വിറ്റുതിന്നരുത് മക്കളേ! …. Raghunathan Kandoth

തന്നാത്മസുഖമാകിലുംഅന്യനേറ്റം സുഖദമാവണ‐മെന്നു കരുതിയോർവീരചരമങ്ങളാൽ വിരചിച്ചതീ‐ദേശത്തിന്നസ്ഥിവാരങ്ങളെന്നറികവിറ്റുതിന്നരുത് മക്കളേ!നെഞ്ചകം പിളർന്ന കുരുതി‐പ്രവാഹങ്ങളിൽക്കുതിർന്നകേദാരങ്ങളിൽനട്ടുനനച്ചതീക്കാണുംസഞ്ചിതസംസ്ക്കാരങ്ങളത്രയുംവിറ്റുതിന്നരുത് മക്കളേ!ചത്തുപോയ സല്ക്കർമ്മികൾചത്തുപോകാതെ കാത്തകൊണ്ടുപോകാതിട്ടേച്ചുപോയപലതുണ്ടറിയണംവിറ്റുതിന്നരുത് മക്കളേ!കല്ലറകളിലൊതുങ്ങാത്തചൈതന്യമായവർതൻജനിതകം പേറുംപുത്രപൗത്രരെന്നചിന്തയാൽനിങ്ങളെ സ്നേഹിച്ചിടാം ജനം!പൂർവ്വാർജ്ജിതമാവിശ്വാസംസ്വയാർജ്ജിതമെന്നചിന്തയാൽവിറ്റുതിന്നരുത് മക്കളേ!പട്ടിണിയിലുഴറിപ്രിയങ്കരങ്ങളൊന്നൊന്നായ്നിപതിച്ചു നാടുനീങ്ങുമ്പോഴുംസമത്വസുന്ദരസ്വപ്നലോകത്തിനായ്ദർശനം ചമച്ച യുഗപ്രഭാവരുണ്ടിരുവർജീവിതം പിഴിഞ്ഞുചേർത്തകലവയിൽവാർത്തതാദർശനങ്ങൾ!വിറ്റുതിന്നരുത് മക്കളേ!നൂറ്റാണ്ടുകളണിഞ്ഞ ചങ്ങലകളുടച്ച്പെറ്റുപോറ്റിയനാടിനായൊരുസ്വച്ഛസ്വതന്ത്രമാമാകാശം തീർത്തുകൃശഗാത്രനൊരല്പവസ്ത്രൻസമസ്തലോകസൗഖ്യം കാംക്ഷിച്ചമഹാനുഭാവൻസമ്പാദ്യമായ്ത്തന്നതമൂല്ല്യമാംകരുണാർദ്രമാനവികദർശനങ്ങൾവിറ്റുതിന്നരുത് മക്കളേ!!! ‐‐‐രഘുനാഥൻ കണ്ടോത്ത്

ഉക്കാസ്മൊട്ടറിപ്പബ്ലിക്ക് ….. കെ.ആർ. രാജേഷ്

“വൈകുന്നേരം നീ ഉക്കാസ്മൊട്ട വരെ വരണം”ക്വാറന്റൈൻ ദിനങ്ങൾ അവസാനിച്ച്, നിയന്ത്രണങ്ങളുടെ ചങ്ങലക്കെട്ടുകളിൽ നിന്നും പുറത്തുവന്ന ദിവസം തന്നെയാണ് ജഗദീഷിനെത്തേടി സുഹൃത്തായ ഒമിനിക്ക് പൊട്ടൻ എന്ന് വിളിക്കപ്പെടുന്ന സജീവിന്റെ ഫോൺകാൾ എത്തിയത്.ജഗദീഷിന്റെ വീട്ടിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ ദൂരമുണ്ട് ഉക്കാസ്മൊട്ടയിലേക്ക്,പുറത്തുള്ളവരുടെ കാഴ്ച്ചപ്പാടിൽ…

