ഗാസയിലെ കാറ്റിൽ ചാരം
രചന : ജോർജ് കക്കാട്ട് ✍ വിശാലമായ അരികിലെ കനത്ത തിരമാലകളിൽ,ഒരു കോപാകുല ചിന്ത താഴേക്ക് ഒഴുകുന്നു,ആശ്വാസം, അവൻ എവിടെ പോയി,അവൻ എപ്പോഴെങ്കിലും ഇവിടെ ഉണ്ടായിരുന്നോ,നിങ്ങൾ അവനെ കണ്ടിട്ടുണ്ടോ,രക്ഷപ്പെടുക, ജീവനുവേണ്ടി പോരാടുക,എവിടെ പോകണം, എവിടെ പോകണം…നിങ്ങളുടെ കണ്ണുകൾ കണ്ടത് മനുഷ്യർ ഉണ്ടാക്കിയതാണ്,വേദന…
യുദ്ധങ്ങൾ പരാജയം മാത്രമേ ലോകത്തു സൃഷ്ടിച്ചുള്ളു.
രചന : മാഹിൻ കൊച്ചിൻ ✍ യുദ്ധങ്ങൾ പരാജയം മാത്രമേ ലോകത്തു സൃഷ്ടിച്ചുള്ളു. കൂടുതൽ നാശം വരുത്തുന്നവനെ വിജയിയായി പ്രഖ്യാപിക്കുന്ന ഒരു ഗെയിം മാത്രമാണ് യുദ്ധം. ആത്യന്തികമായി അത് മാനവികതയുടെ തോൽവിയാണു. ജീവൻ നഷ്ടപ്പെടുന്ന പതിനായിരങ്ങളും, ജീവിതം നഷ്ടപ്പെടുന്ന ലക്ഷങ്ങളും, അഭയാർത്ഥികളും,…
ഭ്രാന്തൻ
രചന : സുരേഷ് രാജ്✍ ഒരുനേരവുമില്ലാതെപുലമ്പുന്നൊരുവൻതെരുവിന്റെ ഓരങ്ങളിൽകാണുന്നു നിത്യവും. പലരും പറയുന്നുഅവനൊരു ഭ്രാന്തൻഅതു കേട്ടവരൊക്കെചിരിക്കുന്നു ഹാസ്യമായി. മുഷിവുള്ള പിഞ്ചിയചേലയും ചുറ്റിയഅവനുണ്ട് മാനവുമെന്നറിയുന്ന ഭ്രാന്തൻ. മിഴിയുണ്ടു കണ്ണീനീർഇല്ലാത്ത ഭ്രാന്തൻമഴകൊണ്ട് ദേഹമോവെളുക്കാത്ത ഭ്രാന്തൻ. ആരാന്റെ ഉച്ഛിഷ്ടംതിന്നുന്ന ഭ്രാന്തൻമൂളും കൊതുകിനെഭയമില്ലാ ഭ്രാന്തൻ. നാലാളു കണ്ടാൽഗമയതു കാട്ടാ…
ലോക മാനസികാരോഗ്യ ദിനം
രചന : റോബി കുമാർ ✍ വിഷാദത്തിന്റെ പിടച്ചിലുകളിലേക്കു നടു ഒടിഞ്ഞു വീണ് പോവുന്നവർ, ഒരു വിരലനക്കം പോലും ദൂരെ നിന്ന് ചിരിച്ച് തിരിച്ചു പോകുമ്പോൾ, നിസ്സഹായതയുടെ കാട്ടിലേക്ക് അമ്മയില്ലാത്ത കുട്ടിയെ പോലെ വലിച്ചെറിയപ്പെടുന്നവർ,അവരുടെ കണ്ണുകളിലേക്കു നോക്കിയിട്ടുണ്ടോ? ഒരു ശവപ്പറമ്പിന്റെ കൂർത്ത…
സർജറി
രചന : ഡോ, ബി, ഉഷാകുമാരി ✍ ഞാൻ പോലുമറിയാതെൻ തൈറോയ്ഡ് ഗ്ലാൻഡേ, നീയിന്നീവിധം വളർന്നെന്നോ? ഘോരമായ് പടർന്നെന്നോ?നോക്കി ഞാൻ സ്‌കാനിങ് റിപ്പോർട്ട്, ഞെട്ടിപ്പോയ് പക്ഷേ നീയുംഎൻ മെയ്യിന്നൊരു ഭാഗം തന്നെയായിരുന്നല്ലോ!ഓർക്കുകിൽ നീയെന്നോട് കാരുണ്യം കാട്ടി,ശബ്ദനാളത്തെ ഞെരുക്കീലെൻ പാട്ടിനെ വിലക്കീല !പാടുവാതിരിക്കുവാനാവില്ലയെനിക്ക്,…
എല്ലാർക്കും ഒരു കത്തെഴുതാമെന്നു വെച്ചു
രചന : സകീർ ഇളയാട്✍ എത്രയും സ്നേഹം നിറഞ്ഞ…….. വായിച്ചറിയുവാൻ എന്തെന്നാൽ എനിക്കിവിടെ സുഖംതന്നെ നിനക്കും സുഖംതന്നെയെന്ന് കരുതുന്നു. നീ ഇട്ട പോസ്റ്റ് കണ്ടു വിവരങ്ങളറിഞ്ഞതിൽ സന്തോഷം ഞാനൊരു ലൈക്കും കമന്റും ഇട്ടിട്ടുണ്ട് നീയതിന് റിപ്ലൈ തരുമെന്ന് കരുതട്ടെ. പിന്നെ വീട്ടുകാർക്കെല്ലാം…
