ഇടവപ്പാതിയിൽ
രചന : ആർ.കെ.തഴക്കര ✍ ഇടവമെത്തിപ്പാതി യായില്ലതിൻ മുൻപുമഴപൂരമാണെന്റെ യിടനാട്ടിലും!മലനാട്,ഇടനാട്തീ രപ്രദേശത്തി-ലിനിയുമുണ്ടാകുമോ ദുരിതകാലം? ഇടവിട്ടുപെയ്യുന്ന മഴയേ!നിൻ ഹൃത്തിലുംഅലിവില്ലേ യെന്തിനീക്കലിതുള്ളലും?ഇടിവെട്ടിപ്പെയ്യവേ പൈക്കളും പേടിച്ചി-ട്ടകിടു ചുരത്താഞ്ഞീക്കിടാക്കൾ പഷ്ണി! ഇടവപ്പാതികഴിഞ്ഞീ പ്പാഠശ്ശാലക-ളിളമുറയ്ക്കായിത്തുറന്നിടേണ്ടേ?പുതുപുത്തനിട്ടേറെ ച്ചെറുമക്കളെത്തവേവഴിമാറിപ്പെയ്യാൻ മറന്നിടല്ലേ. മഴനൃത്ത മിഷ്ടമാണെങ്കിലും നിന്നുടെകലിതുള്ളിയാട്ടവും നിർത്തിടയ്ക്കായ്.അമിതമായാലു മീമഴയെശ്ശപിക്കുവാൻമടിയേതുമില്ലാതെ മുത്തശ്ശിമാർ! മഴ മഴ!…
എന്താണ് ഡിജിറ്റൽ റേപ്പ്?
ഉത്തർപ്രദേശിൽ 81 കാരനെതിരെ ഡിജിറ്റൽ റേപ്പ് കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌ത വിധി വന്നത് അടുത്തിടെയാണ്. ബലാത്സംഗം, ലൈംഗിക അതിക്രമം, ലൈംഗിക ചൂഷണം എന്നീ വാക്കുകൾ പരിചിതമാണെങ്കിലും പൊതുവെ അത്ര ഉപയോഗത്തിലുള്ള പദമല്ല ഡിജിറ്റൽ റേപ്പ് എന്നുള്ളത്.2013 വരെ പീഡനം എന്നതിന്റെ…
പതിതൻ്റെ കുമ്പസാരം
രചന : മംഗളൻ കുണ്ടറ ✍ പ്രണയ സംഗീതത്തിൻസപ്തസ്വരങ്ങളാൽപ്രണയ ശ്രുതി ചേർത്തു നീഹൃദയമണി വീണയിൽപ്രണയ മഴപ്പെയ്ത്തിൻപല്ലവി പാടി നീപ്രണയാനുപല്ലവി ഞാൻമറന്നൊരുവേള! കണ്ണുകൾ രണ്ടെനിക്കുണ്ടെ-ന്നിരിക്കിലുംകണ്ണായ നിന്നുള്ളം കാണാൻകഴിഞ്ഞില്ലകണ്ടു കൊതിപൂണ്ടു ഞാൻ-നിൻ മേനിയഴകെന്നാൽകണ്ടില്ല നിന്നിലെ നിന്നെഞാനൊരു മാത്ര! അസ്ഥി തുളച്ചെന്റെമജ്ജയിലേറിപ്പോയ്അജ്ഞാതമേതോരതിമോഹങ്ങൾഅസുലഭമൊരു രതി-യനുഭൂതി രഥമേറിഅരികത്തണഞ്ഞുഞാ-നാസക്തിയാൽ. നിൻ…
മാധവം
രചന : ഷിബു കണിച്ചുകുളങ്ങര.✍ വെണ്ണ പോലലിയുന്നഹൃദയമെന്നിലുണ്ട് കണ്ണാ …..അതിൽ നീരാടി നീയെന്നുംതരളിതമാകൂ…..അജ്ഞന മിഴിയിതളിൽനീർമണി തുളുമ്പിനിന്റെ നാമങ്ങൾഉരുവിടാറുണ്ട് നിത്യവും …കദനങ്ങളാൽ കൊരുത്തോരുമാലകൾ കൊണ്ടു ഞാൻനിന്റെ തിരുവുടൽ പുൽകിപുണരാറുണ്ടെപ്പോഴും …പുവുടൽ വണങ്ങുന്നനേരത്തും നിന്റെകുസൃതിയിൽ ആനന്ദംസ്വർഗ്ഗീയം കണ്ണാ …ശ്രീലകം വാഴും നന്ദന കുമാരാഈ പാരിൽനിന്നോടൊത്ത്വാഴുവാൻഅനുഗ്രഹം…
