ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഈസ്റ്റർ മംഗളാശംസകൾ !

അവളൊരു ദേവത

രചന : കലാ രാജൻ ✍ തനുതളർന്നിങ്ങനെ വിറയുമായ് ഞാനെന്റെജരകളാൽ മൂടി പുതച്ചിരിക്കെ ,പറയുകയാണു ഞാനീരാത്രിഗന്ധിയോ –ടവളെന്റെ ദേവതയായിരുന്നു . അരുതേ തപിച്ചിരുന്നീടുവാനെന്നു നീഒരുമാത്ര കാതിൽ മൊഴിഞ്ഞുവെന്നോ ?വെറുതെ കിനാവിൽഞാൻകണ്ടതോ നീയെന്റെപ്രിയതേ വരികില്ലയെങ്കിലും ഹാ… നിറനിലാത്താരങ്ങൾതെളിയുന്ന മാനത്ത്മിഴിനീട്ടിയെണ്ണിയിരിക്കുന്നു ഞാൻ ,ഒരു താരകമായി…

ഡിസംബർ

രചന : സന്തോഷ് പെല്ലിശ്ശേരി ✍ ഡിസംബർ , നീയൊരു കുളിർത്താരകം പോൽ ,ദിനങ്ങളുടെയൊടുവിലൊരവസാന താരം …ദീപ്തമാം ഉണ്ണീശോപ്പിറവി തന്നോർമ്മകളിൽ ,ദിശ കാട്ടി വാനിലൊരു പൊൻതാരകം നിൽപ്പൂ. വർഷത്തിന്നവസാന മാസമാണെങ്കിലുംവളരെപ്പതിഞ്ഞുള്ള ചിന്തകളുടെ മാസം..വലുതായിരുന്നോരു പ്രതീക്ഷകൾ , സ്വപ്നങ്ങൾ..വഴിയായ് വിചിന്തനം ചെയ്തിടും മാസം..…

കമലാക്ഷി 💞😏

രചന : സിജി സജീവ് ✍️ അവളിലേക്കെത്തുന്നവരുടെ ഇച്ഛ യ്ക്കനുസരിച്ച് അവളുടെ പേരുകൾ മാറിമറിഞ്ഞു കൊണ്ടിരുന്നു,, ശങ്കരയ്യർക്കു അവൾ കാമാക്ഷി,പിഷാരടി മാഷിന് കമലം വെളിയത്തെ വാസൂന് അവളെ യക്ഷി എന്നു വിളിക്കാനാണ് ഇഷ്ട്ടം,, പനമുകളിലിരുന്ന്‌ അവൻ നീട്ടി വിളിക്കുമ്പോൾ ആ വിളി…

മെസ്സി.

രചന : ഗഫൂർ കൊടിഞ്ഞി.✍ അനാഥത്തെരുവിൽ നിന്ന്ആയിരത്തൊന്നു രാവുകളുടെആകാശക്കോട്ടകൾ തേടിആരവമുയർത്തി വന്നവൻ മെസ്സിക്രിസ്മസ് മരങ്ങൾ പൂത്തുല്ലസിച്ചഅറേബ്യൻ ഉത്സവവേദികൾഉന്മാദത്തിൻ്റെ അലയൊലിയിൽആടിത്തിമർക്കുമ്പോൾമിശിഹായുടെ ജന്മദിനങ്ങൾനീണാൾ നിലനിൽക്കട്ടെഎന്ന പ്രാർത്ഥനയുംആശീർവാദവുമുരുവിട്ട്അബ്രഹാമിൽ ചെന്ന് മുട്ടി.മെസ്സിയെന്ന ഇതിഹാസംമിശിഹാക്കപ്പുറം പന്തുരുട്ടിഇസ്ഹാഖിൻ്റെ പരമ്പര ഓർമ്മിപ്പിച്ചു.ഗാലറിയിലിരുന്ന് അബായയിട്ട്ഇസ്‌മയേൽ സന്തതികൾപരമ്പരയുടെ ബന്ധം പുതുക്കി.കാൽപന്തു കളികേവലം ഒരു കളിയല്ല.വീണ്ടെടുക്കുന്നചരിത്രം…

ഇത് ശരിയാണോ ?