🌹 ഗാസയുടെ രോദനം 🌹
രചന : ബേബി മാത്യു അടിമാലി✍ ഗാസാമുനമ്പിൽനിന്നുയരുന്ന രോദനംലോകത്തെയാഴ്ത്തുന്നു കണ്ണുനീരിൽഅവിടെനിന്നുയരുന്ന കാറ്റിനുപോലുംമനുഷ്യരക്തത്തിന്റെ ഗന്ധമുണ്ട്മദമിളകിയാടുന്ന യുദ്ധവെറിയിൽചാമ്പലായീടുന്നു മനുഷ്യത്വവുംഎത്രയോ നിസ്വരാം മാനവർതന്നുടെകണ്ണുനീർ വീഴ്ത്തിയീ യുദ്ധഭൂവിൽമത തീവ്രവാദവും വംശവെറികളുംഏത്രയോ കാലമായ് തുടരുന്നിവർഅരുതെന്നു പറയേണ്ട ലോക നേതക്കളുംപക്ഷം പിടിക്കുന്നു ഇരുഭാഗമായ്പാലായനങ്ങളും കൂട്ടക്കുരുതിയുംമാത്രമാണീ യുദ്ധ ബാക്കിപത്രംമതമല്ല മതമല്ല മനുഷ്യത്വമാണീമാനവർക്കാവശ്യമെന്നറിയുകണ്ണുനീരുപ്പിനും…
അവിചാരിതം
രചന : പ്രിയബിജൂ ശിവകൃപ ✍ മഴ പെയ്തുകൊണ്ടേയിരിക്കുന്നു…. എത്ര നേരമായി ഈ ജാലകത്തിനരികിൽ താനിരിക്കാൻ തുടങ്ങിയിട്ട്….. ഓർമ്മകളുമായി…നാളെ അരുൺ സാറിന്റെ വിവാഹ നിശ്ചയമാണ് തന്നെയും ക്ഷണിച്ചിട്ടുണ്ട്……തനിക്ക് ഇഷ്ടമായിരുന്നു അരുൺ സാറിനെ ആഴത്തിൽ ആ ഇഷ്ടം വേരൂന്നിയിരുന്നില്ലെങ്കിലും മനസ്സിൽ പതിഞ്ഞിരുന്നു ആ…
👚 അവർ നഗ്നരാണ്👕
രചന : കൃഷ്ണമോഹൻ കെ പി ✍ നാഗരീകത്തിന്റെ നാൾവഴിയുൾക്കൊള്ളുന്നനാരിയും നരനുമീലോകത്തിൽ നഗ്നരാണ്നാരായത്തുമ്പിലുള്ള അക്ഷരം ഗ്രഹിക്കാതെനാട്യങ്ങൾ നടത്തുന്ന ഏവരും നഗ്നരത്രേഅടിയുടുപ്പിടാതെയീ കൂട്ടത്തിൽ സംവദിപ്പോർഅരങ്ങിലല്ലെങ്കിൽ പോലും മനസ്സിൽ നഗ്നരത്രേആലങ്കാരികമായി വസ്ത്രങ്ങളണിഞ്ഞെത്തുംആശയവിഹീനരും നഗ്നത പേറീടുന്നുആനയ്ക്കു കൗപീനത്തെ അണിയിക്കാൻ ശ്രമിക്കുവോർആലയം മറക്കുന്നു ആരവം മുഴക്കുന്നൂആശയറ്റുളവായ വൈകാരികത്വത്തിന്റെആവേശമുൾക്കൊള്ളുവോർ,…
പാഴ്ക്കിനാവിലെ ഉണ്മ.
രചന : ജയരാജ് പുതുമഠം.✍ ഒരു പരസ്യവാചകങ്ങൾക്കുംനിന്റെ അമൂല്യ കാന്തിയെപോഷിപ്പിക്കുവാൻഅക്ഷരാരാമങ്ങൾവിടർന്നിട്ടില്ലെന്നറിയുമ്പോൾവെറുതെ ഞാനെന്തിനതിൻനിഘണ്ടുസദനങ്ങൾചികഞ്ഞു തളരണംപ്രണയശലഭമേ ഒരു ചിത്രക്കൂട്ടിലും നിന്റെനിഗൂഢലാവണ്യചേതനതുളുമ്പി കയറാറില്ലെന്നറിയുമ്പോൾവെറുതെ ഞാനെന്തിനതിൻഅമൂർത്തധാരയിൽമിഴികളെറിയണംസഹനവിഷാദമേ ഒരു പൂങ്കുയിലിനുംനിന്റെ ഋതുഭേദസഹജനാദങ്ങൾക്കപ്പുറംപാടാനാകില്ലെന്നറിയുമ്പോൾവെറുതെ ഞാനെന്തിനുനിരർത്ഥകമായ കിനാവിൻകൂജനങ്ങൾക്കായ്കാതോർക്കണം കാലമേ തളർന്ന സ്വപ്‌നങ്ങൾപിഴുതെടുത്ത് വരിഞ്ഞുകെട്ടിചിറകുകൾ തളരാത്തഭാവനാശൈലങ്ങളിൽ,തരളിതമായനിൻനളിനദളങ്ങളിൽഅധരനിവേദ്യങ്ങൾഅവിരാമം ചൊരിഞ്ഞെന്റെമരണകാവ്യങ്ങൾഞാനെഴുതട്ടെ, വെറുതെ!
