മരുഭൂമിയിലെ അസ്തമയങ്ങൾ….. മോഹൻദാസ് എവർഷൈൻ
വെള്ളിയാഴ്ച ആയതിനാൽ തലവഴി പുതച്ചു മൂടി കിടന്നു.. അലാറം ശല്യം ചെയ്യാതെ ആഴ്ചയിൽ ആകെ കിട്ടുന്ന ദിവസം,ഉണർന്നാലും എഴുന്നേൽക്കാതെ പുതപ്പിനുള്ളിൽ ഒതുങ്ങിക്കൂടി കിടക്കുക നമ്മൾ പ്രവാസികളുടെ കൊച്ചു സന്തോഷത്തിന്റെ ഭാഗമാണ്!…നേരം എത്രയായെന്നറിയില്ല, ഇപ്പോഴും ഇരുട്ടിനെ മുറിയിൽ തളച്ചിട്ടിരിക്കുകയാണ്…കിച്ചണിൽ പാത്രങ്ങൾ കലഹിക്കുന്ന ശബ്ദം…
