അസഭ്യതയുടെ സങ്കീർത്തനം പാടിക്കൊണ്ട് അവൾ തെരുവു നീളെഅലഞ്ഞു നടന്നു. നക്ഷത്രക്കുഞ്ഞുങ്ങൾ അവളെ നോക്കികണ്ണിറുക്കി. ഇരുട്ട് കരിമ്പടം പുതച്ച ഒരു രാത്രിയിൽചീവീട്ടിന്റെ താരാട്ടിൽ മയങ്ങിക്കിടക്കുന്നഅവളുടെ ഉടൽ ശക്തമായ ഭാരത്തിൽഞെരുങ്ങി. ചൂടണ്ട ആലസ്യം… വിയർപ്പിന്റെ ഉന്മത്ത ഗന്ധം …

കൂകിയാർന്ന് പാഞ്ഞ തീവണ്ടിയുടെ ശബ്ദം അവളെ ആലസ്യത്തിൽ നിന്നുണർത്തി. ഉടലിൽ നിന്നും വകഞ്ഞ് മാറ്റപ്പെട്ട വസ്ത്ര ചീളുകൾ നേരെയാക്കി അവൾപുലിരിയെ പ്രതീക്ഷിച്ചു കിടന്നു. കാലത്തിന് ഇതളുകൾ വിരിഞ്ഞു. അവളുടെ വയർ മാത്രം വീർത്ത് വീർത്ത്വന്നു. ഗർഭപാത്രത്തിന്റെ ശാന്തതയിൽ ജീവന്റെതളിര് വളർന്നു.

വീർത്ത വയറുമായി അലയുന്ന അവളെനാട്ടുകാരാണ് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. ദിവസങ്ങളോളംമഞ്ഞച്ചായംപൂശിയചുവരുകൾക്കിടയിൽ ആരോ വിരിച്ചു കൊടുത്ത പുൽപ്പായയിൽ അവൾ കിടന്നു. വലനെയ്യുന്ന ചിലന്തികളെ നോക്കി. ഇരതേടി അലയുന്ന പല്ലികളെനോക്കി. ഒരു രാത്രി അടി വയറ്റിൽ നനുത്ത വേദനതുടങ്ങിയപ്പോൾ ആരും കാണാതെ അവൾ എഴുന്നേറ്റു നടന്നു.

തെരുവിലേക്ക് …..ഇരുട്ടിന്റെ മറവിലിരുന്ന് നത്തുകൾ മൂളുകയും ചാവാലിപ്പട്ടികൾ ഓലിയിട്ടുകയുംചെയ്തു കൊണ്ടിരുന്നു.വേദനപതഞ്ഞ്പൊന്തിയപ്പോൾനടക്കാൻകഴിയാതെ അവൾ കുഴഞ്ഞ് വീണു. പിന്നെ പ്രളയം …..! ശോണിമ തീർത്ത അസുഖകരമായ ഗന്ധം ….. പ്രളയ ജലത്തിൽ മുങ്ങിത്താഴെ അവൾഞരങ്ങി.

അപ്പോൾ പ്രളയ ജലത്തെ മുറിച്ചു കൊണ്ട് പാഞ്ഞെത്തിയ തീവണ്ടിയുടെകൂകിയാർക്കലിൽ അവളുടെ ഞരക്കവുംപുതുമുളയുടെ നേർത്തപിടച്ചിലും അരഞ്ഞ് അരഞ്ഞ് ഇല്ലാതെയായി …..!

By ivayana