മുബാരിസ് മുഹമ്മദ് ✍

ആദ്യം തന്നെ പറയട്ടെ ഈ വലിയ വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ട എല്ലാവർക്കും ആദരാഞ്ജലികൾ ഇന്ന് പുലർച്ചെ പൊലിഞ്ഞുപോയത് നാടിൻറെ വാഗ്ദാനങ്ങളാണ്
ഇപ്പോൾ എങ്കിലും ഇത് പറഞ്ഞേ പറ്റൂ !!!
ഏകദേശം 25 ലക്ഷം രൂപയ്ക്ക് അടുത്താണ് ഒരു ബസ് ചൈയിസിസ് വില .എന്നാൽ 25 ലക്ഷം മുടക്കി എടുക്കുന്ന ഈ 10 മീറ്റർ അധികം നീളമുള്ള സാധനത്തിൽ എന്തേലും സുരക്ഷ അല്ലേൽ ഗുണം ഉണ്ടോ എന്ന് ചോദിച്ചാൽ അതുമില്ല .
ഇപ്പോൾ ആണ് പിന്നേയും ABS സിസ്റ്റം EBD ബസ്സിൽ വന്നത് .ആലോചിക്കുക ഇത് സുരക്ഷയുടെ ബേസിക്ക് കാര്യം മാത്രം ആണ് .


Driver Fatigue Detection system ,Cruise Control ,Emergency ADAS Braking ,Auto Hill Hold Asist ,Lane Departure Warning എന്തിന് ഏറെ റിവേഴ്‌സ് കാമറ പോലും ഈ പറഞ്ഞ 25 ലക്ഷത്തിന്റെ സാധനത്തിൽ ഇല്ല .
എൻജിൻ ആൻഡ് ബ്രേക്ക് സിസ്റ്റം പറയേണ്ട ഇപ്പോഴും BS6 പൊല്യൂഷൻ മാറ്റം വന്ന് എന്നല്ലാതെ ടെക്നോളജി ഒക്കെ കണക്കാണ്..
സ്ട്രൈറ്റ് ഒരു 1000 km ഒക്കെ പോയാൽ ബ്രേക്ക് ഫെയ്ഡ് അതിഭീകരമാണ് . ഇവിടുത്തെ ഡ്രൈവർമാർ പിന്നെയും ടാലന്റ് കൊണ്ട് മാത്രമാണ് ഇപ്പോഴും ഈ ബസ്സ് ഒക്കെ ഹൈവേ സ്മൂത്തായി പോകുന്നത് .


കഴിഞ്ഞില്ല ബോഡി ബിൽഡിങ് അതിലേറെ കോമഡിയാണ് . ബോഡി ബിൽഡ് കോഡ് വന്നെങ്കിലും കഷ്ടമാണ് കാര്യം .
ഇന്റീരിയർ അലുമിനിയം സ്റ്റൈൻലെസ്സ് സ്റ്റീൽ അയ്യർ കളിയാണ് .
വലിയ ഓപ്പൺ വിൻഡോ ഇല്ല , സീറ്റ് തമ്മിൽ ഗാപ്പില്ല .. കൊറേ സ്റ്റൈൻലെസ്സ് സ്റ്റീൽ നീളത്തിൽ ഉള്ള കമ്പി , ഷാർപ്പ് പ്ലാസ്റ്റിക്ക് എഡ്ജ് , കൃത്യമായ ഹെഡ് റെസ്റ്റ് ഇല്ല . മൊത്തത്തിൽ പറഞ്ഞാൽ ഒരു അപകടം നടന്നാൽ രക്ഷിക്കാൻ കട്ടർ തുടങ്ങിയ കാര്യങ്ങൾ വേണം എന്ന് മാത്രമല്ല ചെറിയ പരിക്കിൽ രക്ഷപെടാൻ ചാൻസ് തീരെ കുറവ് .
Once a German representative visited Chennai Bharat Benz and got a ride in AL tourist bus his words as follows
“If this thing toppled its just impossible to get alive and come out “
പ്രിയപ്പെട്ട MVD മാമൻമാരെ കൊറേ സ്പീക്കർ , ലൈറ്റ് പറഞ്ഞുള്ള ഫൈൻ ഇട്ട് പിടിക്കുന്നത് മുന്നേ ആദ്യമേ കൃത്യമായി അപ്പ്രൂവൽ വന്ന ബസ്സ് ഓടാൻ അനുമതി കൊടുക്ക് …


അല്ലാതെ എവിടെയോ നാല് തൂൺ ഷെഡിൽ മെറ്റൽ അടിച്ചു വരുന്ന വണ്ടിക്ക് ഓടാൻ അനുമതി കൊടുക്കുമ്പോൾ പബ്ലിക്ക് ജീവൻ പുല്ല് വില കൊടുക്കുന്നതിന് തുല്യമാണ് .
പിന്നെ 4 പോകുന്ന കാറിന് 6 എയർബാഗ് വേണം എന്ന് ശാഠ്യമുള്ള മന്ത്രി 50 പേര് പോകുന്ന സാധാ ബസ്സിന്‌ എന്ത് സുരക്ഷാ കൊടുത്തു എന്ന് പറയേണ്ടി വരും .
എല്ലാം കണ്ണിൽ പൊടിയിടൽ മാത്രം .

By ivayana