ശ൪മ്മിഷ്ഠ

രചന : വൃന്ദ മേനോൻ ✍️ പിതാവ് തള്ളിപ്പറഞ്ഞപ്പോഴു൦ ,ദേശവും കൊട്ടാരവു൦ പിന്നിലുപേക്ഷിച്ചു പോന്നപ്പോഴു൦ സ്നേഹിച്ച പുരുഷനിൽ നിന്ന് ഒടുവിൽ അവഗണനകൾ മാത്രം ഏറ്റുവാങ്ങിയപ്പോഴു൦ ,ജീവിതത്തോടുള്ള എല്ലാ അഭിനിവേശങ്ങളു൦ നഷ്ടപ്പെടുത്തിയപ്പോഴു൦ ഒരു കൌതുക൦ മാത്രം, ഏക പ്രണയം ശ൪മ്മിഷ്ഠ ബാക്കി വച്ചു.ഒരു…

നൃത്തശാല

രചന : വിഷ്ണുപ്രസാദ് കുട്ടുറവൻ ഇലപ്പച്ച ✍️ പെരുന്തൽമണ്ണയിൽ നിന്ന്പട്ടാമ്പിയിലേക്കു പോകുന്ന ബസ്സിൽഡ്രൈവറുടെ എതിർവശത്ത്നാലു പേർക്കിരിക്കാവുന്ന സീറ്റിൽമുഴുക്കൈ നീല ബ്ലൗസും നീലസാരിയുമണിഞ്ഞ്പ്രേമം നിറഞ്ഞൊരു പെൺകുട്ടി തനിച്ചിരിക്കുന്നു.അവളുടെ കണ്ണുകൾക്ക്ഈ പ്രപഞ്ചത്തെ മുഴുവൻഊറ്റിക്കുടിക്കാനുള്ള കെൽപ്പുണ്ട്.അവളൊന്ന് നോക്കിയിരുന്നെങ്കിൽബസ്സിലെ മുഴുവൻ ആളുകളുംപറന്നു വന്ന്അവളുടെ കണ്ണുകൾക്കുള്ളിലേക്ക്അപ്രത്യക്ഷമായേനേ…ഭാഗ്യവശാൽ അതുണ്ടായില്ല.(ഇടയ്ക്കെപ്പോഴോ വൃദ്ധനായ…

ശരിക്കും ആരാണിവിടെ പ്രതി?

രചന : കുറുങ്ങാട്ട് വിജയൻ ✍️ മാലിന്യങ്ങൾ തെരുവിലേക്ക് വലിച്ചെറിയുന്നത് വിശേഷബുദ്ധിയുള്ള മനുഷ്യരാണ്! വഴിയിൽക്കാണുന്ന മാലിന്യങ്ങൾ നീക്കംചെയ്യേണ്ടത് അതിനായി പ്രത്യേകം നിയോഗിക്കപ്പെട്ട വിവേകമുള്ള മനുഷ്യരും! അവര്, അത് ചെയ്യാതെവരുമ്പോൾ ആ മാലിന്യങ്ങൾ ഭക്ഷിക്കാനായി വിശേഷബുദ്ധിയില്ലാത്ത നായ്ക്കൾ വരുന്നു. ഭക്ഷണത്തിന്റെ ലഭ്യതയനുസരിച്ച് അവ…

🎻ഗർദ്ദഭം, ഗന്ധർവസ്വത്തിലൂടെ🎸

രചന : കൃഷ്ണമോഹൻ കെ പി ✍️ ഗായകർ സ്വരങ്ങളാൽ പൂമഴ പെയ്യിക്കുന്നഗാനവാഹിനി തൻ്റെ കൂലത്തിലൊരുനാളിൽഗാനങ്ങളരുകിലങ്ങേതുമേയില്ലാതുള്ളഗർദ്ദഭം വന്നെത്തീയാ, ശാദ്വലഭൂവിലുള്ളഗന്ധപൂരിതമാകും പുൽനാമ്പു രുചിച്ചീടാൻഗന്ധർവ കിന്നരാദി ഗഗനചാരികൾ പാടുംഗദ്ഗദരഹിതമാം ഗാനാലാപനം കേട്ടുംഗുണഗണമാവാഹിച്ചു ഭുവനത്തിൽ വസിക്കുന്നഗിരിധരപ്രണയികൾ പാടും പാട്ടുകൾ കേട്ടുംഗരിമയോടണഞ്ഞൊരു ഗർദ്ദഭം മനസ്സിലായ്ഗണിതങ്ങൾ പലതങ്ങു ചെയ്തു…

മന്ത്രി റോഷി അഗസ്റ്റിന് പ്രവാസി കേരളാ കോൺഗ്രസ്സ് ന്യൂയോർക്കിൽ സ്വീകരണം നൽകി.

