ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !
Vasudevan K V

ആചാരാനുഷ്‌ഠാനങ്ങളാൽ വേറിട്ട മുഖം മഹാരാഷ്ട്രയിലെ കാഞ്ചാർ ഭട്ട് സമുദായത്തിന്. പെണ്ണിന്റെ മാനത്തിനു പുല്ലുവില ചിലപ്പോൾ. വധുവിന്റെ കന്യകാത്വം ശുഭ്രശീലയില് രുധിരക്കറകളായ് പതിയുമ്പോൾ അവൾക്കു ഉത്തമ പട്ടം.
അറുപഴഞ്ചൻ അനാചാരത്തെ നിയമം കൊണ്ട് തൂക്കിയെടുത്തു കടലിൽ എറിയാൻ സഭയിൽ ശബ്ദമുയർത്തിയത് നമ്മൾ നവോത്ഥാന വിരുദ്ധർ എന്ന് കൽപ്പിക്കുന്ന ശിവസേന മെമ്പർ നീലം ഖോരെ …തുടർന്ന് ഈ സ്ത്രീ വിരുദ്ധ പരിശോധനക്ക് ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യാൻ പൊലീസിനു നിർദേശം.
പ്രിയങ്കയും കഞ്ചാർ ഭട്ട് സമുദായംഗം. സ്റ്റോപ് ദ് വി -റിച്വൽ എന്ന വാട്സാപ് ഗ്രൂപ്പിലൂടെ ഇതിനെതിരെ പോരാടുന്ന പെൺകുട്ടി.
മണിയറ പൂകുമ്പോൾ രക്തം ചിന്താൻ തക്ക ആയുധങ്ങള് വധുവിൽ ഇല്ലെന്നുറപ്പിക്കാൻ സ്ത്രീ ബന്ധുക്കൾ അവളെ വിവസ്ത്രയാക്കി പരിശോധന . കിടക്കയിൽ ഒരു ശുഭ്രശീല .
ആ തുണിയാണ് വധുവിന്റെ കന്യകാത്വം ഉറപ്പിക്കുന്ന സർട്ടിഫിക്കറ്റ് .വരന്റെ അമ്മയ്ക്കു രാവിലെ അത് സമർപ്പിക്കേണ്ട ഗതികേട് .
‘ജീവിതശൈലി കാരണങ്ങളാൽ മണിയറയിൽ “20-20” അരങ്ങേറാൻ ബുദ്ധിമുട്ടനുഭവപ്പെടുമ്പോൾ അവരെ ഉണർത്താൻ ചൂടൻ വിഡിയോ കാഴ്‌ചാ സൗകര്യം തീർത്ത് പരിചയസമ്പന്നർ . ചില വീടുകളിൽ ലൈവ് ടെലികാസ്റ് സൗകര്യം വരെ ഒരുക്കി ബന്ധുക്കള് ചെഞ്ചായചിത്രണ പരീക്ഷ ഉറപ്പാക്കും.
‘പെണ്ണിന്റെ സ്വകാര്യതകളിലേക്കും അന്തസ്സിലേക്കുമുള്ള കടന്നുകയറ്റത്തെ ചോദ്യം ചെയ്യാൻ നവോത്ഥാന സഖാക്കളോ, ഖദർ ധാരികളോ, ആർഷഭാരത സംരക്ഷകരോ മുന്നോട്ട് വന്നില്ലെന്നത് വാട്സ്ആപ്പ് കൂട്ടായ്മ സങ്കടപ്പെടുന്നു.
ഏതൊരു കുറ്റവാളിക്കും ചില മാനുഷിക അവകാശങ്ങൾ..
അതുറപ്പാക്കേണ്ട ബാധ്യത നീതിപീഠങ്ങൾക്ക്.. പ്രതേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും..
നിയമപാലകർ തന്നെ ഇവരുടെ സ്വകാര്യതകളിൽ കൈ കടത്തുമ്പോൾ …
അത് കണ്ട്..അത് കേട്ട് ഇക്കിളി കൊള്ളുന്നവർ… അവകാശലംഘനങ്ങളെ എടുത്തിട്ട് അമ്മാനമാടുന്നവർ തിരിച്ചറിയേണ്ടതുണ്ട്…
തന്റെയോ.. തന്റെ മക്കളുടെയോ അടിയുടുപ്പ് അഴിച്ചിട്ട് ഇത്തരം പരിശോധനകൾക്ക് ഇനിയേറെ നാളുകൾ വേണ്ടെന്ന്..
പ്രാകൃത ആചാരങ്ങൾക്ക് നിയമ സാധുതാ ലാഘവവൽക്കരണ നാളുകൾ ഇത്..
സംരക്ഷിക്കപ്പെടേണ്ടതുണ്ട് സ്ത്രീയുടെ സ്വകാര്യതകൾ..
അവൾ കുറ്റവാളി ആണെങ്കിലും.

By ivayana