*ഗ്രഹണകാലം!*
രചന : പി.ഹരികുമാർ ✍ സൂര്യനെ,മർത്യമനസ്സിന്നിരുൾ വീണ കോണുകളിൽഭദ്രദീപങ്ങൾ കൊളുത്തുന്ന സൂര്യനെ,ഭൂമിദേവിയെഓമനിച്ചനുദിനമുണർത്തുമായിരംഅഗുലീസ്പർശങ്ങളെ,തൊട്ടാവാടിപ്പെണ്ണിനാവേശകർമ്മവീര്യം പകരുമാദിത്യനെ,ജീവൽത്തുടിപ്പിന്നുൾവീര്യമാംഊർജ്ജ സ്രോതസിനെ,വാക്കിന്റെ വടിവുകളെവിരൽതൊട്ടു കാട്ടുവാനെന്നുംതെളിയുമാദിമ വെട്ടത്തിനെ,ഗ്രഹണം ഗ്രസിച്ചു. നാട്ടുകാർ നമ്മളുറക്കം നടിച്ചു,വാതായനങ്ങൾ പാടേയടച്ചു,കരിങ്കൊടികൾ കീറിയ തുണികൊണ്ട് നമ്മൾവെളിച്ചം കടത്താതിരിക്കാൻ ശ്രമിച്ചു.അരമുണ്ടു നനയുന്ന നിലയോളമരുവികളിൽനിലകൊണ്ടു നമ്മൾ തർപ്പണം ചെയ്തു.അപശകുനമെന്നപോലന്തരീക്ഷത്തിൽതണുവിന്റെ നേരിയോരല…
പൊന്നാനിയെന്ന പറുദീസ നാട്!
രചന : എം.എ.ഹസീബ് പൊന്നാനി ✍ പാട്ടുപാടിപതഞ്ഞുപൊന്തുവോളംപടിഞ്ഞാററബിക്കടലിലെയലമാല,പാൽമണൽമാറിലൊടുങ്ങുകില്ല.പലസഹസ്രാബ്ദങ്ങളാരാമത്തിൽ പലവർണ്ണപുഷ്പ്പങ്ങൾപൂത്തുവിടർന്നുഹസിച്ചുനിൽക്കുംപാണ്ഡിത്യഗോപുരമുത്തുംഗംപിറന്നുവളർന്ന സന്താനസൗഭാഗ്യപരിശോഭജനനിയെൻപൊന്നാനി.പൊന്നാനിക്കളരിയാൽപൊൻപ്രഭയേറ്റിയപുത്രരാൽപ്രൗഡിയാലെന്നുമഭിമാനഭൂമി.പൊൻതാരപുഷ്പ്പങ്ങൾപെരുമയിൽമൊട്ടിട്ടപൂങ്കാവനമെൻ പൊന്നാനി.പറങ്കിയറബിയുംപേർഷ്യനുംഡച്ചുമിഗ്ളീഷുസായ്‌വുംപലകുറിനങ്കൂരമിട്ട-തിന്നാട്ടിൽ.പൗരസ്ത്യസാർത്ഥവാഹർപരദേശികൾ വന്നൂലയിച്ചുപണ്ടേക്കുപണ്ടേയെന്റെനാട്ടിൽ.പലദിക്കുതാണ്ടി’തിണ്ടീസു’-തേടിപായ് വഞ്ചികൂട്ടങ്ങൾവന്നപ്പോൾപലവ്യഞ്ജനങ്ങളാലക്കാലമെല്ലാംപറുദീസയായന്റെ പൊന്നാനി.പൊന്നൻപ്രഭു വാണപ്രദേശമെന്നാകിലോ,പൊന്നാനയെ നടത്തിയ ‘തമ്പ്രാക്കളാ’ലോപൊൻനിറവാനികൾ ചേരുന്ന നാടിനെ‘പൊൻവാനി’യെന്നുവിളിച്ചതാകാംപൊരുളുകളെന്തേലുമായാലുംപലവുരുകേട്ടുപതിഞ്ഞതിനാൽ‘പൊന്നാനി’യെന്നപേർവിശ്രുതമിന്ന്.പുലിശൗര്യമൂറ്റം ടിപ്പുതൻപടയോട്ടം,കുഞ്ഞിമരക്കാർപോരാട്ടവീര്യവും.പ്രോജ്വലധീരനുമർഖാളി,പണ്ഡിതപുംഗവർ മഖ്ദൂമുമാരുംപൊന്നാര്യശോഭപരത്തിയമണ്ണിൽ,പലപലജാതിമതങ്ങളിൽ മാനുജർ,പലതായി തല്ലുമീകെടുകാലത്തിൽപൈതൃകസുകൃതവിളനിലമായ്പലവർണ്ണസൂനങ്ങൾപുഞ്ചിരിതൂകുന്നൊരുമ-പൂക്കുന്ന സുന്ദര മലർവാടി പൊന്നാനി.“പലമതസാരമേതുമേകം”പൊന്നായനാടിതിൽപാർക്കുമെങ്കിൽപറുദീസനാടാണെൻപൊന്നാനി!
