ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

സുദർശനം

രചന : സുദേവ്.ബി ✍ സംഹരിയ്ക്കുന്നു സർവ്വതും കേവലംനിഷ്കളാനന്ദബോധമായ്ത്തീരുവാൻസൃഷ്ടിതൻ കാരണാബ്‌ധിയിലിച്ഛതൻഓളമില്ലാത്തൊരേകാന്തസ്വച്ഛത!സർഗ്ഗതാരള്യമുഗ്ദ്ധലാവണ്യതമെല്ലെയൂറുന്നു ശ്രദ്ധാങ്കുരങ്ങളായ്ലോലലോലമാസ്പന്ദനമൊക്കയുംരൂപമാവുന്നിതാ ശബ്ദ,സ്പർശത!എന്തുമാധുര്യ സൗഗന്ധപൂർണ്ണതനിത്യനൂതന സൗന്ദര്യ ധീരതവിശ്വദർശനം സാധ്യമാകുന്നു ഹാഅക്ഷരപുഷ്പകർണ്ണികാഗ്രത്തിലുംവീണ്ടുമീ തളിർദർഭക്കിളുന്തിനാൽതൊട്ടിടട്ടേ സുദർശന രശ്മികൾ.സംഹരിക്കുന്നിടക്കിടെ കാവ്യമേനിൻ്റെ ഭംഗി നവീകരിച്ചീടുവാൻ !ആരുടയ്ക്കാനഖണ്ഡ ഗഭീരതആരുകൊത്താനതിൽ രൂപഭദ്രതചേതനാസ്പന്ദനങ്ങളെ കൊണ്ടു ഞാൻവീണ്ടെടുക്കുന്നനുഗ്രഹ ദർശനംകാലമേ നിന്നനുജ്ഞയേ പ്രാർത്ഥിച്ചുസൃഷ്ടിസംഹാരമേകുന്നതീതൃണം !ഊർജ്ജരശ്മിയേ…

ഡാനിസ് സ്വപ്നങ്ങളുടെ രാജകുമാരൻ.

രചന : പ്രിയ ബിജു ശിവകൃപ ✍ ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കൽപ്പികം മാത്രം ) സിറിയയിലെ ഒരു കടൽത്തീരം……മത്സ്യ ബന്ധനം തൊഴിലായി സ്വീകരിച്ച കുറെ പാവങ്ങൾ അധിവസിക്കുന്ന ഒരു കടലോര ഗ്രാമം അതാണ് ദനോറ……. ഇവിടെയുള്ള യുവാക്കൾ പോലും…

ഉപ്പുകല്ലുകൾ

രചന : ബാബു തില്ലങ്കേരി✍ നിഴലിൽ നിലാവിൻ തുള്ളികൾകടൽപ്പരപ്പിലുറ്റിവീഴുമ്പോൾമൗനത്തിലാണ്ടനിൻ ഹൃദയംതുടിച്ചുതുള്ളുന്നുവോ ;ഒരുനേർത്ത ഗദ്ഗദം പോലെ. തുടികൊട്ടുമാകരൾസ്പന്ദത്തിലിത്തിരിനേരംഞാനൊന്നുതൊട്ടിരിക്കട്ടെ,ത്രസിച്ചിമചിമ്മുമാമയില്പ്പീലിക്കണ്ണിലൊന്നുഞാനെന്റെ ചുടുനിശ്വാസം വിടട്ടെ. ഓർമ്മകൾ കാത്തിരിക്കുന്നുനൊന്ത് പിടഞ്ഞുവീണപ്രണയകുടീരത്തിനരികെ,മുല്ലമൊട്ടുകൾ മണം പരത്തുമാ-കേശത്തിലന്നുതഴുകിയതോർത്ത്. ഇന്നുനീയൊരു ചലിക്കാത്തവെറും നിദ്രപോലൊരു സ്പന്ദനം,കാലിട്ടിളക്കും കടലുപ്പുവെള്ളത്തിൽ നിലാവെളിച്ചമൊരുകാൽക്കൊലുസ്സുപോൽനിന്നിൽ ഞാൻ ചുറ്റിവരിയുന്നു.

നമ്മുടെ ഭൂരിപക്ഷം ഓഫീസ് കളും നിയമങ്ങളും വയോജന സൗഹൃദമല്ല.

സോമരാജൻ പണിക്കർ ✍ പ്രായമായ മാതാപിതാക്കളെ കുറെ വർഷങ്ങളായി കൂടെ താമസിച്ച് അവരുടെ കാര്യങ്ങൾക്ക് വേണ്ടി പല ഓഫീസുകളും കയറിയിറങ്ങുന്നതിനാൽ എനിക്ക് ഒരു കാര്യം വ്യക്തമായി .. നമ്മുടെ ഭൂരിപക്ഷം ഓഫീസ് കളും നിയമങ്ങളും വയോജന സൗഹൃദമല്ല …ഒന്നാം നിലയിൽ കോവേണി…

ചിദാകാശ പൊരുൾ.

രചന : ജയരാജ്‌ പുതുമഠം✍ മഴയുണ്ട് വഴികളിലെങ്കിലുംമിഴി കൂർപ്പിക്കുന്നു ഞാൻവഴികൾ തേടിമറിമായമാണവിടെയെന്ന-റിയുമെങ്കിലുംതിരയണമല്ലോ അഴകുതേടിവഴിവിളക്കുകളണയുന്തോറുംമനമാകെ തിരകൾതീർത്ത്മിഴികളിലൊരുതിരി ഉണരുമെന്നിൽമലർവാടി നിറയെ ശ്രുതികളുമായ്അകലെനിന്നൊരു മുരളികഒഴുകിയണയുന്നുണ്ടെൻ-ചുഴികൾ ചാരെഅതിൽനിന്നൊരു ചന്ദ്രികചിരിതൂകി തിരനോട്ടമുണ്ടെൻചിദാകാശ തീർത്ഥപ്പൊരുളുകളിൽ.