അമ്പിളിവേല
രചന :- ഠ ഹരിശങ്കരനശോകൻ✍ ബോറടിച്ച നേരത്തൊരോ ബിയറടിച്ചു, നമ്മളാ-റ്റൊഴുക്കിൻ തീരത്തെത്തി പുളുവടിച്ചുപാട്ടുമ്പാടി നീന്തിടുന്ന പെണ്ണുങ്ങളില്ല, കുളിര-രമ്പിളിയുമുദിക്കാതെ മടിച്ചു നിന്നുപച്ചപ്പാവം ജീവിതത്തെ തെറി പറഞ്ഞു, നമ്മളൊ-റ്റക്കാലെ ഞൊണ്ടിപ്പായും കിതപ്പറിഞ്ഞുപൊട്ടിപ്പൊട്ടിക്കിടപ്പതാമിരുട്ടിലൂടീ ചലംതട്ടിമുട്ടിയൊഴുകുന്ന ചൊറിയൊലികൾ…“നിന്നേക്കാളുമാളിപ്പോയ മനുഷരുണ്ടേ, യവ-രൊറ്റക്കമ്പിവീണാനാദം പൊഴിക്കുന്നുണ്ടേ““എന്നെക്കാളുമുയുരത്തിൽ പറന്നോരുണ്ടേ, യവ-യൊരറ്റനിമിയൊറ്റലാലെയൊടുങ്ങിയന്നേ““നമ്മളേക്കാൾ പഠിപ്പുള്ളോരുറങ്ങിടുമ്പോ, ളുള്ളി-ലുള്ളിത്തൊലിയുരിഞ്ഞിട്ട്…
ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ.
ഭാരതത്തിൽ നിന്നുള്ള ദേവസഹായം പിള്ള അടക്കം 10 പേരെ കൂടി കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിച്ചു. ഇനി ലോകമെമ്പാടുമുള്ള കത്തോലിക്ക സഭാ വിശ്വസികളുടെ വണക്കത്തിന് ഇന്ത്യക്കാരനായ വിശുദ്ധ ദേവസഹായം പിള്ള അടക്കമുള്ള പുതിയ 10 പേരും അർഹരാകും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ്…
ഒരു പ്രണയ സ്വപ്നം
രചന :- എൻ. അജിത് വട്ടപ്പാറ ✍ ഓർമയിലോളമായ് മനസ്സുണർന്നുആദ്യപാദ ചുംബനം സ്വപ്നമായി,പ്രകൃതിതൻ രാഗവേദിയുണർന്നൊഴുകിപാതയോര പുഷ്പ വൃഷ്ടി പരിലസിച്ചു.ദിവ്യ സങ്കല്പങ്ങൾ ചിറകുകൾ വിടർത്തിആകാശപറവപോൽ പറന്നുയർന്നു ,നക്ഷത്രജാലകം തുറന്നൂ പ്രണയത്തിൻനീല ജലാശയത്തിൻ കുളിർപകർന്നു.മധുരകിനാവിൽ നിറമുള്ള പൂവുകൾപറുദീസയായി പടർന്നു ചുറ്റുംആത്മ നീതിതൻ തീരത്തിലലിയുന്നദിവ്യ സംഗീതത്തിനീണം…
ആരാണ് കള്ളൻ?
രചന :- സി. ആർ. രവീന്ദ്രനാഥ് ✍ ഹലോ… ഈ കള്ളൻ എന്ന വാക്കിന്റെ ശരിയായ അർത്ഥം എന്താണ്? ഒന്ന് പറഞ്ഞു തരുമോ?... അമ്മയാണ് എന്നെ ആദ്യമായ് “കള്ളൻ” എന്നു വിളിച്ചത്.. അന്നു ഞാൻ നാലാം ക്ലാസ്സിൽ ആണു പഠിക്കുന്നത്.. പണ്ടൊക്കെ…