ജോബ് പൊറ്റാസ്‌ ✍ എൻറെ ഒരു ബന്ധുവിന്റെ വീടിൻറെ വൺ ടൈം നികുതിക്കുവേണ്ടി വില്ലേജ് ഓഫീസർ പ്ലിന്ത് ഏരിയ കണക്കാക്കിയപ്പോൾ അവർ ഗ്രൗണ്ട് ഫ്ലോർ അളന്നു. മുകളിലെ നിലയും അളന്നു. ഇതു കൂടാതെ ഗ്രൗണ്ട് ഫ്ലോറിലെ ഹാളിൽ നിന്നും മുകളിലേക്ക് കയറുവാനുള്ള…

ദരിദ്രനായതിൽ പിന്നേ

രചന : ഷബ്‌നഅബൂബക്കർ✍ ദരിദ്രനായതിൽ പിന്നെയാണ്അയാളൊരു ബലിക്കാക്കയായിപരിണമിക്കപ്പെട്ടത്.അരികിൽ കാണുമ്പോഴൊക്കെയുംആട്ടിയകറ്റാനും ആത്മസാധൂകരണത്തിനായിമാത്രം മാടിവിളിക്കാനുമുള്ളൊരുബലിക്കാക്ക.അതിൽ പിന്നെയാണ് അയാളുടെതീരുമാനങ്ങൾ മാനഭംഗത്തിനിരയായത്,കിനാവുകളെ ചങ്ങലയ്ക്കിടപ്പെട്ടത്,കുടിക്കുന്ന വെള്ളം പോലുംഉപ്പു വീണ് മലിനമായത്,വായിലേക്ക് വെക്കുന്ന ഓരോവറ്റും എണ്ണി തിട്ടപ്പെടുത്താൻആളുകളെത്തിയത്,പത്തുപൈസ തൊണ്ടയിൽകുടുങ്ങിയിട്ടെന്ന പോലെഓരോ ഉരുളയും ചവച്ചിറക്കാൻകഷ്ടപ്പെട്ടുപോയത്…ഇല്ലായ്മയിൽ വീണു പോയപ്പോഴാണ്പലരും അയാളെ താക്കോൽകൊടുത്തോടിക്കുന്ന പാവയേപോലൊരു…

മാണിക്യൻ

രചന : രാജീവ് ചേമഞ്ചേരി✍ മാണിക്യനോടുത്തരവിടുന്ന നേരംമടിയേതുമില്ലാതനുസരിക്കയായ്മാടിനെ പോലെന്നുമധ്വാനിക്കയായ്മറന്നുലകിനേയും ബന്ധളത്രയുമെന്നും! മാറോട് ചേർത്തുണ്ണിയേ താലോലിക്കാൻ….മതിമറന്ന് പ്രിയതമയോടൊന്ന് മിണ്ടാൻ….മാണിക്യന് നിമിഷമൊരിക്കലുമില്ലാതെ –മണ്ണിലിന്നും രക്തംവിയർപ്പാക്കി മാറ്റീടവേ! മഹിമയാർന്നൊരീ തമ്പ്രാൻ്റെ കല്പന –മാർഗ്ഗത്തിലൊരിത്തിരിവിഘ്നമണഞ്ഞാൽ!മൂർത്തഭാവത്തിൽ താണ്ഡവമാടുകയായ് –മനസ്സറിയാത്ത വാക്കുകളസഭ്യമായ് ആ നാവിൽ…..! മറന്നുപോയെന്ന ലാസ്യഭാവത്തിലിവിടെ –മധുരമായ് സത്യമാം…

