അമ്മേ ..
രചന : സുമോദ് പരുമല ✍ മറയത്തുനിന്നുനിറമിഴികൾ തുടച്ചുകൊണ്ടരികത്തുവന്നു ചിരിയ്ക്കുമമ്മേ …പഷ്ണിക്കലത്തിൻ്റെ തിളമാറ്റി വറ്റുകൾ മാത്രം ചൊരിഞ്ഞൂട്ടിവിശപ്പിൻ താഴപ്പായ നീ നീർത്തിയെന്നും ചുരുണ്ടുറങ്ങി ..വഴിക്കണ്ണുകൾ നീട്ടി .. ഓരോയിലയനക്കത്തിലും പേർ ചൊല്ലിമുട്ടവിളക്കിൻ്റെ തിരിനീട്ടിയുമ്മറപ്പടിയിൽ നീ വാടിക്കുഴഞ്ഞ് ,പാതിമയങ്ങി …ഒടുവിലെത്തും നേരമൊരുമുത്തം മൂർദ്ധാവിലേകികണ്ണീർച്ചിരിയോടെ…
*”ചോരയുടെ നിറം!”*(*യുദ്ധവെറിയന്മാർ തുലയട്ടെ!* )
രചന :ചാക്കോ ഡി അന്തിക്കാട് ✍ പകൽസ്വപ്നങ്ങൾക്ക്എങ്ങനെചോരയുടെ നിറംലഭിച്ചെന്നോ?ദൈവത്തിന്റെസ്വന്തം നാട്ടിലെകോൺക്രീറ്റ് തെരുവിൽവർഗ്ഗീയവാദികളാൽകൊല്ലപ്പെട്ടയുവാവിന്റെചോരത്തുള്ളികൾകാഷ്മീരെത്തി,മഞ്ഞുപാളികൾക്കിടയിൽപീഡിപ്പിക്കപ്പെട്ടമുസ്ലിംയുവതിയുടെ ചോരത്തുള്ളികളെയുംക്കൂട്ടി,ഉക്രൈൻ താഴ്വരയിലെത്തി,അപ്പോൾ ചിതറിത്തെറിച്ചപിഞ്ചുകുഞ്ഞിന്റെചോരയുമായി ലയിച്ച്,ഒടുവിൽ,നെറ്റിയിൽബോംബിൻച്ചീള് കയറിയപട്ടാളക്കാരന്റചോരയുമായിഐക്യദാർഢ്യം പ്രഖ്യാപിച്ചു!യുദ്ധത്തിന്നിരയായപട്ടാളക്കാരൻ,മേലുദ്യോഗസ്ഥനോട്,അന്ത്യാഭിലാഷമായിചോദിച്ചൊരുകുഞ്ഞുചോദ്യം:“ഈമൂന്നുപേരുടെയുംചോരയും,എന്റെ ചോരയുംഒന്നാണിപ്പോൾ…ഒന്നു വേർത്തിരിച്ചെടുത്തുകാണിച്ചാൽ,സമാധാനമായികണ്ണടയ്ക്കാമായിരുന്നു…”തോക്കെടുത്തുമേലുദ്യോഗസ്ഥൻഇരയുടെ നെഞ്ചിൽചൂണ്ടികാഞ്ചിവലിച്ചലറി:“ഞാൻ നിങ്ങളെ കൊന്നതല്ല…എല്ലാ ചോരത്തുള്ളികളെയുംവേർത്തിരിച്ചെടുക്കാൻശ്രമിച്ചതാണ്…വേദനിച്ചെങ്കിൽ,ജീവൻ പോയെങ്കിൽ,ക്ഷമിച്ചേര്…ബാസ്റ്റാർഡ്!”അതിർത്തിയിൽനിന്നുംഇതേ ചോദ്യവും ഉത്തരവുമായിശത്രുവിന്റെ വെടിയുണ്ട മേലുദ്യോഗസ്ഥന്റെനെഞ്ചിനുനേരെപാഞ്ഞു വരുന്നത്,ചോരക്കളമായചതുപ്പിൽ,ശവക്കൂനകൾക്കിടയിൽ,കിളിക്കൂടോടെമുങ്ങിമരിക്കുന്നപ്രാവിൻക്കുഞ്ഞുങ്ങൾമാത്രം കണ്ടു!യുദ്ധംതുടങ്ങിയാൽചത്തമത്സ്യങ്ങളുംശവങ്ങളും നിറയുംകിണറുകൾക്കുചുറ്റും,പരുന്തുകൾകാക്കകളുമായികുശലം പറയുന്നത്,പതിവുകാഴ്ച്ച!കുളങ്ങളും,…
തുളസിക്കതിർ ( വൃത്തം : കേക)
രചന : ശ്രീകുമാർ എം പി ✍ ചെത്തിപ്പൂമാലയിട്ട്ചന്ദനഗോപി തൊട്ട്“ചിൽചിലെ” കൊലുസിന്റെചെറിയ സ്വനം ചിന്നി ചെറിയ പുല്ലാങ്കുഴൽമെല്ലവെയൂതിക്കൊണ്ട്ചേലൊത്ത ചോടുവച്ചുതാളത്തിൽ വന്നു കണ്ണൻ ചേറല്പം പുരണ്ടുള്ളചേവടിയുയരുമ്പോൾചെമ്മുകിൽ കാർമേഘത്തി-ന്നിടയിൽപോലെ പാദം ! കാർമുകിൽവർണ്ണൻ തന്റെകള്ളനോട്ടത്തിൽ പോലുംകവിതയൊന്നുണ്ടെന്നുചൊല്ലിയതാരൊരിയ്ക്കൽ ! കാർത്തികവിളക്കു പോൽതെളിഞ്ഞ കണ്ണുകളിൽകവിതയ്ക്കൊപ്പം കാണാംകനിവും കരുതലും…
അവനവനു വേണ്ടി ജീവിച്ചു തുടങ്ങുക, ഇനിയെങ്കിലും.
