പരസ്യം കണ്ട് ലക്ഷങ്ങൾ മുടക്കി വിമാനം കയറിയ അഞ്ഞൂറോളം മലയാളി നഴ്‌സുമാർ ദുരിതത്തിൽ.

യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ നല്‍കാനെന്ന പേരില്‍ എറണാകുളത്തെ സ്വകാര്യ ഏജന്‍സിയെത്തിച്ച അഞ്ഞൂറോളം മലയാളി നഴ്‌സുമാരാണ് ദുരിതമനുഭവിക്കുന്നത്. രണ്ടരലക്ഷത്തോളം രൂപമുടക്കി ഗള്‍ഫിലെത്തിയവരാണ് പ്രതിസന്ധിയിലായത്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ സര്‍വീസ് ചാര്‍ജ് നല്‍കി ഗള്‍ഫിലെത്തിയവരാണ് തട്ടിപ്പിനിരയായത്. ഒരുലക്ഷം…

കര്‍ണ്ണികാരപ്പൂക്കള്‍

കവിത : ശിവരാജന്‍ കോവിലഴികം,മയ്യനാട്* കനിവിന്നു തേടുന്നു കൊന്നയും മിഴികളുംകാണാത്ത നിറകണി കനവില്‍ മയങ്ങികാലം കുടഞ്ഞിട്ടോരഗ്നിപുഷ്പം ചൂടികാത്തിരിക്കുന്നൊരു വിഷുപ്പക്ഷിമാത്രം !കരുണതന്‍ കനി മാഞ്ഞുപോകുന്ന കരളുകള്‍കണിവച്ചൊരുക്കുന്നു ഞാനെന്ന ഭാവംകൈനീട്ടമേകേണ്ട വിറപൂണ്ട കൈയൊന്നുകൈനീട്ടിനില്ക്കുന്നു സ്നേഹഭിക്ഷയ്ക്കായ്‌ !കരലാളനത്തിന്റെ കാണാത്ത കഥ പാടി,കരിയിലക്കിളിയൊന്നു പായുന്നു വെറുതേ.കത്തുന്ന പകലിന്റെ,…

ഏനാസ് മാപ്ല.

കവിത : വൈഗ ക്രിസ്റ്റി* ഏനാസ് മാപ്ലയ്ക്ക് പെണ്ണും പെടക്കോഴീമില്ല…മണ്ണും കൂരേമില്ല…പരപരാന്ന് വെളുക്കുമ്പംഏനാസെണീക്കുംകൈക്കോട്ടെടുക്കുംതെക്കായാലും വടക്കായാലുംപാടമായാലും പറമ്പായാലുംഏനാസ് മാപ്ലയ്ക്കൊരു പോലാന്നേഉച്ചവരേയ്ക്കും വെറകുകീറുംഅന്തി വരേയ്ക്കുംവെള്ളംകോരുംതെങ്ങുമ്മേ കേറുംതേങ്ങ പൊതിക്കുംഅധ്വാനിയാ അധ്വാനി …ഏനാസ് മാപ്ളയ്ക്ക് പെണ്ണും പെടക്കോഴീമില്ല…മണ്ണും കൂരേമില്ല…അന്തികനത്താൽ,ഷാപ്പീ കേറുംകള്ളുകുടിക്കുംദിക്കുമറക്കുംചോര തെളയ്ക്കുംതലേക്കെട്ടിയ തോർത്തഴിക്കുംനെലത്തടിക്കുംകുടിയൻമാരുടെതന്തയ്ക്കും തള്ളയ്ക്കുംമുത്തിയ്ക്കും പറയുംആകെപ്പാടെ ചപ്ലി…

ഒരു ഓർമ്മപെയ്ത്ത് …🌧

Sindhu Manoj Chemmannoor* ഇന്നലെ സത്യേടത്തി വിളിച്ചിരുന്നു.. എന്താ നാട്ടിലേക്ക് ഒന്ന് വരാത്ത് കുട്ട്യേ….. എത്ര കാലായി നിന്നെ കണ്ടിട്ട് .. നീ മറന്നോഞങ്ങളെ ഒക്കെ..? എന്ന് ചോദിച്ചിട്ട്. .. ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു വിളി… എന്തോ.. അവർക്കെന്നെ…

എല്ലാവർക്കും നല്ലത് വരട്ടേ..🙏

രമേഷ് ബാബു. ശരീരത്തിൽ ജീവൻ നിലനിൽക്കുമ്പോൾ മാത്രമേ അതിന് നിലയും വിലയും ഉള്ളൂ..അതിനുള്ള ഉത്തമ ഉദാഹരണമാണ് ഉത്തരേന്ത്യൻ നദികളിലൂടെ ഒഴുകി നടക്കുന്ന ശവശരീരങ്ങൾ..അതിൽ അച്ഛൻമാരുണ്ട്,അമ്മമാരുണ്ട്, മക്കളും പേരമക്കളും ഉണ്ടായേക്കാം.. പല പേരുകളിൽ അറിയപ്പെട്ടവർ,പലജാതിയിൽ പെട്ടവർ, ഒരുപക്ഷേ പല മതസ്ഥരും ഉണ്ടാവാം..എന്നാൽ ഇവരിൽ…

മറുപക്കം.

