ഓണപ്പാട്ട്
രചന : ജോളി ഷാജി✍ ചിങ്ങം പിറന്നിട്ടുംപെയ്തൊഴിയാത്തകുസൃതി മഴകാണുമ്പോൾഓർമ്മയിൽ ഓടിയെത്തുമെൻതിരുവോണമോർമ്മകൾ.. ചിങ്ങ കാറ്റിനൊപ്പംനൃത്തം ചവിട്ടുന്നവയലോലകളുമൊപ്പംചാഞ്ചാടിയാടും കാട്ടരുവിയും… മുല്ലയും പിച്ചിയും തെച്ചിയും ചന്തത്തിൽവിരിയുമ്പോൾ മലയാളിപെണ്ണിന്റെ ചുണ്ടിൽ ചിരി വിടരുന്നു.. മുറ്റത്തെ മുല്ലയിലെ പൂവിറുത്തു കോർക്കാൻധൃതികൂട്ടും ബാലികയുംഓണത്തിമിർപ്പിലായി… മുറ്റത്ത് ചന്തത്തിൽപൂക്കളമൊരുക്കാൻ ചെത്തിമിനുക്കുംമുത്തശ്ശിക്കും തിടുക്കമായി പോന്നോണമെത്തിടാൻ……