നാരങ്ങാമിഠായി
രചന : ശ്രീലത രാധാകൃഷ്ണൻ ✍ ഓരോ സ്വാതന്ത്ര്യദിനത്തിലും ഓർമ്മയുടെ നാരങ്ങാമിഠായി നാവിലെത്തും. സ്വാതന്ത്ര്യദിനമെന്നാൽ ചേവായൂർ യു.പി.സ്കൂളിലെ ഓർമ്മകളാണ്. ഓടിട്ട ചെറിയ സ്കൂൾ. ഓഗസ്റ്റ് ഒന്നാം തിയ്യതി മുതലേ സ്വാതന്ത്ര്യമെത്തുന്നിടം. അർത്ഥമറിയാത്ത സ്വാതന്ത്ര്യഗാനങ്ങൾ ഈശ്വരിട്ടീച്ചർ ഞങ്ങൾ ഗായക സംഘത്തെ രണ്ടാഴ്ച മുന്നേ…
