ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

🌹കൊഞ്ചുന്നപഞ്ചമം🌹

രചന : കൃഷ്ണമോഹൻ കെ പി ✍ പുഞ്ചിരി തൂകിയെൻ നെഞ്ചകം തന്നിലായ്മൊഞ്ചുള്ള സ്വപ്നമായ് നീയിരിക്കേകഞ്ചുകം മാറ്റിയ മാനത്തു നിന്നൊരുപിഞ്ചിളം തുള്ളി പതിച്ചുവല്ലോഭൂമിക്കു നീലക്കുട പിടിച്ചാകാശം നീരദമാലകൾ ചാർത്തി നില്ക്കേഭാവനാ ലോകത്തു പാറിക്കളിക്കുന്നുനീളൻ കുട ചൂടി, കുഞ്ഞുമക്കൾഅതിഥിയായെത്തുന്നു ദിനവും പ്രഭാകരൻഅനവദ്യസുന്ദരൻ നിത്യനീശൻഅവനേകുമഭിലാഷ…

ശുദ്ധരാവേണ്ടവർ

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ ശതകോടി വർഷങ്ങൾക്കിപ്പുറംപരിണാമങ്ങളുടെഅതിസങ്കീർണ്ണപരിവർത്തനങ്ങൾക്കുശേഷംനിറരൂപഭേദാന്തരംവന്ന്ഒറ്റക്കോശത്തിൽ നിന്നുംബഹുകോശത്തിലേക്കുവിഘടിച്ചൊന്നായ നീഅസ്തിത്വമെന്ന ഏകത്രയത്തെഅതിരുകൾകൊണ്ടു ഖണ്ഡിച്ചുഎനിക്കും നിനക്കുമെന്ന്ജലരേഖയാൽപങ്കിട്ടെടുക്കുന്നു .അന്ധകാരം വിടരുന്നരാവസന്തങ്ങളിൽവെട്ടിത്തിളങ്ങുന്നഏകാന്തതാരകം പോലെചാന്ദ്രശോഭയിൽ മങ്ങുന്നക്ഷണസ്ഫുരണം മാത്രമെന്ന്റിയാത്തവ്യർത്ഥബോധത്തിന്റെനിരാശ്രയ കാവലാളാണു നീ .,ഇന്നുള്ളതൊന്നും നിന്റെയല്ല ,ഇനിയുള്ളതും നിനക്കുമാത്രമല്ല ,മരുഭൂമിയിലെ മണൽത്തരിപോലെശതകോടിജീവിയിൽപ്പെട്ടവെറുംമൃതമാംസധൂളിയാണ് നീ…അലറിവരുംരാക്ഷസത്തിരകളിൽആർത്തുവരും കാറ്റിൻ ചുഴലികളിൽപിടഞ്ഞെത്തും അഗ്നിസ്ഫുലിംഗങ്ങളിൽഅപ്രതിരോധദുർബലൻ നീ…

വരൂ നമുക്കീയിടവഴിയിലൂടെ പോകാം

രചന : എൻ.കെ.അജിത്ത്✍ ഇടമില്ലാത്തിടത്തൂടെ ഇടുങ്ങിയൊതുങ്ങി പെരുവഴിയിലേക്കു നീങ്ങുന്ന ചെറുവഴികളാണ് ഇടവഴികൾ. എല്ലാ വഴികൾക്കും ഇടങ്ങൾ വേണം. ഇടവഴിക്കും ഇടമുണ്ട്. പക്ഷേ ഇതിനു മാത്രമെന്താണ് ഇടവഴിയെന്ന പേർ?പെരുവഴി ഒരു മലമ്പാമ്പാണെങ്കിൽ ഇടവഴി ഒരു നീർക്കോലിയാണ്. എങ്കിലും പെരുവഴിയെക്കാൾ നമുക്കെന്നുമിഷ്ടം ഈ ചെറുവഴികളായിരുന്നു.…

