രചന : നസ്രേത്തിൽ ജോസ് വർഗ്ഗീസ് ✍️
സദാ ഉള്ളിൽ
കവിതയുണ്ടായിരിക്കുകയെന്നാൽ
നിങ്ങൾ പ്രകൃതിയുടെ
തുടിപ്പായിരിക്കുന്നെവെന്നാണ്!
നിങ്ങളൊരു
സംഗീതമായിരിക്കുകയെന്നാൽ
നിങ്ങൾ പ്രകൃതിയുടെ
പ്രണയിനിയായിയെന്നാണ്!
നിങ്ങൾ ക്ഷോഭിക്കുകയെന്നാൽ
നിങ്ങൾ തിരമാലയോ
കൊടുങ്കാറ്റോയായിയെന്നാണ്!
നിങ്ങളൊരുമരണമായിയെന്നാൽ
നിങ്ങൾ നരകത്തിന്റെ
പ്രേയസിയായിയെന്നാണ്!
നിങ്ങളിൽ
സഹജസ്നേഹമുണ്ടായിയെന്നാൽ
നിങ്ങൾ ഭൂമിയുടെ ഉപ്പായിയെന്നാണ്!
നിങ്ങളിലാരെങ്കിലും വളരുന്നുണ്ടോ
എങ്കിൽ നിങ്ങളൊരു ജലികമായിയെന്നാണ്!
നിങ്ങളീക്കവിതയെ പ്രാപിക്കുകയെന്നാൽ
നിങ്ങൾ കാലം ചെയ്തുവെന്നാണ്!
നിങ്ങൾ കാലം ചെയ്തുവെന്നാൽ
നിങ്ങൾ ഭൂമിക്കും ആകാശത്തിനും
മീതെയായിയെന്നാണ്!
മീതെയായിയെന്നാൽ
നിങ്ങൾ വിഹായസ്സിലങ്ങനെ
വെണ്മുകിൽപോലെ
ഒരിക്കൽക്കൂടിയീ ഭൂമിയെ
പരിഗ്രഹിക്കാൻ കൊതിച്ചുകൊണ്ട്
പ്രണയിച്ചുകൊണ്ട്
അങ്ങനെ പറന്നു പറന്ന്. ..!