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: കേരളാ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പ്രവാസി കേരളാ കോൺഗ്രസ് (എം) ന്യൂയോർക്ക് ചാപ്‌റ്റർ വമ്പിച്ച സ്വീകരണം നൽകി. ഫ്‌ളോറൽ പാർക്ക് സന്തൂർ ഇന്ത്യൻ റെസ്റ്റാറന്റിൽ കൂടിയ സ്വീകരണ യോഗത്തിനു പ്രവാസി കേരളാ കോൺഗ്രസ്സ് (എം)…

🍃എൻ ജന്മപുണ്യം 🍃

രചന : വിദ്യാ രാജീവ്✍️ അമ്മയെന്നോതുവാൻ നൽ ചൂണ്ടുമീട്ടവേ,അമ്മിഞ്ഞപ്പാൽമാറിൽ ഹർഷം തുളുമ്പുന്നു.മകനെ നീയെന്നിൽ പിറവിയെടുക്കുവാൻതപമെത്രചെയ്തു ഞാൻ കാത്തിരുന്നു?സന്താനഭാഗ്യം ലഭിക്കാൻ ഞാനീജന്മംസന്താപത്തിന്റെ കടലിൽ നീന്തി.പേറ്റുനോവിന്റെ നാൾ ബോധം മറയവേതെല്ലുമോർത്തില്ല തിരികെവരുമെന്നുഞാൻ.ഈശൻ കനിഞ്ഞുതന്നല്ലോ കുരുന്നിനേ,ശാശ്വത സത്യമാമങ്ങേ,സ്തുതിപ്പൂ ഞാൻ.എന്റെയീതങ്കക്കുടത്തിന്റെ ചേലഞ്ചുംപുഞ്ചിരികണ്ടു മതി വരുന്നില്ല പോൽ.താലോലിക്കാൻ താതനില്ലയെന്നാകിലുംതായഞാനെപ്പോഴുമുണ്ടേ…

🔑 യുക്തിയുടെ താക്കോൽ! 🔑

രചന : സെഹ്റാൻ✍ പുരോഹിതൻ വാതിലിൽമുട്ടുന്നുണ്ട്!ഒന്നിച്ചു കാടുകയറും മുൻപ്പൂട്ടിയ വാതിലിന്റെ താക്കോൽകീശയിലൊതുക്കി.വൃക്ഷനിബിഢതയുടെപച്ചമേൽക്കൂരയ്ക്ക് കീഴെപുരോഹിതൻ വേദപുസ്തകംവായിക്കാൻ തുടങ്ങി.വരികൾക്കിടയിലയാൾകണ്ണീർ തൂവുന്നുണ്ട്.(ആനന്ദം…? ദു:ഖം…?)കാലുകൾ കഴയ്ക്കുന്നു.ഒന്നിരിക്കണമല്ലോ.അക്കാണുന്ന മരവേര് കൊള്ളാം.സ്റ്റീഫൻ ഹോക്കിംഗിന്റെവീൽചെയർ പോലുണ്ട്.സിംഹാസനം!!(‘ഹോ’ കിംഗ്‌സ് ത്രോൺ!!)പുരോഹിതന്റെ നാവിലൂടെവേദപുസ്തകം ഒഴുകുകയാണ്.കാട് നിശ്ചലമാകുന്നുണ്ടോ?വൃക്ഷങ്ങൾ…?പക്ഷികൾ…?അരുവികൾ…?ഇല്ല!എല്ലാം പഴയപോൽ…വലിയ ചിറകടികളോടെഒരുകൂട്ടം പക്ഷികൾകാടിനുവെളിയിലേക്ക് പറന്നപ്പോൾപുരോഹിതൻ ഗ്രന്ഥം മടക്കി.ശ്രദ്ധാപൂർവ്വം…

