എന്നെ വില്പനക്കുവച്ചപ്പോൾ!
രചന : ഉണ്ണി കെ ടി ✍️ ഒന്നുറങ്ങണം, ശാന്തമായി, സ്വസ്ഥമായി, അതിഗാഢമായി.പക്ഷേ…അതേ…., പക്ഷേ….ഉറക്കം നഷ്ടപ്പെടുത്തിയ ആ നശിച്ച നുണ!ഇതുവരെയും, ഇപ്പോഴും ആളുകളെന്നെ വിശ്വസിക്കുന്നു, സത്യസന്ധനെന്ന് വാഴ്ത്തുന്നു.ആരെങ്കിലും എന്നെയൊന്ന് തിരിച്ചറിഞ്ഞെങ്കിൽ…, നുണയനെന്ന് വിളിച്ചിരുന്നെങ്കിൽ…, എങ്കിൽ ഈ ഭാരമൊഴിഞ്ഞേനെ…പക്ഷേ അതിനൊട്ടും സാധ്യതയില്ല. ഇന്നുവരെ…