കവിത : Naren Pulappatta* നാക്ക് മുറിച്ച് വാക്ക് മരിച്ചകാലംകനവ് തിന്ന് ആറടിമണ്ണിലൊടുങ്ങിയഉറക്കംതലതല്ലികരഞ്ഞ് വിശപ്പുചുട്ട പട്ടിണിവയറ്…ചത്തു മലച്ച കണ്ണിലിപ്പോഴുംകാത്തിരിപ്പിന്‍റെ വെന്ത കണ്ണീര്…അടഞ്ഞുപോയ മൂക്കിലിപ്പോഴുംവിഷം കലര്‍ന്ന വറ്റാന്‍ മടിച്ച ശ്വാസംഇനിയൊരു ജന്മമില്ലന്ന് നിലവിളിക്കുന്ന പ്രണയം…കടുത്ത നോവിന്‍റെ ഉള്‍പ്പിരിവില്‍കലങ്ങിപ്പോയ ഹൃദയംകടം വച്ച കടമകള്‍ മറന്ന…

ജിജോയുടെ മീൻകുളം.

കഥ : സുനു വിജയൻ* ടൗട്ട ചുഴലിക്കാറ്റ് തകർത്ത ഒരു കുടുംബത്തിന്റെ കഥാവിഷ്ക്കാരം ഞാൻ കണ്ട അറിഞ്ഞ ദുഃഖ കഥ. ജിജോ ഒരു ലോറി ഡ്രൈവർ ആണ് .പിറവത്തുനിന്നും അഞ്ച് കിലോമീറ്റർ തെക്ക് കളമ്പൂർ ഗ്രാമത്തിൽ താമസിക്കുന്നു .ഭാര്യയും മൂന്നു മക്കളും…

രാവ് പറഞ്ഞത്.

രചന : ശ്രീകുമാർ എം പി* വിടരുന്ന രജനിയാംഇളം നീലമലരിന്റെഇതളുകൾക്കുള്ളിൽമയങ്ങി വീഴ്കെഅരുമയാം പൂവ്വിന്റെകരൾ പകർന്നേകിയനിദ്രയിൽ സ്വപ്നത്തി-ലാണ്ടു പോകെസുഖമായ് മതിമറ-ന്നുറങ്ങവെ യാത്മാവിൽമധുവും മണവുംപകർന്നു നൽകിഇളകുന്ന ദളങ്ങളാംമഞ്ചലിലാട്ടി യാഇതളുകൾ വിളുമ്പിനാൽതഴുകീടവെഇളം നീല ദീപ്തമാംപൂമ്പൊടി തൂകിയാനിദ്രയ്ക്കു ചാരുതപകർന്നു നൽകിഒടുവിൽ നിറഞ്ഞമനസ്സുമായുണരവെചെവിയിൽ സ്വകാര്യംപറഞ്ഞു രാവ്പുലരുന്നു നേരംവരുന്നെന്റെ പാതിപകലായ്…

നയിക്കാന്‍ ഇവര്‍, വകുപ്പുകള്‍ ഇങ്ങനെ.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായി. ഇന്നുചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായത്. പിണറായി വിജയന്‍ – മുഖ്യമന്ത്രി, ആഭ്യന്തരം, വിജിലന്‍സ്പി.രാജീവ് – വ്യവസായവകുപ്പ്, നിയമംകെ.എന്‍.ബാലഗോപാല്‍ –…

ഭ്രാന്തൻ.

കവിത : രാജു കാഞ്ഞിരങ്ങാട്* ദൈവം ചവച്ചു തുപ്പിയനാക്കുപോലെ –യൊരുവൻഅവൻ ഗ്രീഷ്മത്തിലെ നട്ടുച്ചയെ,യോർമ്മി –പ്പിക്കുന്നുപരിചിതനായ വനയാത്രികനെപ്പോലെ,യവൻനടക്കുന്നുരഹസ്യങ്ങളില്ലാത്ത ഒരു കടൽ ഇസ്തിരിവെച്ച കുപ്പായം പോലെചിന്തേരിട്ട ചിന്തയുമായി അവൻ നടക്കുന്നില്ലനാനാർത്ഥമുള്ള ഒരു വാക്ക്സ്വപ്നങ്ങളുടെ ഒരു ഭൂമിക ഋതുക്കളെ അവൻ തലയിലേറ്റി നടക്കുന്നുഅവൻ ഒരു നിമിഷംപോലും…