രചന : ജീ ആർ കവിയൂർ ✍
ത്യാഗത്തിൻ്റെയും സ്നേഹത്തിൻ്റെയും സ്മരണകൾ പുതുക്കുന്ന ഈ പുണ്യദിനത്തിൽ, കാൽവരി കുന്നിലെ ആ ശാന്തമായ മൗനത്തെ വരികളിലൂടെയും സംഗീതത്തിലൂടെയും അവതരിപ്പിക്കുന്നു. മനുഷ്യകുലത്തിൻ്റെ പാപഭാരം പേറി കുരിശിലേറ്റപ്പെട്ട ആ സ്നേഹരൂപത്തിൻ്റെ ഓർമ്മയ്ക്കായി സമർപ്പിക്കുന്ന ഒരു കൊച്ചു ഭക്തിഗാനം.
കാൽവരി കുന്നിലെ മൗനമേ
ലോകത്തിൻ്റെ പാപഭാരം പേറി
രക്തം വാർന്നൊരു തിരുമുടി
സ്നേഹത്തിൻ്റെ മനോഹര രൂപമേ
കാൽവരി കുന്നിലെ മൗനമേ
സ്നേഹത്തിൻ്റെ മനോഹര രൂപമേ
കയ്പ്പേറിയ വീഞ്ഞു കുടിച്ചു പാപികൾക്കായി
മുൾക്കിരീടം ശിരസ്സിൽ വാങ്ങിയവനേ
കൈകാലുകളിൽ ആണികൾ തറച്ചു
ക്ഷമയുടെ പാഠം ചൊല്ലിത്തന്നവനേ
കാൽവരി കുന്നിലെ മൗനമേ
സ്നേഹത്തിൻ്റെ മനോഹര രൂപമേ
സകലതും പൂർത്തിയായ നേരം
ഭൂമി ഒന്നാകെ വിറച്ചു പോയി
പരമപിതാവിൻ്റെ സ്നേഹപുത്രൻ
മനുഷ്യനുവേണ്ടി ജീവൻ വെടിഞ്ഞവനേ
കാൽവരി കുന്നിലെ മൗനമേ
സ്നേഹത്തിൻ്റെ മനോഹര രൂപമേ
കല്ലറയിൽ ഉദിക്കുന്ന പ്രത്യാശ
മരണത്തെ ജയിച്ച വീരഗാഥ
നന്മയുടെ പുതുവഴി കാട്ടി
ദൈവം മണ്ണിൽ അലിഞ്ഞു ചേർന്നുവല്ലോ
കാൽവരി കുന്നിലെ മൗനമേ
സ്നേഹത്തിൻ്റെ മനോഹര രൂപമേ

