ആദ്യ കാഴ്ച്ചയിൽ.
Rajesh Krishna* ആദ്യ കാഴ്ച്ചയിൽത്തന്നെ ഞാനവരെ സാകൂതംനോക്കി എൻ്റെ നോട്ടം കണ്ട് അവൾ അവന് പിന്നിൽ പതുങ്ങിയെങ്കിലും അവൻ തലയുയർത്തി അത്ഞാതനായ എന്നെത്തന്നെ ഒരുനിമിഷം നോക്കിയശേഷം തലതിരിച്ചുകളഞ്ഞു…ഞാൻ മെല്ലെ അവരുടെയടുത്തേക്ക് നടന്നു… അവരേതു നാട്ടുകാരാണെന്നും എന്നാണിവിടെയെത്തിയതെന്നും മറ്റും ആരോടെങ്കിലും ചോദിച്ചറിയാനുള്ള ആകാംക്ഷയിൽ…