പഴുത്തില … Thomas Antony

ഉത്തുംഗ ശൃംഗത്തിൽഒരു കടലാസ്സുപതംഗം പോൽപച്ചിലകൾക്കിടയിലൊരുപഴുത്തില ഞാൻ പാടുന്നു.ഉച്ചസ്ഥായിലെന്നെകണ്ടിട്ടു കൺമഞ്ചുന്നുവോ?മാഞ്ചുവട്ടിലെ മച്ചിങ്ങാപോൽപൊഴിയും ഞാൻ പൊടുന്നനെ.അധിക നാൾ ഇനിയാവില്ലജീവിതക്കൊതിപൂണ്ടപോൽഇത്തിൾ കണ്ണി പോലെകടിച്ചുതൂങ്ങികിടക്കുവാൻഎത്ര ഉയര സ്ഥിതിയിൽഞാനിന്നായിരിക്കുന്നുവോഅത്രതന്നെ ഭയാനകമെ –ന്നോർക്കെയെൻ വൻപതനംഎന്മനമിന്നു തേങ്ങിടുന്നുമങ്ങുന്നെൻ കാഴ്ചകൾചിരിക്കവേണ്ട നിങ്ങൾ ഇന്നുയുവപച്ചില കൂട്ടമേ!നാളെ ഇതേ ഗതി വരുമേനിങ്ങൾക്കുമെന്നോർക്കുകപതിതർതൻ മാനസംകണ്ടു വേണ്ടതു ചെയ്യുക.കേഴേണ്ട…

അടച്ചിട്ട ബാല്യങ്ങൾ …..Geetha Mandasmitha

(ലോകം കീഴടക്കിയ മഹാവ്യാധി കാരണം, –ഈ അധ്യയന വർഷം വിദ്യാലയാങ്കണത്തിലെത്തി ആദ്യാക്ഷരങ്ങൾ നുകരുക എന്ന ആഗ്രഹം, –നടക്കാതെ പോയ, പിഞ്ചോമനകൾക്കായി, –ഈ ശിശുദിനത്തിൽ ഒരു കവിത) പുത്തനുടുപ്പൊന്നണിഞ്ഞില്ല ഞങ്ങൾപുസ്തക സഞ്ചിയെടുത്തുമില്ലമണിയടിയൊച്ചകൾ കേട്ടില്ല ഞങ്ങൾപ്രാർത്ഥനാ ഗീതങ്ങൾ ചൊല്ലിയില്ലഅമ്മയെക്കാണാതിരുന്നില്ല ഞങ്ങൾഅധ്യാപകരെയോ കണ്ടുമില്ലആദ്യഗുരുവെ അറിഞ്ഞില്ല ഞങ്ങൾആദ്യാക്ഷരമോ…

വോട്ടർ പട്ടികയിൽ പേരുണ്ടോ? അറിയാം!

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് മൊബൈൽ ഫോൺ വഴി അറിയാനാകും. ഇന്റർനെറ്റ് ആക്‌സസ് ഉള്ള സ്മാർട്ട് ഫോൺ ഉപയോഗിച്ച് www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിൽ വോട്ടെറെ തിരയുക എന്ന ഭാഗത്ത് ക്ലിക്ക് ചെയ്‌ത ശേഷം ജില്ലയും വോട്ടർ…

വൈകിക്കുന്നു ഞാൻ എപ്പോഴും! …..VG Mukundan

കാത്തിരിപ്പിന്‍ വേദനനരവീഴ്ത്തിയ കണ്ണുകളിൽഒരു കനിവിന്റെ നോട്ടമാകുവാൻ,പാദങ്ങളിൽ തൊട്ടൊന്നുശിരസ്സു നമിക്കുവാൻനെഞ്ചോടുചേർത്ത് പിടിക്കുവാൻ,മനസ്സൊന്നു പിടയുമ്പോൾഅമ്മേയെന്നു വിളിക്കുന്ന ഞാൻഅമ്മയെ കാണുവാൻവൈകിക്കുന്നു എപ്പോഴും..!പ്രാണനായ് കണ്ടുകൺകളിൽ കുടിയിരുത്തിതേങ്ങലായ് കഴിയുന്ന പ്രിയതമയെമാറോടുചേർത്തൊരുമ്മ നൽകുവാൻ,ഒരു തുണയായ് നെഞ്ചിൽചായാൻകൊതിക്കുന്ന പ്രാണന് തുണയാകുവാൻവൈകിക്കുന്നു ഞാൻ എപ്പോഴും..!കൊച്ചു കൊച്ചു വിജയങ്ങളുമായ്ഓടിയെത്തുന്ന മക്കളെചേർത്തുപിടിച്ചൊന്നനുമോദിക്കുവാൻവൈകിക്കുന്നു ഞാൻ എപ്പോഴും..!പിന്നിട്ട വഴികളിൽ…

വാട്‌സാപ്പിലെ ഫോണ്‍ വിളികളിലുള്ളത് ബ്ലാക് മെയില്‍ ചതി.

