നെൽക്കതിരേ പൊൻക്കതിരേ
എൻക്കരളേ ഓടിവാ
വരമ്പിലൂടെ കുണുങ്ങി കുണുങ്ങി
എന്നരികിൽ ഓടിവാ
തേടി തേടി വന്നു നിൽപ്പോ
നോക്കി നോക്കി മിഴി തളർന്നോ
എന്തിനെന്ന് ചൊല്ലിയാൽ ഞാൻ
ഓടി അരുകിലെത്തിടാം
കുഞ്ഞരുവിയിൽ തേനരുവിയിൽ
ചാടി ചാടി തുള്ളിടാം
സരള ഗീതം കാതിൽ മുരളി
കരവിരുതിൽ തംബുരു മീട്ടാം
വഴിയരികിൽ കൂട്ടരൊക്കെ
കൂട്ടം കൂടി നിൽക്കുന്നു
മിനുങ്ങി മിനുങ്ങി ഞാനിവിടെ
എന്തു പറഞ്ഞരുകിലെത്തും
മുത്തുക്കുടയൊന്നെടുത്തു ചൂടി
ചരിഞ്ഞു ചരിഞ്ഞ് ഓടിവാ
ദാവണിയിൽ മുഖം മറച്ച്
മറഞ്ഞു മറഞ്ഞ് വേഗംവാ
മേഘമുണ്ട് മാനത്തെല്ലാം
മഴ ചിലപ്പോൾ പെയ്‌തിടാം
ഈ നേരം വന്നിട്ടു ഞാൻ
എന്തെടുക്കാൻ ചാടീട്ട്
മഴയൊന്ന് പെയ്തെന്നായാൾ
കുളിര് കോരി നമ്മൾ നിൽക്കും
മധു മാസകാലമല്ലേ
മധുരം കിള്ളി നൽകിടാം
വേണ്ട വേണ്ട ഇപ്പൊ വേണ്ട
വേഷം കെട്ടാൻ തുനിഞ്ഞിടേണ്ട
വേളിക്കിനി എത്ര മാസം
കാത്തു കാത്ത് കാത്തിരിക്കു
കൊതിച്ചു കൊതിച്ച് ഞാന് നിൽപ്പു
വേളിക്കിനി എത്ര മാസം
പറയാനുണ്ട് ഏറെ പെണ്ണേ
അറിഞ്ഞിടേണ്ട കാര്യമുണ്ട്
നാണമാണ് ഇന്നെനിക്ക്
നാട്ടുക്കൂട്ടം അറിയും പൊന്നേ
വേളിയൊന്നു കഴിഞ്ഞോട്ടെന്നേ
പിന്നെ പിന്നെ സ്വന്തമല്ലേ

നിസാർ റഹീം

By ivayana

Leave a Reply

Your email address will not be published. Required fields are marked *