സാമൂഹ്യ പാഠം
രചന : ഗഫൂർ കൊടിഞ്ഞി ✍ ബെല്ലടിക്കാൻ അധികം നേരമില്ല.നജീബ് കാൽ നീട്ടി വലിച്ചുവെച്ചു. മോഡൽ പരീക്ഷയുടെ നാലാം ദിവസം. എഴുതിയിടത്തോളം ആത്മവിശ്വാസം ഉണ്ടായിരുന്നു. ഇന്നെന്തോ ഉള്ളിലൊരു ഭയം. കണക്കിലും സയൻസിലും ഇംഗ്ലീഷിലുമൊക്കെ സാമാന്യം മാർക്കും ഗുരുനാഥന്മാരുടെ പ്രശംസയും അവൻ പിടിച്ചു…
