Category: കഥകൾ

നേർത്തപാടകൾ ചിതറുന്ന സമയം.

Vasudevan K V ആചാരാനുഷ്‌ഠാനങ്ങളാൽ വേറിട്ട മുഖം മഹാരാഷ്ട്രയിലെ കാഞ്ചാർ ഭട്ട് സമുദായത്തിന്. പെണ്ണിന്റെ മാനത്തിനു പുല്ലുവില ചിലപ്പോൾ. വധുവിന്റെ കന്യകാത്വം ശുഭ്രശീലയില് രുധിരക്കറകളായ് പതിയുമ്പോൾ അവൾക്കു ഉത്തമ പട്ടം.അറുപഴഞ്ചൻ അനാചാരത്തെ നിയമം കൊണ്ട് തൂക്കിയെടുത്തു കടലിൽ എറിയാൻ സഭയിൽ ശബ്ദമുയർത്തിയത്…

പ്രണയത്തിന്റെ ചില്ലുകൂട്

കഥ : പാറുക്കുട്ടി “കണ്ണാടിയിലേക്ക് നോക്കി മുഖം മിനുക്കി “അനുജ”എന്താണ് എന്ന് അറിയില്ല മുഖത്തിന് ഒരു പഴയ ആ തിളക്കം നഷ്‌ടപ്പെട്ടത് പോലെ അനുജയ്ക്ക് തോന്നി.അകത്തേക്ക് നോക്കി….ഇവിടെ ഒരു ചട്ടക്കാരി ഉണ്ടല്ലോ…“ചട്ടക്കാരി എന്റെ മുഖത്തിന് സൗന്ദര്യകുറഞ്ഞോ ..കൂടിയോ“ഞാൻ പറയുന്നത് കേൾക്കാൻ അല്ലെങ്കിലും…

സർപ്പത്തുരുത്ത് .

രചന:Vinod V Dev അന്നാണ് ജോസഫുസാറുമായിട്ട് ആദ്യം സംസാരിക്കുന്നത്. വിരമിച്ച കോളേജുപ്രൊഫസ്സറാണ്. ശാസ്ത്രാധ്യാപകനാണെന്നു കേട്ടിട്ടുണ്ട്. മുമ്പ് കണ്ടിട്ടുണ്ട് .ഭാര്യ വർഷങ്ങൾക്കുമുമ്പെ മരിച്ചുപോയിരുന്നു. മക്കളെല്ലാം ഉയർന്ന ജോലിയായി. ഒന്നുരണ്ടുപേർ ഗൾഫുനാട്ടിലാണ്. അതുകൊണ്ട് ഒരു ജോലിക്കാരനെയും കൂട്ടി സാർ വലിയ വീട്ടിൽ കഴിയുന്നു. വീട്ടുമുറ്റത്ത്…

ആ. മാധവൻ (പ്രണാമം)…. Amal Pirappancodu.

തിരുവനന്തപുരത്തു ജനിച്ചു വളർന്ന പ്രശസ്തനായ തമിഴ് സാഹിത്യകാരൻ. ചാലയിൽ കച്ചവടത്തിനിടെ എഴുതിയതെല്ലാം കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ഉൾപ്പെടെ നേടിയെടുത്ത് തമിഴിൽ വാഴ്ത്തപ്പെട്ട കൃതികളായി. തിരുവനന്തപുരത്ത് കൈതമുക്കില്‍ ഒറ്റുകാല്‍ തെരുവിലെ വീട്ടിലായിരുന്നു ആ. മാധവൻ താമസം. ചാല കമ്പോളത്തില്‍ ശെല്‍വി സ്റ്റോര്‍ എന്ന…

ആരാണവൾ? …. സജി തൈപ്പറമ്പ് .