അവന്റെ പള്ളിക്കൂടം ;എന്റെയും
രചന : ജയന്തി അരുൺ.✍ അവനും ഞാനും ഒന്നിച്ചൊരുസ്കൂളിലാണ് പഠിച്ചത്.എന്നിട്ടും, വീട്ടിൽ കിണർ കുത്താൻവന്നവൻഇന്നലെ വരച്ചു കൊടുത്തചിത്രം കണ്ടു കുഞ്ഞദ്‌ഭുതപ്പെട്ടു.ഇതച്ഛന്റെ സ്കൂളല്ലല്ലോ.അവൻ വരച്ചു വച്ചിട്ടുപോയചിത്രത്തിലേക്കോർമയോടിച്ചു.അതേ, ഞങ്ങളുടെ സ്കൂളു തന്നെ.ഉച്ചവിശപ്പുകത്തിക്കയറുന്നനീണ്ടവരാന്തയിതുതന്നെ മോളെ.കഞ്ഞി വീഴ്ത്തുന്ന സുമതിച്ചേച്ചിയുംകുട്ടികളെ ചൂരൽ ചൂണ്ടിവരിനിർത്തുന്ന പ്രഭ സാറുംഎത്ര മിഴിവോടെ നിൽക്കുന്നു.“എന്താടാ…
കറുമ്പി (കഥ )
രചന : സുനു വിജയൻ ✍ “ഗീതേ നീ മുടങ്ങാതെ രാത്രിയിൽ പാലിൽ കുങ്കുമപ്പൂ ചേർത്തു കുടിക്കണം. പിന്നെ പഴങ്ങളും കഴിക്കണം. എങ്കിലേ കുഞ്ഞിന് നിറമുണ്ടാകൂ. ആൺകുഞ്ഞ് ആണെങ്കിൽ പോട്ടെന്നു വക്കാം. ഇനി പെൺകുഞ്ഞെങ്ങാനം ആണെങ്കിൽ അതിനിത്തിരി നിറമൊക്കെ വേണം നിന്നെപ്പോലെ…
പ്രണയ സംഗീതം
രചന : എൻ. അജിത് വട്ടപ്പാറ ✍ ചന്ദനച്ചോലകളിൽ ചന്ദ്രിക പൂത്തിറങ്ങിസ്വപ്നം വിരിയുന്ന പൂവാടി തീർത്തു ,മന്ദഹാസങ്ങളാൽ മന്ദാരപ്പൂന്തെന്നൽസൗരഭം പൂശി പ്രണയാർദ്ര ഭാവമായ് . പൂന്തേൻ നുകരുവാൻ ചിത്രശലഭങ്ങൾവർണ്ണങ്ങൾ നോക്കി പറന്നു ചേർന്നു ,പൂമ്പൊടിയിൽ മുക്കി പൂവുകൾ ശലഭത്തെഹംസ പരാഗത്തിൽ സഞ്ചാരിയാക്കി.…
റഷ്യ-യുക്രൈന്‍ സമാധാന ചർച്ചയില്‍ പുരോഗതി
തുർക്കിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റഷ്യ-യുക്രൈന്‍ സമാധാന ചർച്ചയില്‍ നിർണ്ണായക പുരോഗതി. കീവിനും വടക്കൻ ഉക്രേനിയൻ നഗരമായ ചെർനിഹിവിനും ചുറ്റുമുള്ള സൈനിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയ്ക്കുമെന്ന് റഷ്യ വാഗ്ദാനം ചെയ്തപ്പോള്‍ അന്താരാഷ്ട്ര ഉറപ്പുകളോടെ നിഷ്പക്ഷ നിലപാട് തുടരാം എന്ന നിലപാടാണ് യുക്രൈന്‍ നിർദേശിച്ചിരിക്കുന്നത്.…
ഞാൻ ഒരു യാത്രയിലായിരുന്നു..