അനിൽകുമാർ സി പി ✍ ഒരു കുടുംബത്തിലെ നാലു പേർ ഒന്നിച്ച് ആത്മഹത്യ ചെയ്തു എന്നു പറയുന്ന വാർത്ത മലയാളിക്കു പുത്തരിയല്ലാതായിട്ടു കാലങ്ങളായി. എന്നാൽ ആത്മഹത്യ ചെയ്യാൻ വ്യത്യസ്തമായ രീതി കണ്ടെത്തിക്കൊണ്ട് ഒരു കുടുംബം കൂടി മരണത്തിൻ്റെ തണുപ്പിനെ കൈയെത്തിപ്പിടിച്ചപ്പോൾ ഉള്ളുപിടഞ്ഞു,…
പകരമെന്ത്?
രചന : പുഷ്പ ബേബി തോമസ് ✍ സീമന്തരേഖയിൽ നീയണിയിക്കാത്ത സിന്ദൂരമാണ്എൻ്റെ ഏറ്റവും നല്ല അലങ്കാരം .നീ ചാർത്തി തരാത്ത താലിയേക്കാൾവില പിടിച്ച ആഭരണം മറ്റേതാണ് ???എൻ്റെ പേരിനൊപ്പം എഴുതപ്പെടാത്തനിൻ്റെ പേരിനേക്കാൾ നല്ല വാക്ക് വേറെയുണ്ടോ ???നീയെനിക്കായി മാത്രം മൂളാത്ത ഗാനത്തേക്കാൾഹൃദ്യമായ…
“യുദ്ധം” ആർക്കു വേണ്ടി ?
അഫ്സൽ ബഷീർ തൃക്കോമല✍ “യുദ്ധം” എന്ന വാക്കിനു മനുഷ്യ രാശിയോളം പഴക്കമുണ്ട് .കീഴടക്കുക ,അവകാശങ്ങൾ നേടിയെടുക്കുക ,ഭയപ്പെടുത്തുക ,ഉന്മൂലനം ചെയ്യുക എന്നതൊക്കെയാണ് യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ ആത്യന്തികമായി നഷ്ടങ്ങളുടെയും ദുഖങ്ങളുടെയും കണക്കുകളാണ് യുദ്ധംസമ്മാനിക്കുക. നോക്കുമ്പോൾ വലിയ ദുരന്തമായി മാറേണ്ടിയിരുന്ന ഒരുപാട് യുദ്ധങ്ങൾ ഉണ്ടാകാതിരുന്നിട്ടുണ്ട്…
തോക്ക് ചൂണ്ടി ഭീഷണി, ലാത്തിച്ചാർജ്; പോളണ്ട് അതിർത്തിയിൽ വിദ്യാർഥികളോട് യുക്രൈൻ സൈന്യത്തിന്റെ ക്രൂരത.
യുക്രൈനിൽ നിന്നും പോളണ്ട് അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ യുക്രൈൻ സ്യൈത്തിന്റെ ക്രൂരത. വിദ്യാർഥികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയും ലാത്തിച്ചാർജ് നടത്തിയും തിരികെ പോകാൻ നിർബന്ധിക്കുകയാണ് യുക്രൈൻ സൈന്യം. മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി…
ഒഴുക്ക് നിലച്ച ജീവിതങ്ങൾ.
രചന : ശിവൻ ✍ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും എരിഞ്ഞ് തീരാറായ ബീഡിക്കുറ്റി രാധാ ലോഡ്ജിൻ്റെ രണ്ടാം നിലയുടെ ജനൽ വഴി താഴേക്കെറിഞ്ഞു സോമൻ വാതിലിൻ്റെ അടുത്തേക്ക് നീങ്ങി.മുറിയിൽ നിന്നും വെളുത്ത ഉടുപ്പും കറുത്ത പാൻ്റുമണിഞ്ഞ ഒരുവൻ പുറത്തേക്ക്…
ഉച്ചമയക്കത്തിൽ ഒരു പുൽച്ചാടി.
രചന : പത്മനാഭൻ കാവുമ്പായി✍ കവിത തിരഞ്ഞ്നടക്കുകയായിരുന്നു ഞാൻ.അപ്പോൾമലവെള്ളം കവിയുന്നപുഴയൊന്നു കണ്ടു.പുഴയോരത്തൊരമ്മയിരുന്നുകരയുന്നതു കണ്ടു.അരികത്തു പോയി ഞാൻ നോക്കിയിരുന്നു.അകലത്തും അരികത്തും കണ്ടതെല്ലാമോർത്തു.പിടിയാന അലറുന്ന കാടു ഞാൻ കണ്ടു.എലിയൊത്തും പുലിയൊത്തുംപുലരുന്ന കണ്ടു.കുയിലൊത്തും മയിലൊത്തുംകരയുന്ന കണ്ടുപുഴ നീന്തിയക്കരയുമിക്കരയും കണ്ടു.ചിരിയൊത്തും കരച്ചിലൊത്തുംകണ്ണീരും കണ്ടു“കരിമാനം പോലെ കരയുന്നൊരമ്മേകാര്യമെന്നോടും പറഞ്ഞൂടേ..…
