പ്രഹേളിക

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ വേദന വേദാന്തമാക്കി,സമാദരംചേതസ്സുതെല്ലും തളരാതനാരതംആദിമഹാകവി വെട്ടിത്തെളിച്ചൊരാ-പാതയിൽ നിന്നുമത്യുച്ചത്തിലുദ്രസം, നേരിൻ വിശുദ്ധിപൂണ്ടദ്ധ്യാത്മസൗരഭം,പാരമൊരൽപ്പവും ചോർന്നുപോയീടാതെ;കാലത്തെ വെന്നുയർന്നീടും മനസ്സുമായ്,ആലോലമാദർശ ധീരരായങ്ങനെ; ഈലോകതത്വങ്ങൾചേർത്തു ചാലിച്ചനൽ-ചേലൊത്തഭാവനാസാന്ദ്ര വചസ്സുകൾസാരസ്യപീയൂഷ സാരങ്ങളാർന്നിദം,ആരമ്യകാന്തി ചൊരിഞ്ഞൊട്ടു പാടിടാം ഒന്നിൻപ്രകാശത്തിലല്ലോ,സമസ്തവുംമിന്നിത്തിളങ്ങിനിൽക്കുന്നതീ,യൂഴിയിൽ!നിർനിദ്രരായിന്നതിൻ പൊരുൾ തേടി,ഹാകർമസപര്യകൾ തീർത്തൊന്നു പാടിടാം! ഈമണ്ണി,ലാവിണ്ണിലൊക്കവേ,കാണുന്ന;കോമള ബിംബങ്ങളുള്ളിലുറപ്പിച്ചു,ജീവന്റെ പിന്നിലൊളിഞ്ഞിരിക്കുന്നൊരുൾ-ഭാവങ്ങളൊക്കെ,സഗൗരവം…

നല്ല പാതി . (കഥ)

രചന : ഉണ്ണി അഷ്ടമിച്ചിറ ✍ “അച്ഛൻ മരുന്ന് കഴിച്ചില്ല കേട്ടോ”. ഈ വക കാര്യങ്ങളൊന്നും ആരും ഓർമ്മിപ്പിക്കേണ്ടി വന്നിട്ടില്ല. മകളുടെ കല്യാണശേഷമുണ്ടായ ഒറ്റപ്പെടലിൽ ഇങ്ങിനെ ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇന്നിപ്പോ അവളും ഭർത്താവും വീട്ടിലുണ്ടായിരുന്നതുകൊണ്ട് അത് ശ്രദ്ധിച്ചു.“മുടങ്ങാതെ കഴിക്കണമെന്ന് ഡോക്ടർ…

“ഒരു നിമിഷം …..തരൂ!!

രചന : മാത്യു വർഗീസ് . ✍ ഊതല്ലെ കാറ്റെ, ഒരല്പനാൾക്കൂടെയീ.,ചില്ലയിൽ നിന്നു ചിരിക്കട്ടെ ഞാൻ !മഞ്ഞച്ചതല്ലെയുള്ളൂ, ഒരു നാൾവരുംതനിയെയുണങ്ങി അടർന്നുകൊള്ളാം. കണ്ടുവോ കാഫലം ,തിങ്ങി നിറഞ്ഞു .,നിൽക്കുന്ന മരത്തിന്റെ താഴ്മകണ്ടോ ?എന്റെയും ,പങ്കിനെ അറിയുമോ ഞാനെ-ത്ര രാപ്പകൽ ചെയ്തതിൻ കർമ്മ…

പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശലവസ്തുക്കൾ ; പട്ടാമ്പി നടുവട്ടം സ്വദേശി ശൈലേഷിന് 5 വ്യത്യസ്ത റെക്കോർഡുകൾ.

പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശലവസ്തുക്കൾ ; നടുവട്ടം സ്വദേശി ശൈലേഷിന് 5 വ്യത്യസ്ത റെക്കോർഡുകൾ. അശ്രദ്ധയോടെ നമ്മിൽ പലരും വലിച്ചെറിയുന്ന പലവിധ വസ്തുക്കളും കൈപ്പുറം നടുവട്ടം സ്വദേശി കുന്നത്തൊടി വീട്ടിൽ ശൈലേഷിന് പൊന്നു പോലെ കാത്തു വയ്ക്കാൻ ഉള്ള പലതുമാണ്.ഉപയോഗശൂന്യമായ വിവിധതരം പാഴ്‌വസ്തുക്കളിൽ…

കാതരയാനം.

രചന : എം.എ.ഹസീബ് പൊന്നാനി✍ നീ ജീവിതവുംഞാൻ മരണവുമാണ്.നീ ഒടുങ്ങുമ്പോൾ,ഞാൻ നിന്നിൽ പടരും.പിന്നെ ഞാൻ,അനന്തസുപ്തിയിലാകും ജഡം!ഗാത്രം മണ്ണിലലിഞ്ഞു വിസ്‌മൃതമാകുമെങ്കിലുംവിണ്ണിലേക്കുയരുമാത്മാവായ്നീ പുതുപ്പിറവികൊള്ളും.അന്നുമുതലങ്ങോട്ടിരുട്ടില്ലാതാകും.മുന്നേ മുനിഞ്ഞു കത്തിത്തീരുംമുമ്പ്,വാഴ്‌വെണ്ണയൂറ്റിത്തെളി-യിച്ചതെല്ലാം വെളിച്ചമാണ്!തേനാറും പാലാറുമൊഴുകു-മാനന്ദനാകത്തിലാറാടുമെങ്കിലും,സുഖദുഃഖപൂരണം,നിന്നോളമാകില്ലൊരുസുരഭിലസ്വർഗ്ഗവും!കാറ്റിലും കോളിലുമുലഞ്ഞാലും,ഘോരതീക്ഷ്‌ണവെയിൽച്ചൂടി-ലിടയ്ക്കിടെ വന്നെത്തുംതണലും,ശുക്ലപക്ഷത്തിലെ നിലാപെയ്ത്തുംകണ്ണീരും കിനാവുമിടകലരുംകാതരയാനംതന്നെയെന്നുമിഷ്ടമെൻ ജീവനേ.!