അമ്മ അച്ഛനാവുമ്പോൾ

രചന : ഐശ്വര്യ സാനിഷ്✍ ഒരമ്മ അച്ഛന്റെകുപ്പായമണിയുമ്പോൾരണ്ടു പാദങ്ങൾക്കടിയിലുംകൈവെള്ളകൾക്കുള്ളിലുംപത്തു വിരലുകൾ കൂടികിളിർക്കുന്നുനടന്നു പോയവഴികളിൽ കൂടിയിപ്പോൾനാലു കാലുകളിലോടുന്നവളാകുന്നുഅവളുടെ ആകാശമിപ്പോൾവിസ്തൃതിയേറിയതാകുകയുംരണ്ടു സൂര്യനാലുംരണ്ടു ചന്ദ്രനാലുംകോടിക്കണക്കിന്നക്ഷത്രങ്ങളാലുമവളതിനെ സമ്പന്നമാക്കുകയുംചെയ്യുന്നുസമചതുരത്തിലുള്ളൊരുവീടിനെ വലിച്ചു നീട്ടിഓരോ മൂലയിലുമോരോസൂര്യകാന്തിത്തൈകൾ നടുന്നുഒരു ദിവസത്തെനാലായിപകുത്തെടുത്ത്രണ്ടു ഭാഗംനാളേക്ക് മാറ്റിവെക്കുന്നുനോവുന്ന ചിത്രങ്ങളെവൃത്തിയായി മടക്കി വെച്ച്പെട്ടിയിലൊതുക്കിഅട്ടത്തേക്കു വലിച്ചെറിയുന്നുചിരിച്ചു കൊണ്ട്കരയുകയുംകണ്ണടക്കാതെഗാഢമായുറങ്ങുകയുംചെയ്യുന്നവളാകുന്നുഒരമ്മഅച്ഛനായി മാറേണ്ടുമ്പോൾതീർത്തുംതികഞ്ഞൊരുമായാജാലക്കാരി കൂടിയാകുന്നു!…

പറിച്ച് നടുന്നു ..

രചന : ഷമാസ് കീഴടയിൽ ✍ ഉമ്മറത്തിരുന്ന്കുട്ടികൾ മഴകാണുന്നുമഴ തോരാൻ കാത്തിരിക്കുന്നശലഭങ്ങളെ പോലെമഴ പെയ്യുമ്പോൾശലഭങ്ങൾ എവിടെയായിരിക്കുംനനയാതിരിക്കുന്നത്അവയ്ക്ക് വീടുണ്ടാവുമോആരെങ്കിലും കണ്ടിട്ടുണ്ടോമഴ പെയ്യുമ്പോൾനെറ്റിയിൽ കൈ വച്ച്ദൂരെനിന്നാരോ വരുന്നുണ്ടോഎന്ന് നോക്കുന്നപോലെ വീട്പൂമുഖത്ത് ചായ്ച്ചു കെട്ടിയചായ്പ്പ് കൊണ്ട് എന്നെനോക്കുന്നുണ്ടാവണംഉമ്മറത്തപ്പോൾ എന്റെപ്രണയവള്ളിയും പൂക്കളുംമഴച്ചാറലിലേക്ക് തലനീട്ടുംപൊടിയടങ്ങാത്ത കാറ്റിൽഞാനെന്നെ ഒരു മഴയത്തേക്ക്പറിച്ച്…

ആർ യൂ ഹാപ്പി മാൻ ?

രചന : അസിം പള്ളിവിള ✍ കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ വച്ച് ഓരോ മനുഷ്യൻ്റെയും മുഖത്ത് നോക്കി are you happy man ?Smile every time .smiles heal your wounds. എന്ന് പറഞ്ഞ് കൊണ്ട് അയാൾ പൊട്ടിച്ചിരിച്ചു.…

പ്രതിബിംബം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ ഞാനൊരു നിഴലായ് നിൻനേർക്കങ്ങനെ;നീളുകയാണെന്നുംനീയൊരു കനവായെൻ മനതാരിൽകൂടുകയാണെന്നും!ആരറിയുന്നീവാഴ് വിൻ മായാ-ലീലകളീമണ്ണിൽ?നേരറിവിൻ തായ് വഴികൾതേടിനടക്കുകയല്ലീ,ഞാൻ!ഒരു ചെറു വിത്തിന്നുള്ളിലൊളിച്ചേ,ജീവനിരിപ്പൂ,ഹാ!ജനിമൃതി തത്വമതാരുഗ്രഹിക്കു –ന്നവനിയിലൊരു നിമിഷം!കാലത്തിൻ ചടുലാഗമമങ്ങനെ;നീളുമ്പോഴും നാം,നമ്മളിലുള്ളൊരനശ്വര ഭാവംചികയുന്നീലൊട്ടും!ഒരു ചെറുമൊട്ടായ്,പൂവായ്,കായായ്,കനിയായ്,വിത്തായി;പരിണാമത്തിൻപ്രക്രിയ തുടരു-ന്നൊരുപോലെല്ലാരും!ആരുടെ ചിന്തയ്ക്കാവും വിശ്വ-സമസ്യകൾ തൊട്ടറിയാൻ?ആരുടെ ജൻമമതിൻ പാകത്തിൽ,പാരമുണർന്നീടാൻ!ഞാനൊരു നിഴലായ്…

