ഡാർവിൻ പിറവം ✍

സ്നേഹവീട് കേരളയുടെ സ്ഥാപകരിലൊരാളും അഡ്വൈസറി ചെയർമാനുമായ ഡോ: ആൻ്റണി തോമൻ (49) നിര്യാതനായി.
സൗദി മിനിസ്ട്രിയിൽ സേവനമാരംഭിച്ച് ഇന്ത്യയിൽ സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിവന്ന് ഡൽഹി സോന മെഡിക്കൽ ഹോമിൽ നീണ്ടകാലം സാധാരണക്കാർക്കായി സേവനമർപ്പിച്ച ഡോ:ആൻ്റണി, സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടംനേടിയ വ്യക്തിത്വമാണ്.

സാധാരണക്കാർക്കുവേണ്ടി പ്രവർത്തിക്കുക സേവനം ചെയ്യുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ ചിന്തകളിൽ നിറഞ്ഞുനിന്നിരുന്നത്.
സഖാ: മൂപ്പൻ വർഗ്ഗീസിനൊപ്പം സ്നേഹവീട് കേരളയ്ക്ക് തുടക്കം കുറിക്കുകയും കലാസാഹിത്യ കാരുണ്യ മേഖലയിൽ പതിനാല് ജില്ലകളിലും സാധാരണക്കാരായ എഴുത്തുകാർക്കും കലാകാരന്മാർക്കുമായി പടർന്നു പന്തലിക്കുവാനായി മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്തുകൊണ്ടിരുന്നു.


2018 ലെ പ്രളയത്തിൽ സ്നേഹവീട് കേരള, ഹെൽപ്പ് ഡസ്ക്കിലൂടെ 450 പരം കുടുംബങ്ങൾക്ക് രക്ഷകനായ് മാറുവാൻ സ്നേഹവീട് കേരളയുടെ ചുക്കാൻ പിടിച്ച ഡോ: ആൻ്റണി കേരള കാരുണ്യ യാത്രയിൽ കേരളത്തിലുടനീളം തണൽ വ്യക്ഷങ്ങൾ നട്ടുപിടിപ്പിക്കാനും, രക്തദാനം സംഘടിപ്പിക്കുവാനും, കേരളത്തിന് മാതൃക കാട്ടുവാനും സ്നേഹവീടിനൊപ്പം നിൽക്കുകയും കേരളമൊട്ടുക്ക് നടത്തിയ മെഡിക്കൽ ക്യാമ്പിൽ വീഡിയോയിലൂടെ രോഗികൾക്ക് ചികിത്സയും ആശ്വാസവുമായി മാറുകയും ചെയ്തു.

പതിനാല് ജില്ലകളിലും നിരവധി അനാഥമന്ദിരങ്ങളിലും, അഗധി മന്ദിരങ്ങളിലും ഒരുനേരത്തെ ആഹാരമെങ്കിലുമായി മാറാൻ സ്നേഹവീടിനൊപ്പമുണ്ടായിരുന്നു. പ്രളയ കാലഘട്ടങ്ങളിൽ വസ്ത്രങ്ങളെത്തിക്കുവാനും, ആഹാരമില്ലാത്ത ക്യാമ്പുകളിൽ ആഹാരമായി മാറുവാനും സ്നേഹവീട് കേരളയ്ക്കൊപ്പം നിന്ന് സമൂഹത്തെ സേവിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. മൂപ്പൻസ് വർഗ്ഗീസ് അനുസ്മരണത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും അന്നദാനം നടത്തുവാനും ഉപദേശിച്ച് നടപ്പിലാക്കിയ വ്യക്തിത്വമാണ് അദ്ദേഹം.


കാലാസാഹിത്യ രംഗത്ത് വിവിധ അവാർഡുകൾ നൽകി സാധാരണക്കാരായ കലാസാഹിത്യകാരന്മാരെ ഉയർത്തിയെടുക്കുവാനെന്നും സ്നേഹവീടിനൊപ്പം അഡ്വൈസറി ചെയർമാനായി എന്നും നിലനിന്നു. സ്നേഹവീട് കേരളയെ കേരളത്തിലെ കലാസാഹിത്യ രംഗത്ത് ഒന്നാം സ്ഥാനത്തെത്തിക്കുവാൻ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ജനഹൃദയങ്ങളിൽ, സ്നേഹവീട് പ്രവർത്തകരുടെ ഇടയിൽ അദ്ദേഹത്തിന് മുഖ്യസ്ഥാനംനൽകി.


വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് വ്യക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ഡൽഹിയിൽനിന്ന് കേരളത്തിലെത്തുകയും 21-10-22 ൽ പെട്ടന്ന് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ലെയ്ക് ഷോർ ഹോസ്പിറ്റലിൽ എത്തിച്ച് വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സിച്ചെങ്കിലും വിധി അദ്ദേഹത്തെ കീഴ്പ്പെടുത്തുകയാണുണ്ടായത്.
ജനഹൃദയങ്ങളിൽ മൺമറയത്ത ഡോ: ആൻ്റണി തോമസിസ് നിത്യശാന്തി ലഭിക്കുവാനായി പ്രാർത്ഥനകൾ അർപ്പിക്കുന്നു.

ഭാര്യ ഡോ: അഞ്ജു മക്കൾ റിച്ചൻ, സ്റ്റെഫി

By ivayana