രചന : അനിയൻ പുലികേർഴ്‌ ✍

നോക്കുമ്പോൾ കണ്ടൊരു കാഴ്ച്ച
മാമുനിക്കൊട്ടും സഹിച്ചില്ലല്ലോ
ലോലമായുള്ള ഹൃദയത്തിൽ പോലും
ഏറെ ചലനമതുണ്ടാക്കിയല്ലോ
ആനന്ദമോടെ കൊക്കുരു മി ക്കൊണ്ടു
പ്രണയത്തിൻ പല ഭാവം കാട്ടും
ഇണ പക്ഷികൾ എല്ലാം മറന്നും
ആഹ്ളാദമോ ടവർ വാഴുന്ന നേരം
അമ്പെയ്തു വീഴ്ത്തുന്നു വേടൻ
അരുത് കാട്ടാളാ എന്നുറക്കെ തന്നെ
പറഞ്ഞിട്ടും പക്ഷിയിലൊന്നു പതിക്കുന്നു
ജീവന്റെ ജീവനാം ഇണ വീണപ്പോൾ
വീണ കണ്ണിരിന്നു കണക്കില്ലല്ലോ
സ്നേഹാർദ്രമാം ജിവിതം കൊതിച്ച
നഷ്ടപ്പെടുമ്പോഴുള്ള വേദനകൾ
ആർദ്രമാനസനാം മുനിയിലുണ്ടാക്കിയ
വേദന ആദ്യ കവിതയായ് തീർന്നു
കാലം കഴിഞ്ഞപ്പോൾ കാലം കവിയും
ആദ്യ കാവ്യം ഉണർന്നു മെല്ലെ
മാനവസ്നേഹത്തിനാർദ്രമാം ചിത്രങ്ങൾ
ഏറെ ത്തെളിഞ്ഞുള്ള കാവ്യ മായി
സാഹോദര്യവും ത്യാഗവും സ്നേഹവും
എല്ലാ മലിഞ്ഞുള്ള കാവ്യ മുണ്ടായി
മാനവ നി ലുണ്ടാകും ചെറും ഭ്രംശം പോലും
കാവ്യത്തിൽ ചേർത്തു മടിച്ചീടാതെ
ആ മഹത്വം ജ്വലി ച്ചീടുന്നു കാവ്യ ഗനക്ക്
എന്നും മകുടം ചാർത്തിക്കൊണ്ട്
എത്ര കഥകളും കാവ്യങ്ങളും എത്ര ഈ
വിശ്വത്തിൽ നിരന്നു നിന്നാലു മത്
വേറിട്ടു നില്ക്കും ആ ആദികാവ്യം
മോഹിച്ചിടുന്നൊരാ ആദികാവ്യം
………………………………………………………..
ആദ്യ കവി വാല്‌മീകിയുടെ ജന്മദിനമാണ് ഇന്ന് എന്നു വിശ്വസിക്കുന്നു.

അനിയൻ പുലികേർഴ്‌

By ivayana