ആരാണവൾ? നിങ്ങളിത്രയൊക്കെ സംപതി കാണിക്കാനും മാത്രം, എന്ത് ബന്ധമാണ് നിങ്ങൾ തമ്മിലുള്ളത്, എൻ്റെ സീമേ..നിയെന്തിനാണിങ്ങനെ ഷൗട്ട് ചെയ്യുന്നത്, നീ കരുതുന്നത് പോലെ, ഞങ്ങൾ തമ്മിൽ തെറ്റായ ഒരു ബന്ധവുമില്ല ,അവളെൻ്റെ ക്ളാസ് മേറ്റായിരുന്നു, അവിവാഹിതയായ അവൾ കുറച്ച് നാളായി അർബുദ രോഗിയാണ്,പ്രായമായ…

ഗ്രാമികം…. Marath Shaji

“എന്നെ അറിയുമോ ?”“പിന്നേ …..എനിക്കറിയാലോ ?”“എങ്ങനെ അറിയും ?”“മാരാത്തെ കുട്ടിയെ അറിയില്ലെങ്കിൽ പിന്നെ പറഞ്ഞിട്ടെന്ത് കാര്യം…. “അവൾ ചിരിച്ചു. കൂടെ അവനും.“നാവെപ്പോഴും ഓട്ടോറിക്ഷ പോലെയാണല്ലേ ?”“അതെന്താ ?”“കുടുകുടു ശബ്ദിച്ചുകൊണ്ടേയിരിക്കും”അവൻ ചിരിച്ചു പക്ഷേ അവളുടെ മുഖത്ത് പരിഭവം നിറഞ്ഞു.“യ്യോ! ഞാനൊരു തമാശ പറഞ്ഞതാണ്.…

പ്രണയവിവാഹം ചതിയല്ല , അതൊരു വെല്ലുവിളിയാണ്….. എൻ.കെ അജിത്ത്

ഇന്നു വെളുപ്പിനെ കണ്ട ഒരു പോസ്റ്റാണീ കുറിപ്പിനാധാരം., “നഷ്ടപെട്ട പ്രണയം ഒരു കവിതയും വിജയിച്ച പ്രണയം പ്രശ്നസങ്കീർണ്ണം എന്നോമറ്റോ ” ആയിരുന്നു ആ പോസ്റ്റ്. ഈ പോസ്റ്റ് വായിച്ചുകഴിഞ്ഞുടനെ ഞാൻ അടുത്തുകിടന്ന എന്റെ ഭാര്യയെ നോക്കി. എൻ്റെ മടക്കിവച്ച കൈത്തണ്ടയിൽ തലച്ചവെച്ചു…

ഒരു തണുത്ത സായാഹ്നത്തിലാണ് … സിന്ധു ശ്യാം

സൂര്യൻ മഞ്ഞിലൊളിക്കുന്ന ഒരു തണുത്ത സായാഹ്നത്തിലാണ് തണുപ്പിനെ വക വയ്ക്കാതെ കമ്പിളിയുടുപ്പും തൊപ്പിയും സോക്സും ഷൂസുമൊക്കെ ധരിച്ച് ഞാനും പ്രഭ ചേച്ചിയും നടക്കാനിറങ്ങിയത്.ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിന് മുന്നിലൊരു ഇടറോഡാണ് അതിനിരുവശവും ഇടതൂർന്ന കുട്ടിക്കാടാണ്. ഇടയ്ക്കിടെ മയിലിനെയും, നീൽ ഗാറിനെയുമൊക്കെ ആ പൊന്തക്കാടുകൾക്കിടയിൽ…

ഒരു ഡിസംബർ 31…. Sivan Mannayam

ഭാര്യയുടെ മർദ്ദനങ്ങളേറ്റ് തളർന്ന ഉണ്ണിയുടെ ജീവിതത്തിലെ രണ്ടായിരത്തിഎത്രയിലെയോ ഒരു ഡിസംബർ 31.രണ്ടെണ്ണം അടിച്ചപ്പോൾ ഉണ്ണിക്ക് ഒന്ന് കുളിക്കണം എന്നൊരു വെളിപാട് ഉണ്ടായി. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ഉടനെ ഉണ്ണി ഏതെങ്കിലുമൊരു പാറമടയോ ആറോ കുളമോ ഒന്നും തിരക്കി പോയില്ല എന്നതാണ്. മിടുക്കൻ..!…

