Category: കഥകൾ

ബ്ലൗസിനുള്ളിൽ ഒളിപ്പിച്ച നോട്ടുകൾ …. Thaha Jamal

ബ്ലൗസിനുള്ളിലേക്ക്പലരുടെയും നോട്ടങ്ങൾചെന്നു പതിക്കാറുണ്ടെങ്കിലുംഒളിപ്പിച്ച നോട്ടുകളെക്കുറിച്ച്കെട്ടിയോനു മാത്രമറിയാം.ഇടയ്ക്കിടെ മോഷ്ടിക്കാനിറങ്ങുന്നകെട്ടിയോൻ തിരിഞ്ഞു കിടക്കുമ്പോൾനോട്ടും മോഷ്ടിച്ചിരുന്നു.അതൊരു സുഖമുള്ള മോഷണമായിരുന്നു.കെട്ടിയോൻ്റെ പോക്കറ്റിൽ നിന്നുമെടുത്തത്അങ്ങേര് തിരികെയെടുക്കുന്ന സൂത്രം.ദീനം വന്നു കിടപ്പിലായകെട്ടിയോനു മരുന്നു വാങ്ങാൻകാശില്ലാതായപ്പോളാണ്അവളും വീട്ടുപണിക്കിറങ്ങിയത്ഒരു നാൾ കെട്ടിയോൻ്റെ കുഴിമാടത്തിൽപ്രാർത്ഥിച്ച് മടങ്ങുമ്പോൾമക്കളില്ലാതായവളുടെ മുഖംആദ്യമായി അവൾ കണ്ണാടിയിൽ കണ്ടു.ഒറ്റയ്ക്കായ വീട്ടിൽ ഒറ്റപ്പെട്ടവളുടെതടങ്കൽ…

പ്രളയാന്ത്യം…… വിശ്വനാഥൻവടയം

അസഭ്യതയുടെ സങ്കീർത്തനം പാടിക്കൊണ്ട് അവൾ തെരുവു നീളെഅലഞ്ഞു നടന്നു. നക്ഷത്രക്കുഞ്ഞുങ്ങൾ അവളെ നോക്കികണ്ണിറുക്കി. ഇരുട്ട് കരിമ്പടം പുതച്ച ഒരു രാത്രിയിൽചീവീട്ടിന്റെ താരാട്ടിൽ മയങ്ങിക്കിടക്കുന്നഅവളുടെ ഉടൽ ശക്തമായ ഭാരത്തിൽഞെരുങ്ങി. ചൂടണ്ട ആലസ്യം… വിയർപ്പിന്റെ ഉന്മത്ത ഗന്ധം … കൂകിയാർന്ന് പാഞ്ഞ തീവണ്ടിയുടെ ശബ്ദം…

ഡിസംബർ…… ബിനു. ആർ.

നഗരത്തിലെ ഏറ്റവും തിരക്കേറിയ ഈ ഭാഗത്താണ് ഞാൻ താമസിക്കുന്നത്. ജോലിയിൽ ഞാൻ സംതൃപ്തനാണ്. ഓരോ ദിവസത്തെയും സായാഹ്നങ്ങൾ പ്രിയപ്പെട്ടവയുമാണ്. അപ്പോഴാണ് നഗരത്തിന്റെ പല ഭാഗങ്ങളിൽ, തിരക്കിൽ ഫയലുകൾക്കിടയിൽ, തലവേദന സൃഷ്ടിക്കപ്പെടുന്നവർ എല്ലാവരും ഒന്നുചേരുന്നത്. ഓരോരുത്തരുടെയും അവസ്ഥാവിശേഷങ്ങൾ മിന്നിമറയുമ്പോഴത്തേക്കും ആ ദിവസം രാത്രിയുടെ…

സഹോദരിക്ക് ഒരു പ്രണയം ഉണ്ട് …Sadanandan Kakkanat

എന്റെ മുതിർന്ന സഹോദരിക്ക് ഒരു പ്രണയം ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നത്, ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. എന്നെക്കാൾ പത്തു വയസ്സിനു മുതിർന്നതാണ് വല്യേച്ചി. വിവാഹ ആലോചനകൾ പലതും വന്നെങ്കിലും സ്ത്രീധനം അടക്കമുള്ള കാര്യങ്ങൾ തടസ്സം ആകും. ഓരോ ആലോചന…

മഞ്ഞുപെയ്യും ഡിസംബർ … Shyla Kumari

മഞ്ഞുപെയ്യും ഡിസംബർനന്മയുള്ള ഡിസംബർയേശു നാഥൻ പിറന്നു പുൽക്കൂട്ടിൽദൈവപുത്രൻ പിറന്നു ബത് ലഹേമിൽകാണാനായെത്തി മൂന്നു രാജാക്കന്മാർആട്ടിടയന്മാരാർത്തു പാടി സ്തുതിച്ചുവിണ്ണിൽനിന്ന് മാലാഖമാർസ്നേഹനാഥനെ സ്തുതിച്ച്ആമോദത്തോടന്നു പാടി ഹല്ലേലൂയഭൂവിലെങ്ങും ശാന്തത നിറഞ്ഞുതാരങ്ങൾ കണ്ണു ചിമ്മി നോക്കിപാരിതിന്റെ മോചനത്തിനായിരക്ഷകൻ പിറന്നു ബത് ലഹേമിൽഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വംഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം…