പ്രണയം കാലാതീതം!
വാർദ്ധക്യം പുതിയ കാലം

രചന : ബാബുരാജ് കടുങ്ങല്ലൂർ✍ നമ്മളൊന്നു ശ്രദ്ദിച്ചിട്ടുണ്ടോ?കാലഘട്ടം മാറുന്തോറും പ്രണയമെന്ന വാക്കിന് മാത്രം മാറ്റ-മില്ല.പക്ഷെ അതിനുളള കാഴ്ച്ചപ്പാടുകളിൽ കാലം കുറിച്ചിട്ട ഒരുപാട്-വേദനകളുണ്ട്, ആഴത്തിലുള്ള വലിയ മുറിവുകളുണ്ട്. എത്രയോ പേരുടെ ജീവൻ പൊലിഞ്ഞു പോയിട്ടുണ്ടാവാം! തീർച്ചയായും ജനനവും മരണവും പ്രണയബദ്ധർ തന്നെയാണ്. കൗണ്ട്…

സത്യം മരിച്ചമണ്ണ്

രചന : ബാബുഡാനിയൽ ✍ സത്യധര്‍മ്മങ്ങളും നീതിബോധങ്ങളുംകത്തിയമര്‍ന്നൊരുകാലംവിത്തമോഹത്തിന്‍റെ വീതം പകുത്തവര്‍സത്യത്തെക്രൂശില്‍ തറച്ചൂ‘സത്വം’ കണക്കേ മനുഷ്യജന്‍മങ്ങളി-ന്നസ്തിത്വം ചോര്‍ന്നവരായീസത്യത്തിന്‍ പൊരുള്‍ തേടിമണ്ണിലലഞ്ഞോരേക്രുദ്ധജന്‍മങ്ങള്‍ തകര്‍ത്തൂറാന്തലുംപേറിയിന്നും ഡയോജനിസ്ഏതോ തെരുവിലായുണ്ട്ക്രിസ്തുവും ഗാന്ധിയും പിന്നെ സോക്രട്ടീസുംചിത്തം മുറിവേറ്റു നില്‍പ്പൂ.നിഷ്ക്രിയരാകുന്നു നിഷ്കാമകര്‍മ്മികള്‍നിഷ്ഠൂര വാക്കിന്‍ ശരത്താല്‍ഇഷ്ടങ്ങളോരോന്നും ചുട്ടെരിച്ചീടുന്നുനഷ്ടബോധത്തിന്‍ കയത്തില്‍കഷ്ടങ്ങളേറെ സഹിച്ചോരുമാനസംനിഷ്പ്രഭനായി വിതുമ്പി..ദുഷ്ടജന്‍മങ്ങളിന്നാര്‍ത്തുപാടീടുന്നുസത്യം മരിച്ചൊരീ…

പ്രവാസം പ്രയാസമാകുന്നു .

രചന : മാഹിൻ കൊച്ചിൻ ✍ “എനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോയത്.. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ലീവിൽ വരുന്ന അച്ഛനോട് എനിക്ക് വലിയ അടുപ്പം തോന്നാറില്ലായിരുന്നു. അമ്മയായിരുന്നു എനിക്കെല്ലാം.. ഞാനും അമ്മയും മാത്രമുള്ള എന്റെ കുഞ്ഞു ലോകത്തേക്ക്…

നാവേറ്’-!

രചന : മാധവിടീച്ചർ, ചാത്തനാത്ത് ✍ പുള്ളോർക്കുടത്തിന്റെ ഒച്ചയും വീണതൻനാദവും കേൾക്കെ ഞാനോടിയെത്തും …വേഗത്തിൽ കൈകാൽ മുഖവും കഴുകിയെ_ന്നമ്മക്കരികിലണഞ്ഞിരിക്കും. അമ്മയോ നാഴിയരിയുമായ് കുഞ്ഞിന്റെനാവേറുചൊല്ലുവാൻ ചൊല്ലിടുന്നു …!ഞാനതു കേട്ടെന്റെ കുഞ്ഞുവിരലിനാൽതാളം പിടിച്ചമ്മ തൻ മടിയിൽ ..! അച്ഛൻ തിരക്കിട്ടു കേറി വന്നിട്ടൊരുചാരുകസേരയിൽ ചാഞ്ഞിരുന്നു…ഞാനോടിച്ചെന്നൊരു…

ഇതു വായിക്കാതിരിക്കല്ലേ?

രചന : ഷാജു വി വി ✍ ഇതു വായിക്കാതിരിക്കല്ലേ. പുലർച്ചെ രണ്ടു മണിയായിക്കാണണം. പെരുമഴയും ഭയങ്കര കാറ്റും ഇടിമിന്നലും ഒക്കെ ഉണ്ട്.ഞാൻ ഒരു വിചിത്രസ്വപ്നത്തിലായിരുന്നു. ഇസ്രായേൽ, ഫലസ്തീൻ വിഷയത്തിൽ അനുരഞ്ജനച്ചർച്ചകൾക്കായി ഇരുകൂട്ടർക്കും സ്വീകാര്യനായ ഏക ക്ഷണിതാവ് എന്ന നിലയിൽ ഞാൻ…