അന്ധരാകുന്നവർക്കായി ….. പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ

കരിഞ്ഞുതീർന്നവന്റെകുഴിമാടത്തിനരികിൽകരഞ്ഞുതൂവിതരിച്ചുനിൽക്കുമ്പോൾനരകപർവ്വങ്ങൾ തീർത്തനോവിന്റെ അരക്കില്ലത്തിൽവഴിയറിയാതെ പെട്ടുപോയവനെനിസ്സംഗതയുടെ കുടചൂടിമറന്നെന്നുഭാവിച്ചനിന്നെപച്ചമാംസം വെന്തനാറ്റംചുറ്റിപ്പൊതിഞ്ഞുശ്വാസം മുട്ടിക്കും .,കഴലുനീറ്റിപ്പറിക്കുന്നകഷ്ടകാലത്തിന്റെകൂർത്തകനൽമുനകളിൽച്ചവിട്ടിനൊമ്പരമലയേറിയവന്റെകുത്തിനിൽക്കാനൊരുപാഴ്ത്തടിതേടിത്തളർന്നഅലറിക്കരച്ചിലുകൾചത്തുമണ്ണടിയും വരെനിന്റെ കാതുകളെചുട്ടുപൊള്ളിക്കും .,തനിച്ചുനീന്താനാവാത്തവൻജന്മബന്ധങ്ങളുടെസ്നേഹഭാണ്ഡങ്ങൾഇരുഭുജങ്ങളിൽ കെട്ടിവെച്ച്ദുരിതങ്ങളുടെ പെരുമഴക്കാലംമുറിച്ചുകടക്കുമ്പോൾഅലിവിന്റെ തുരുത്തിലേക്കൊരുവിരൽത്തുമ്പുതിരഞ്ഞലഞ്ഞനീറിനിറഞ്ഞകണ്ണുകൾമിഴിയടഞ്ഞൊടുങ്ങും വരെനിന്നെ കീറിനോവിക്കുംദുരന്താവർത്തനങ്ങളിൽആത്മവിശ്വാസത്തിന്റെഅവസാനചില്ലയും മുറിഞ്ഞ്സങ്കടത്തീയിൽപൊള്ളിനീറുമ്പോൾസാന്ത്വനത്തണലുള്ളവാക്കിന്റെമറയ്ക്കായിചുറ്റും പരതിയവന്റെദയചുരത്തുന്ന തീഷ്‌ണനോട്ടങ്ങൾനിദ്രാന്തരത്തിലുംസർപ്പദംശനത്തിന്റെപേക്കിനാവുപോൽനിന്നെ കുത്തിനീറ്റിക്കും .ചിറകുമുറിഞ്ഞുചോരയിറ്റിപ്പിടയുന്നശിഷ്ടജീവനുകളെനോക്കികഷ്ടമെന്ന സഹതാപംലോഭമില്ലാതെ വീതിച്ചുനൽകികടമയുടെകടം തീർത്തുതിരികെനടക്കുമ്പോഴോർക്കുകമരണമെന്ന ഒസ്യത്തിൽഒപ്പിടും വരെജീവിതമെന്നെഴുതിയചുളുങ്ങിയ തുണ്ടുകഷണംനിനക്കുമുൻപിലുംഅവൻ സാക്ഷ്യപെടുത്തിയിരുന്നു .ലാഭനഷ്ടങ്ങളുടെആപേക്ഷികങ്ങളിൽആശ്വാസത്തിന്റെദീർഘനിശ്വാസവും വിട്ട്കുറ്റപ്പെടുത്തലുകളുടെകൊമ്പുകോർക്കലിൽസ്വയം…