വിഡിയോ കോളില്‍ പ്രത്യക്ഷപ്പെടുന്നത് നഗ്‌നയായ യുവതി. വാട്‌സാപ്പില്‍ വരുന്ന അപരിചിതരുടെ വീഡിയോ കോളുകള്‍ എടുക്കരുതെന്ന് മുന്നറിയിപ്പ്. അപരിചിതരുടെയെന്നല്ല, അനുമതിയില്ലാതെ വരുന്ന വീഡിയോ കോള്‍ പോലും എടുക്കരുതെന്നാണ് നിര്‍ദ്ദേശം. ഐ.പി. വിലാസം പോലും ചോരാതെ തട്ടിപ്പുകാരുടെ ഇടപെടല്‍. അതുകൊണ്ട് തന്നെ ബ്ലാക് മെയിലിംഗിന്…

അതീന്ദ്രിയത്വം ….. Prakash Polassery

അസ്തമിച്ചീടുന്നു യുവത്വം പിന്നെഉദ്ധരിച്ചിടുന്നു വാർദ്ധക്യംഇത്ര പറയാനെന്തിരിക്കുന്നുഅത്ര പറയാനുണ്ടാം സായന്തനത്തിനുംഎത്ര തിമിർത്തു കഴിഞ്ഞതാണാചിത്തത്തിൽ ഉണർന്നൊരു യുവത്വവുംഅത്രയും പിന്നെ പണ്ടു തിമിർത്തതാഎത്ര തിമിർത്തൊരു ബാല്യവുംകൊട്ടിഘോഷിച്ചൊരുങ്ങിയ നാളാണാകല്യാണ ദിനവും രാവുകളുംപിന്നെ വിസ്മൃതിയിലാണ്ടു പോമത്ചുറ്റും വരിയുന്ന പ്രാരാബ്ദകാലങ്ങളിൽഎന്നാലുമൊരാത്മഗതം പോലെഒത്തിരി പൊങ്ങും ചില ദിനങ്ങളിൽപെട്ടെന്നടങ്ങും ആ ചിന്തകൾ ആപട്ടിണി…

ദീപം******ശ്രീരേഖ എസ്.

ദീപാവലി തൻ പെരുമയുമായ്ദീപങ്ങൾ ഭൂമിയിൽ ‌മിഴിതുറക്കേ,ഞാനൊരു ചെറുദീപനാളമായി.വർണ്ണങ്ങൾ പൂത്തിരിയായ് തിളങ്ങീധാത്രിതൻ മേനി തുടുത്തുവന്നൂ!തിന്മതന്നന്ധകാരമകറ്റാൻനന്മപ്രകാശം തെളിഞ്ഞുനില്ക്കാൻഎത്രയോ നാളം തെളിഞ്ഞപോലെതാരകൾ വാനിൽ തിളങ്ങി നിന്നൂ..നിറമാല കാണാൻ കൊതിച്ചു നിൽപ്പൂമധുരം നിറഞ്ഞ മനസ്സുമായി,ഹൃദയം നിറയുന്ന കാഴ്ചയുമായ്ഉത്സവലഹരിയിൽ മാനവരും.ഉള്ളിൽ കൊളുത്തണം സ്നേഹദീപം,വഴിവിളക്കാവണം മാനവർക്കായ്അന്ധകാരത്തെ വകഞ്ഞു മാറ്റുംപൊൻപ്രഭയുള്ളിൽ തെളിഞ്ഞിടേണം!ദീപങ്ങളാലേ…

കുട്ടികളുടെ ഒരു ദി(ദീ)നമേ …. GR Kaviyoor

“ചാ”യെന്നും “ച്ച”യെന്നുംപഠിച്ചവർക്കറിയില്ലചാച്ചാജിയാരെന്ന് , ഏന്തെന്ന്പറഞ്ഞിട്ടുമറിഞ്ഞിട്ടുംകാര്യമില്ലല്ലോ? മണ്മറഞ്ഞു പോയില്ലേ ?പണ്ട് കല്ലിനുമുണ്ടൊരു കഥ പറയാനെന്ന്മകൾക്കയച്ച കത്ത്ഇന്നും പാഠഭാഗത്തിലുണ്ടോയന്ന് സംശയം.എന്തായാലും ഗാന്ധിതൊപ്പിയുംനീണ്ട ഉടുപ്പും കാൽസറായുംറോസാപ്പൂവും, ആളൊരു സുന്ദരൻസുകുമാരനെന്ന് മാത്രമറിയാം കുട്ടികൾക്ക് .പിന്നെ, കുറെ റാലിയുംവെയിൽ കൊള്ളലും റിഹേഴ്സലുംപാട്ടും കൂത്തും മാത്രം. അവർ എന്തറിയുന്നുപിന്നെയെന്റെ അപ്പൂപ്പൻ,…