ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ഉറവ വറ്റാത്ത
തുലികയിൽ നിന്നും
പിറവികൊള്ളട്ടൊരായിരം
കവിതകൾ
മറവി തന്നിൽ മറഞ്ഞു
പൊകാത്തൊരാ
ഉയിരുകാക്കുന്ന
തത്വശാസ്ത്രങ്ങളേ
പതിതരായ ജനതയ്ക്കു
വേണ്ടി നാം
എഴുതുവാനായ്
ശ്രമിച്ചിടു കൂട്ടരേ
നിസ്വവർഗ്ഗത്തിനാത്മവിലൂടെനാം
സഞ്ചരിക്കാൻ പഠിക്കണംകൂട്ടരേ
മാനവത്വത്തിൻ
പതാകയേന്തീടുവാൻ
നിസ്വവർഗ്ഗത്തെപ്പോരാളിയാക്കുവാൻ
അതിജീവനത്തിൻ
കനൽവഴി താണ്ടുവാൻ
പൊരുതിടു നമ്മൾ
തൂലികത്തുമ്പിനാൽ.

ബേബി മാത്യുഅടിമാലി

By ivayana