മഞ്ഞുപെയ്യും ഡിസംബർ
നന്മയുള്ള ഡിസംബർ
യേശു നാഥൻ പിറന്നു പുൽക്കൂട്ടിൽ
ദൈവപുത്രൻ പിറന്നു ബത് ലഹേമിൽ
കാണാനായെത്തി മൂന്നു രാജാക്കന്മാർ
ആട്ടിടയന്മാരാർത്തു പാടി സ്തുതിച്ചു
വിണ്ണിൽനിന്ന് മാലാഖമാർ
സ്നേഹനാഥനെ സ്തുതിച്ച്
ആമോദത്തോടന്നു പാടി ഹല്ലേലൂയ
ഭൂവിലെങ്ങും ശാന്തത നിറഞ്ഞു
താരങ്ങൾ കണ്ണു ചിമ്മി നോക്കി
പാരിതിന്റെ മോചനത്തിനായി
രക്ഷകൻ പിറന്നു ബത് ലഹേമിൽ
അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം
ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം

എല്ലാ സുമനസ്സുകൾക്കും സ്നേഹം നിറഞ്ഞ ക്രിതുമസ് ആശംസകൾ.

By ivayana