ഫേസ്ബുക്കിൽ പലരും നേരിടുന്ന ഒരു വലിയ ബുദ്ധിമുട്ടാണ് ഇൻബോക്സിലേക്ക് വരുന്ന അനാവശ്യ സന്ദേശങ്ങളും മോശം ചിത്രങ്ങളും . പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെ ഇത്തരം പ്രവണതകൾ കൂടിക്കൂടി വരികയാണ് . പലരുടെയും പ്രൊഫൈലിൽ ‘ Message ‘ ബട്ടൺ കാണാത്തത് ശ്രദ്ധിച്ചിട്ടില്ലേ ? നമ്മുടെ പ്രൊഫൈലിലും അപരിചിതർക്കായി അത് പൂർണ്ണമായി മറച്ചുപിടിക്കാൻ ചില ലളിതമായ സെറ്റിങ്സുകൾ മാറ്റിയാൽ മതി .
​നമ്മുടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഇല്ലാത്തവർക്ക് മെസ്സേജ് അയക്കാൻ പറ്റാത്ത രീതിയിൽ ഈ സെറ്റിങ്സ് മാറ്റാം :
​Facebook App ഓപ്പൺ ചെയ്ത് മുകളിൽ വലതുവശത്തുള്ള പ്രൊഫൈൽ ചിത്രത്തിൽ ( Menu ) ക്ലിക്ക് ചെയ്യുക .
​താഴേക്ക് സ്ക്രോൾ ചെയ്ത് Settings & Privacy എന്നതിൽ പോയി , Settings സെലക്ട് ചെയ്യുക .
​അതിൽ Audience and visibility എന്ന ഭാഗത്തിന് താഴെയുള്ള How people find and contact you എന്നത് ക്ലിക്ക് ചെയ്യുക .
​അവിടെ Who can send you friend requests ? എന്നത് ‘ Everyone ‘ എന്നതിൽ നിന്ന് മാറ്റി ‘ Friends of friends ‘ ( കൂട്ടുകാരുടെ കൂട്ടുകാർ മാത്രം ) എന്നാക്കുക .
​അതിന് താഴെ തന്നെയുള്ള Messaging / Message Requests ഓപ്ഷനുകൾ തുറന്ന് , ഫ്രണ്ട് ലിസ്റ്റിൽ ഇല്ലാത്തവർക്കായി ( Others on Facebook ) ‘ Don’t receive requests ‘ എന്നത് സെലക്ട് ചെയ്യുക .
​ഇത്രയും ചെയ്താൽ , നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഇല്ലാത്ത ഒരാൾ നിങ്ങളുടെ പ്രൊഫൈൽ നോക്കിയാൽ അവർക്ക് ‘ Message ‘ ബട്ടൺ കാണാൻ കഴിയില്ല . ഇനി അഥവാ മെസ്സഞ്ചർ വഴി തിരഞ്ഞ് മെസ്സേജ് അയക്കാൻ ശ്രമിച്ചാൽ പോലും അവർക്ക് മെസ്സേജ് അയക്കാൻ സാധിക്കില്ല .

തട്ടാരി രവീന്ദ്രനാഥ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *