമാണെന്നു യൂറോപ്യൻ ഡാറ്റ നിയമം അഥവാ ജി ഡി പി ആർ പ്രഖ്യാപിച്ചു .ഇതിൻ പ്രകാരം ജിഡിപിആറിനോടുള്ള പ്രതികരണമായി ഫ്രീബർഗ് അതിരൂപത സേവനങ്ങളുടെ തത്സമയ…

ആത്മധൈര്യം കൈ വിടുന്ന ബാല്യങ്ങൾ — Manoj Mullasseril

ഒരിക്കൽ ഒരദ്ധ്യാപകൻ ക്ലാസ്സിലേക്ക് വന്നയുടൻ ,,,മുൻ ബഞ്ചിലിരിക്കുന്ന ആയ തൻ്റെ വിദ്യാർത്ഥികളോട് പറഞ്ഞു ,, ‘ നിങ്ങൾ പോയി പിറകിലെബഞ്ചിലിരിക്കുക പിറകിലിരിക്കുന്നവർ മുൻപിലിരിക്കുക അങ്ങനെ കുട്ടികൾ അദ്ധ്യാപകൻ പറഞ്ഞതുപോലെഅനുസരിച്ചു എന്നത്തേതുപോലെ ക്ലാസ് നടന്നു. അങ്ങനെ തുടർന്നുള്ള ദിവസങ്ങളിലും ഈ രീതി തുടർന്നു…

യു.എന്‍ രക്ഷാസമിതിയില്‍ ചൈനയുടെ ഇന്ത്യാ വിരുദ്ധ നീക്കത്തെ തടഞ്ഞ് ജര്‍മനിയും അമേരിക്കയും.

ഇന്ത്യയുടെ അതിര്‍ത്തി ചൈന കയ്യേറി സംഘര്‍ഷം ഉണ്ടാക്കിയതോടെ ചൈനയെ ലോകരാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്തുന്നു. ചൈനയ്ക്ക് പാകിസ്ഥാന്‍ മാത്രമാണ് ഇപ്പോള്‍ സൗഹൃദരാഷ്ട്രം. യു.എന്‍ രക്ഷാസമിതിയിലും ചൈന ഇന്ത്യാവിരുദ്ധ നീക്കം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. ഇതോടെ ചൈനയുടെ ഇന്ത്യാ വിരുദ്ധ നീക്കത്തെ തടഞ്ഞ് ജര്‍മനിയും അമേരിക്കയും…

തന്തക്കാല്… വൈഗ ക്രിസ്റ്റി

ഉണ്ടായതിൻ്റെ പതിനഞ്ചാംപക്കംഅച്ഛൻ മരിച്ചതാണ് … മുത്തശ്ശി ,അടുത്തു ചെല്ലുന്നതേ ആട്ടിയോടിക്കുംതന്തേ ചുട്ടു തിന്നിട്ട് നടക്കുന്നുനശൂലം …കല്ലുരുള പോലിരുന്ന ചെറുക്കനല്ലിയോദൈവമേ!വെട്ടിയിട്ട പോലെവീണു ചത്തത് ശരിയാഅച്ഛനൊരാരോഗ്യക്കുറവുമുണ്ടായിരുന്നില്ലത്രേകൂട്ടുകാർക്ക് ,മകളുണ്ടായതിൻ്റെ ചെലവ് നടത്തിതിരികെ വരുമ്പോഴാപറമ്പിലോട്ടു കേറുന്നകയ്യാലയുടെ പൊത്തിൽ നിന്ന്മരണം അച്ഛനെ കടിച്ചത് അമ്മയും സങ്കടം പറയുംശരിയാ …ഇതൊണ്ടായതു…

തുടുത്ത പ്രഭാതത്തിനായി കാത്തിരുന്ന ആരോ ഒരാൾ. … Binu R

പലതുള്ളികൾ ഒരുമിച്ച് നൂലുപോലെ മുഖത്തേക്ക്‌ പതിച്ചു. തണുപ്പ് ആരോ നുള്ളിയതു പോലെ മുഖമാകെ. അത് കഴുത്തിലൂടെയും നെഞ്ചത്തും പുറത്തും കൈകളിലും മറ്റുപലയിടങ്ങളിലും വ്യാപിച്ചു. തണുപ്പ് മരപ്പായി തല മുതൽ അടി വരെ കയറിയിറങ്ങി.കൈകൾ കൂട്ടിയോന്നു തിരുമ്മി ദേഹമാസകലം കൈയൊന്നോടിച്ചു. വെള്ളം എല്ലായിടത്തും…

വഴിപോക്കൻ ….. Jisha K

വെറുമൊരു വഴിപോക്കൻ മാത്രംആയതിൽ പിന്നെയാണ്സഞ്ചാരങ്ങൾക്കൊക്കെയുംആർഭാടങ്ങൾ ഇല്ലാതിരുന്നത് അത്ര ത്തന്നേയുംനടത്തങ്ങൾക്ക് ആഡംബരവുംവിജനതയ്ക്കു വന്യതയുടെഅധികവളർച്ചയുംഇല്ലാതിരുന്നത്. അത് കൊണ്ടാവാംകവിത പോലുംഇത്രയേറെ ലളിതമാകുന്നത്.. ഞാൻ എന്റെ എന്നീ വാക്കുകൾവില്പനയ്ക്ക് വെച്ചിടത്തുനിന്ന്എങ്ങോട്ടേക്കെന്നില്ലാതെതേയ്ഞ്ഞു മായ്ഞ്ഞുഅപ്രത്യക്ഷമാവുന്നത്.. ഒരിടവഴിത്തിരിവിലുംകൂർത്ത മുനയിലിറ്റി കിടക്കാൻകാൽപ്പാടുകളൊന്നുംപതിയാതിരുന്നത്.. ഒരു മുറിവിലേക്കുംചുവന്നു പൂക്കാൻമുരിക്കിൻ പൂവുകൾകൂട്ടാക്കാതിരുന്നത്.. വേലിയ്ക്കൽ വിഷുവെന്ന്തിടുക്കം കൂട്ടാൻകണിക്കൊന്നകൾമടിച്ചു നിൽക്കുന്നത്..…

സംശുദ്ധമായ ലൈംഗികാസക്തികളെ അഴുക്കുചാലുകളിലേക്കൊഴുക്കിക്കളയുന്ന പുതുക്കപ്പാത്തൂമ്മമാർ!…. Rajenrda Panicker NG

നഗ്‌നമേനികൾ അഴകളവുകളോടെ ആകർഷകമാക്കിവെക്കുന്നത്, സ്വർല്ലോക സുരഭില സുരതാനുഭൂതി നുകരുവാനോ, സ്വന്തം മേനിയഴകിന്റെ വിപണന സാധ്യതയെ മനസ്സിലാക്കി കൃത്യമായ ദുരുദ്ദേശത്തോടെ പണം സ്വരൂപിക്കുവാനുതകുമാറുള്ള ഒരു ഉപാധിയായിട്ടു കൊണ്ടുനടക്കുവാനോവേണ്ടിയാണ് ഏറിയകൂറുംആളുകൾ തുനിയുന്നത്. ആധുനക കാലത്ത് മേനിയഴക് ശസ്ത്രക്രിയയിലൂടെ സാധിച്ചെടുക്കുന്നവരുണ്ട്ആവശ്യാനുസരണം മാറും ഇടുപ്പും പൃഷ്ടവും ഒക്കെ…