രചന : ജനകൻ ഗോപിനാഥ് ✍ ഞാൻ ഒരു യാത്രയിലായിരുന്നു..വഴിയിൽഞാൻ സ്പാർട്ടക്കസിനെ കണ്ടു,മധ്യ കാലഘട്ടത്തിലെശിരോ കവചമണിഞ്ഞ പോരാളികൾട്രോജൻ കുതിരയിൽ നിന്നുമിറങ്ങിഎന്നെ കടന്നു പോയി,നൈലിന്റെ കരയിലെ പിരമിഡുകളിൽ നിന്നുമിറങ്ങിയ ഫറവോമാർമുഖംമൂടികൾക്കുമുള്ളിൽ നിന്ന്എന്നെ ഉറ്റു നോക്കി,മോഹൻ ജദാരോയിൽ നിന്നും മെസ്സപ്പൊട്ടേമിയയിലേക്കുള്ള ദൂരത്തെ,ഞാൻമനസ്സു കൊണ്ടളക്കാൻ ശ്രമിച്ചു,ജറുസലേമിലേക്കുള്ള…
ശ്രീമന്നാരായണീയം
രചന : ഹരിഹരൻ എൻ കെ ✍ ശ്രീകാന്തൻ ശ്രീകൃഷ്ണഭഗവാൻ കടാക്ഷിച്ചല്ലയോ ശ്രീമേല്പത്തൂർ നാരായണഭട്ടതിരിയ്ക്കസുഖം ഭേദമാവാൻമത്സ്യം തൊട്ടുകൂട്ടണമെന്നുപദേശിച്ചു വൈദ്യർ !ഹന്ത ! ഭാഗ്യം ജനാനാം ! മത്സ്യം തൊട്ടുകൂട്ടണമെന്ന് പറഞ്ഞപ്പോളന്ന്ഗുരുവായുപുരേശനെ ധ്യാനിച്ചുവാമഹാത്മൻപത്തവതാരവും സംസ്കൃതഭാഷയിൽ വിവരിച്ചൊരാശ്രീമന്നാരായണീയം പിറന്നൂ തൊഴുന്നേൻ ! നാരായണൻ രചിച്ചതുംനാരായണനെക്കുറിച്ചുള്ളതുമാകയാൽനാരായണീയം…
മദ്യംവിഷമാണന്ന്
രചന : ജോയ് പാലക്കമൂല .✍ മദ്യംവിഷമാണന്ന് പറഞ്ഞുപദേശിച്ച വചനത്തോട് കലഹിച്ച്രണ്ടെണ്ണമടിച്ചയുൻമാദത്തിൽചാരിയിരിക്കുമ്പോഴാണ്സന്ധ്യയുടെ അരണ്ട വെളിച്ചിത്തിൽഒറ്റക്ക് നിൽക്കുന്ന നീണ്ടമരത്തിൻ്റെനിഴൽ മിഴിതുളച്ചെത്തുന്നത് വിഷാദത്തിൻ്റെ തേൻ നുകർന്ന്വിലാപത്തിൻ്റെ കണ്ണീർ പൊഴിച്ച്വിരഹത്തിൻ്റെ നോവ് ചാലിച്ച്വിടപറയാൻ നിൽക്കുകയാണവളും ഏകാന്തയെ പ്രണയിച്ചഏതോ വിചിത്ര കന്യയെപ്പോലെഏണ്ണിയാലൊടുങ്ങാത്ത തിരകളെ കാത്തഏതോ താപസ കന്യയെപ്പോലെ…
നൈൽ……
രചന : ദിലീപ്…✍ നിന്നിൽ ഞാൻ മറന്നുവച്ചതെന്റെആത്മാവിനെത്തന്നെയാണ്!!!!ഹാഫിസ് ഇബ്രാഹിമിന്റെവരികൾക്കിടയിലെവിടെയോവച്ചാണ് ഞാൻ നിന്നെനൈലിലേക്ക് പരിഭാഷപ്പെടുത്തിയത്,അത്രമേൽ നൈലും നീയുംഇന്നെന്റെ സിരകളിലൊഴുകുന്നു…കെയ്റോയിലെഅത്തിമരങ്ങൾ നൈലിനോട്ഇപ്പോഴുംനമ്മുടെ പ്രണയത്തെക്കുറിച്ച്ചോദിക്കാറുണ്ടത്രേ,നൈൽനദിയപ്പോൾഅത്തിമരച്ചില്ലയിലൊരുവസന്തം വരച്ചിടാറുണ്ട്,നമ്മുടെ കണ്ടുമുട്ടലുകൾക്കെല്ലാംനൈൽ സാക്ഷിയായിരുന്നുതീരങ്ങളിൽമുട്ടിയിരുമിയിരിക്കുന്നതോണികളെക്കാൾ നൈൽനമ്മെ സ്നേഹിച്ചതുകൊണ്ടാവുംപാദങ്ങളെ അത്രമേൽആർദ്രമായി ചുംബിച്ചുകൊണ്ടിരുന്നത്,നൈൽഅത്തിമരത്തിനോടെന്നപോലെനമ്മൾ പരസ്പരംകൈമാറിയ ചുംബനങ്ങൾക്ക്അത്തിപ്പഴത്തിന്റെമധുരമായിരുന്നു,നിനക്കിപ്പോൾഅത്തിപഴത്തിന്റെസുഗന്ധമാണെന്ന്എത്രയോ വട്ടം ഞാൻ നിന്റെകാതുകളിൽ മന്ത്രിച്ചിരുന്നു,അപ്പോഴൊക്കെ നിന്റെകവിൾച്ചുവപ്പിൽഅത്തികൾ പൂക്കുന്നതുകാണാം,നൈലിന്റെ…