ബൈപ്പാസ്സിലെ പ്രേതം

രചന : സഫി അലി താഹ✍ ലുലുമാളിൽ നിന്നിറങ്ങി ടെക്‌നോപാർക്ക് കഴിഞ്ഞ് ഇടത്തേക്കുള്ള പോക്കറ്റ് റോഡിന് സമീപമെത്തിയപ്പോൾ ഡിവൈഡറിൽ മനുഷ്യരൂപത്തിൽ ഒരു വെളിച്ചം കാറിൽ കൈകാണിക്കുന്നു..അതും മുഖം പച്ചനിറത്തിൽ തുടങ്ങി താഴേക്ക് പോകുമ്പോൾ സ്വർണ്ണനിറത്തിലുള്ള ഒരു രൂപം, കാൽ തറയിൽ തൊട്ടിട്ടില്ല.മുടി…

എനിക്ക് ഇരുപത്തിമൂന്നാം വയസ്സിൽ കിട്ടിയ കടിഞ്ഞൂൽ പുത്രൻ…

രചന : ഷാഫി റാവുത്തർ ✍ ഒരിക്കലും നിലച്ചിടാതുറക്കെനീ… കുതിക്കണംഅമരഹൃദയമൂർജ്ജമാക്കിഅവനിതന്നിലുയരണംഅടിച്ചമർത്തിയവഗണിക്കു-മാളുകൾക്കു മുന്നിലായ്അടിമമാനസം തകർക്കു-മാത്മസത്യമറിയണംചൂഷണത്തിനമ്പുകൾതൻമുനയടിച്ചൊടിയ്ക്കണംകാരിരുമ്പിൻ ചങ്ങല-ത്തളപ്പറുത്തെറിയണംവേട്ടനായ്ക്കളെതിരിടുമ്പോൾവേദന മറക്കണം…ദ്വേഷസാഗരത്തിരയ്ക്ക്തടയണയൊരുക്കണംദീപമായ് ജ്വലിക്കണം നീകൽത്തുറുങ്കിരുട്ടിലും..അക്ഷരങ്ങൾ നേരിലേക്കുപാലമായ്പ്പണിയണംആശയത്തെയാത്മമായ്-പ്പുണർന്നു നേരെനീങ്ങണംസങ്കടത്തലയ്ക്കുമേലെപുഞ്ചിരിപൊഴിക്കണംമണ്ണിനെന്നും മധുരമൂറുംനന്മതന്നെയേകണംജീവനുള്ള നാൾ വരേക്കുംതലയുയർത്തിനിൽക്കണം.

ബസ്സ്റ്റാന്റിൽ പെണ്ണുടലിനെ എങ്ങനെയൊക്കെ കണ്ണുകൊണ്ട് ഭോഗിക്കാം.

രചന : അശോകൻ പുത്തൂർ ✍ ഒരു പൂഞ്ചുണങ്ങുംമറുകുംകാക്കപ്പുള്ളിയുംഞങ്ങളിനി ഒളിക്കുന്നില്ലകണ്ട് പൂതിതീർക്ക്.ബസ്സെത്തുംവരെ ഇവിടെത്തന്നെയുണ്ട്.ആകാശപേടകംഭൂമിയിലെ ഖനികൾ പകർത്തുംപോലെ…….ഓന്ത് ഇരയെനോക്കിചോരകുടിക്കുംപോലെഇമവെട്ടാതെ നിങ്ങൾഎത്രനേരമാണിങ്ങനെപെണ്ണുടൽ നോക്കിനിൽക്കുക……………ഉടലിൽ മുക്രയിട്ട് ചുരമാന്തുംനിന്റെ ആകാശപേടകംഞങ്ങടെ ഉൾക്കണ്ണിൽ ചിരി നിറയ്ക്കുന്നുണ്ട്.നിങ്ങൾകാണും ഉടൽമടക്കുകൾക്കപ്പുറംപലതും ഒളിപ്പിച്ചു വച്ചിട്ടുണ്ട് ഞങ്ങൾ.പകലിൽസൂര്യനെപ്പോൽ ജ്വലിക്കും അരിമ്പാറകൾ.ഇരവിൽനക്ഷത്രംപോൽ തിളങ്ങും പാലുണ്ണികൾ.വാക്കിൻ വിടർച്ചയിലെ…