മതാതീത സൃഷ്ടികൾ

രചന : വാസുദേവൻ. കെ. വി✍ ദൈവപുത്രപ്പിറവി ഓർമ്മപ്പെടുത്തി രാവിൽ തിളങ്ങുന്ന താരകങ്ങൾ.വൈദ്യുതിവെളിച്ചം പകർന്ന് ചോട്ടിലും വർണ്ണനക്ഷത്രങ്ങൾ തൂങ്ങിയാടുന്ന ചാരുത.പിറവിക്കും, ഉയിർത്തെഴുന്നേൽപ്പിനും പ്രകൃതിപോലും ശാന്തസുന്ദരം.“…വലകരമതിനെ ഉയർത്തിവലിയോരിടയനാം യാഹോവൻകനിവൊടനുഗ്രഹമണയ്ക്കാൻതുണയ്ക്കായി വരണേ..ഒരുമിച്ചൊരേക മനസ്സായിശ്രുതിചേർത്തു നീതി നിറവായിസുവിശേഷ സുഖം കലരുന്ന ജനംനിറയും നിലമായി പോരുളായി നെറിയായിപകരാവോ…

മഹാഗണപതെ

രചന : ശ്രീകുമാർ എം പി✍ ഏകദന്ത ഗണനായകമഹേശ്വരപ്രിയനന്ദനവിഘ്നനിവാരണ ഗണേശവന്ദനം മഹാഗണപതെ കുമ്പമനോഹരശോഭിതകുംഭിമനോഹരമോഹനതുമ്പിക്കരാലങ്കൃത ദേവവന്ദനം മഹാഗണപതെ ദേവവന്ദ്യ മോദകപ്രിയമോദമോടെ മംഗളമേകുംമാലകറ്റും ശ്രീഭഗവാനെവന്ദനം മഹാഗണപതെ ഗജമുഖ ഗിരിജാസുതജയമഹാദേവതനയനന്ദികേശവന്ദിത ദേവവന്ദനം മഹാഗണപതെ കറുകഹാരപ്രിയ ദേവകൈവണങ്ങുന്നു വിഘ്നേശ്വരകനിവേകുക ഭഗവാനെവന്ദനം മഹാഗണപതെ

ഗോസ്റ്റ് സിറ്റി

രചന : സുദേവ്. ബി✍ വെറുതേയിനിവയ്യ,പൈതലേസമയംവൈകി,യൊരുങ്ങു, പോയിടാംഅവരോടിനിയെന്തു ചൊല്ലിടാനപമാനിച്ചുചിരിക്കയാണവർ ! അഴകിൻപുതുമോടിയില്ല പോ-ലവരേവേണ്ടവിധത്തിലായിനിൻവരിതൊട്ടുതലോടിയില്ലനാമപരാധംപറയേണമെന്നവർ മകളേ!ക്ഷമയേകുമോപിതാ-വൊരു നാടൻ മൊഴി,വേർത്തുവേലയാൽഅറിവീലവളർത്തിടേണ്ടതാംനവനീയാങ്ഗലമായരീതികൾ മുടിയിൽ കതിരൊന്നു,വെച്ചു പോയ്ചെറുതായ് ചന്ദനമൊന്നു,തൊട്ടു പോയ്തിരിവെച്ചരിയിൽകുറിച്ചുപോയ്മകളെ,ഞാനതുമായ്ച്ചിടേണമോ നുണയോതരുതെന്നു കുഞ്ഞിമോൾ-ക്കറിയാം ദീക്ഷയതൊന്നുമാത്രമേയിവനേകിയതുള്ളു,വേരുകൾഇനിയുംമണ്ണിലഗാധമാകയാൽ നഗരാധിപ കേട്ടുകൊള്ളുകി –ന്നിവളെ നാടുകടത്തുമെങ്കിലീനഗരംമരുഭുമിയായിടുംഖരമാലിന്യമെഴുന്ന വാക്കിനാൽ കവിതേ, ഇനി വയ്യ പൈതലേഇളമിക്കുന്ന…