കുഞ്ഞുണ്ണി മാഷിന്റെ ചരമദിനം.

രചന : അരവിന്ദൻ പണിക്കാശ്ശേരി ✍ താൻ പണ്ട് ഒരു വികൃതി കാണിച്ചതിനെപ്പറ്റി കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ട്. ഉഗ്ര സാഹിത്യവിമർശകനായിരുന്ന പ്രൊ: ജോസഫ് മുണ്ടശ്ശേരിക്ക് തന്റെ കുറച്ച് കവിതകൾ അയച്ചു കൊടുത്തു , ഇതിൽ കവിതയുണ്ടോ എന്ന കുസൃതിച്ചോദ്യത്തോടെ.“പരസ്പര ബന്ധമില്ലാത്ത ഈ വരികളെക്കുറിച്ച്…

അനുപല്ലവി

രചന : ജയേഷ് പണിക്കർ✍ ശ്രുതി ചേർന്നൊഴുകുന്ന ഗാനമായിസുഖകരമായൊരീ ജീവിതവുംഅതിലിന്നു ഞാനങ്ങു പല്ലവിയായ്അനുപല്ലവിയായി നീയുമിന്ന്മധുകരമായൊരു രാഗമതിൽമതിമറന്നങ്ങനെ ഞാനിരിപ്പൂപിൻതുടരുന്നിതെന്നുമെന്നുംമുൻപിലങ്ങെപ്പോഴും നീയാവണംനിന്നോടു ചേർന്നങ്ങുയർന്നിടുന്നുനിർവൃതി പൂക്കുമാ ഗാനമെന്നുംകർണ്ണാമൃതമായ് ഒഴുകിടട്ടെഎന്നും നിലയ്ക്കാതെയാവോളവുംപ്രകൃതിയതാവുമീ പല്ലവിയുംഅനുപല്ലവിയായങ്ങു മാറുക നാംഉയരട്ടെ നവ ഗാനധ്വനികളെന്നുംഉണർവ്വിതങ്ങേകട്ടെ പാരിനെന്നുംഒരുമയോടങ്ങനെയേറ്റു പാടാംഒരു പുതു ലോകം പടുത്തുയർത്താം.

അപേക്ഷ.🕊️🐦🦅🦜

രചന : സിന്ധു ഭദ്ര✍ വൃക്ഷം കീറി മുറിക്കുന്നുപക്ഷികൾ ചത്തു മലക്കുന്നുഅകലേ തൊടിയിൽ തല പോയിട്ടൊരുതെങ്ങു നിവർന്നു ചിരിക്കുന്നുഅങ്ങേ ചെരുവിൽ ചാഞ്ചാടുംഇളനാമ്പു തളിർക്കും മരമില്ലഇങ്ങേക്കരയിൽ മാമ്പൂ പൂക്കുംമണ്ണു കുളിർക്കും മഴയില്ലവരണ്ടുണങ്ങിയ പാടം കാണാംവറ്റിവരണ്ടൊരു പുഴയും കാണാംഅകലെ കാടിൻ നടുവിൽ മലയതു ഇടിയുന്നുണ്ടേ…

കൺ വെട്ടത്തു വീണ്ടും

രചന : സാബു കൃഷ്‌ണൻ ✍ കൺ വെട്ടത്തപ്രതീക്ഷിതംമുന്നിലെത്തി നിൽക്കുന്നൊരാൾകാലത്തിൻ ജാലവിദ്യകൾവന്നു ചേരുമാകസ്മികം. തെല്ലകലത്തു നിൽക്കയാ-മാനന്ദ മോഹനകാഴ്ച്ചകൊതിച്ചേറെ,ക്കാണുവാനുംഒരു പ്രഭാ ക്ഷണാഞജലം. കാലം പോയി ദിനകര-ദിനരാത്ര പ്രയാണവുംനിശ്ചലമെന്റെ ജീവിതംസ്മരണ തൻ നട്ടുച്ചകൾ. നാളുകളേറെകഴിഞ്ഞുപിന്നെയും കാണുകയല്ലേകണ്ണുകൾ തമ്മിലിടഞ്ഞുഓർമ്മ തൻ ബഹിർസ്ഫുരണം. ഒട്ടും കുറയാത്ത ചന്തംഎങ്കിലും…

സാമൂഹിക മാധ്യമങ്ങൾ യുവാക്കളുടെ ഉറക്കം കെടുത്തുന്നു.

മൊബൈലിനോടുള്ള ആസ്കതി മൂലം ഇന്ത്യയിൽ യുവജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുന്നുവെന്ന് പുതിയ സർവ്വേ. 2021 മാർച്ച് മാസം മുതൽ 2022 ഫെബ്രുവരി വരെ നടത്തിയ ഗ്രേറ്റ് ഇന്ത്യൻ സ്ലീപ്പ് സ്‌കോർകാർഡ് 2022 സർവ്വേയിലാണ് ഇത് കണ്ടെത്തിയത്. കിടക്കയുടെ നിർമ്മാതാക്കളായ വേക്ക്ഫിറ്റാണ് പഠനം നടത്തിയത്.…