കുമ്പളങ്ങി ഗ്രാമത്തിലെ കോയാ ബസാർ ……..Mansoor Naina

ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട കുമ്പളങ്ങി എന്ന ഗ്രാമത്തിലെ ‘ കോയാ ബസാർ’ നെ കുറിച്ച് ഒരു ചെറു വിശേഷം … എറണാകുളം ജില്ലയിലെ വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ഗ്രാമം . കുമ്പളങ്ങി എന്ന ദ്വീപിലേക്ക് 98 വരെ…

പ്ലിന്ത്ഹൗസ് സ്റ്റേഷൻ …. കെ.ആർ. രാജേഷ്

മണി ഒന്ന് മുപ്പത്തിരണ്ട്, ഇനിയും മൂപ്പത്തിയെട്ടു മിനിറ്റ് കൂടെ ബാക്കിയുണ്ട്.”ഹോട്ടലിൽ നിന്ന് അഞ്ച് മിനിറ്റ് ദൂരമേയുള്ളൂ പ്ലിന്ത്ഹൗസ് സ്റ്റേഷനിലേക്ക്”തനിക്ക് ലഭിച്ച നിർദേശം ശരിയെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അല്പദൂരം മുന്നോട്ട് നടന്നപ്പോൾ റെയിൽവേ സ്റ്റേഷനിലെ വെളിച്ചം ക്ലിക്ക്സിന്റെ കണ്ണുകളിൽ പതിഞ്ഞു. തീർത്തും വിജനമായൊരു…

രാധാഗോവിന്ദം…. Unni Kt

ഇന്ന് മടക്കയാത്രയാണ്. അതിനുമുമ്പ് ഒരിക്കൽക്കൂടി അവളെക്കാണണം.ഞാനെത്തുമ്പോൾ ഞങ്ങൾ സ്ഥിരമായിരിക്കാറുള്ള സിമന്റ് ബെഞ്ചിൽ അവളെന്നെയും പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു.എങ്ങനെ തുടങ്ങണമെന്ന എന്റെ സങ്കോചം അറിഞ്ഞിട്ടാവണം അവൾതന്നെ തുടക്കമിട്ടു.ആഹാ ഗോവിന്ദ്…നീ വരുമോ എന്നുഞാൻ സംശയിച്ചു….,യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായോ…?എനിക്ക് വല്ലാത്തൊരദ്‌ഭുതം തോന്നി. സ്ത്രീകളെല്ലാം ഇങ്ങനെയാണോ, സാഹചര്യങ്ങളോട് വേഗം സന്ധിചെയാനുള്ള…

മദാന്ധസിന്ദുരം…. Vinod V Dev

മഹാഭാരതത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് കുരുജ്യേഷ്ഠനായ ദുര്യോധനൻ. തിൻമയുടെ പ്രതിരൂപമായും അധർമ്മിയായും വാഴ്ത്തപ്പെടുമ്പോഴും, വസുദേവകൃഷ്ണനാൽ നയിക്കപ്പെട്ട അജയ്യമായ പാണ്ഡവപ്പടയ്ക്കെതിരെ അവസാനശ്വാസം വരെ പൊരുതി വീരചരമം പ്രാപിച്ച സാക്ഷാൽ അംബികസൂനുതനയൻ.. കുരുപാണ്ഡവൻമാരുടെ ആയുധപരിശീലനക്കളരിയിൽ വച്ച് അർജ്ജുനനെ വെല്ലുവിളിച്ച് തൻറെ അസ്ത്രശസ്ത്രപ്രയോഗവൈദഗ്ധ്യം പ്രകടിപ്പിച്ച…

ആരാണവൾ? ….. സജി തൈപ്പറമ്പ് .

ആരാണവൾ? നിങ്ങളിത്രയൊക്കെ സംപതി കാണിക്കാനും മാത്രം, എന്ത് ബന്ധമാണ് നിങ്ങൾ തമ്മിലുള്ളത്, എൻ്റെ സീമേ..നിയെന്തിനാണിങ്ങനെ ഷൗട്ട് ചെയ്യുന്നത്, നീ കരുതുന്നത് പോലെ, ഞങ്ങൾ തമ്മിൽ തെറ്റായ ഒരു ബന്ധവുമില്ല ,അവളെൻ്റെ ക്ളാസ് മേറ്റായിരുന്നു, അവിവാഹിതയായ അവൾ കുറച്ച് നാളായി അർബുദ രോഗിയാണ്,പ്രായമായ…