കപടമുഖങ്ങൾ പിച്ചിച്ചീന്തപ്പെടണം…

രചന : അനിൽകുമാർ സി പി ✍ ക്രിമിനൽവാർത്തകൾക്കു പഞ്ഞമില്ല ഓരോ ദിവസത്തിലും. കൊലപാതകങ്ങൾ, അതും വെട്ടി നുറുക്കി കഷണങ്ങളാക്കൽ, ആസിഡ് ഒഴിക്കൽ, കത്തിക്കൽ എന്തെല്ലാം എന്തെല്ലാം! എല്ലാം ഈ കൊച്ചു കേരളത്തിലാണ്. നമ്മൾ ഒരുഭാഗത്തു സാംസ്ക്കാരികമായി “ഫീകര” മുന്നേറ്റം നടത്തുന്നു…

മൊഴി

രചന : ജയേഷ് പണിക്കർ✍ കാതിലേക്കൊഴുകിയങ്ങെത്തുന്നിതാകാറ്റേ നിൻ നിശബ്ദമൊഴികളുംകാത്തിരുന്നെന്നോടു ചൊല്ലുന്നു കാടതുംകേട്ടു മടുക്കാത്ത കഥകളെന്നുംനാട്ടുമാവിന്നിലകളങ്ങെന്നോടുകൂട്ടുകൂടി പലതും പറയുവാൻനീട്ടിയങ്ങു ചിലയ്ക്കുന്നൊരാ കുയിൽവീട്ടിലുള്ള വിശേഷങ്ങളോതവേകൊഞ്ചിയങ്ങു പറഞ്ഞു പലതുമേപിഞ്ചു പൈതലും തന്നുടെ ഭാഷയിൽമിണ്ടിയെന്നോടു കൂട്ടുകൂടാനെത്തിമഞ്ഞമന്ദാരപ്പൂക്കളതിന്നലെആകെയങ്ങലറിയടുത്തൊരാആഴിയങ്ങുരയ്ക്കുന്നു നൊമ്പരംനീളെയങ്ങു നിരന്നു കിടക്കുമാപാടമെന്നെയോ കാണാൻ കൊതിക്കുന്നുഓതുവാനുണ്ടതേറെ സഹനത്തിൻഓർമ്മയെന്നോടു പങ്കുവച്ചീടുവാൻ.

എൻ്റെ ഗ്രാമം

രചന : രമണി ചന്ദ്രശേഖരൻ ✍ പഴമതൻ നിറക്കൂട്ടിൽ ചായം വരയ്ക്കുമ്പോൾഓർമ്മകൾ പൂക്കുന്നൊരെൻ്റെ ഗ്രാമംപൊട്ടിച്ചിരിച്ചുകൊണ്ടോളം നിറയ്ക്കുന്നപുഴയേറെയുള്ളതാണെൻ്റെ ഗ്രാമംതെയ്യവും പൂരവും പണയണിക്കോലവുംചുവടുകൾ വെക്കുന്നൊരെൻ്റെ ഗ്രാമംകേരനിരകൾ കഥകളിയാടുമ്പോൾമനസ്സുനിറയുന്നൊരെൻ്റെ ഗ്രാമംമഴപെയ്യും നേരത്തുറവകൾ തേടിഓടി നടന്നൊരിടവഴിയുംഅന്തിക നേരത്ത് സൊറ പറയാനായികൂട്ടുകാർ കൂടുന്നൊരാൽത്തറയുംമഴവില്ലുപോലെ മനസ്സിൽ തെളിയുന്നകതിരിട്ട പുന്നെല്ലിൻ പാടങ്ങളുംപൂക്കൈതയെങ്ങുമതിരു…