രാക്ഷസ വീഥികൾ.
രചന : ഗഫൂർ കൊടിഞ്ഞി.✍ ഇക്കുറി സൈതാലിയെ സ്വീകരിക്കാൻ വീട്ടുകാർ മുഴുവനും എയർപോർട്ടിൽ എത്തിയിന്നു. ” എല്ലാരൂണ്ടല്ലോ” എന്ന് അയാൾ തമാശ പൊട്ടിച്ചപ്പോൾ “കോവിഡ് കയിഞ്ഞീലേ, ഓര്ക്ക് ടൂറടിച്ചാൻ കിട്ട്യ നേരല്ലേ ചെങ്ങായീ?”എന്ന് അയൽവാസിയും സ്നേഹിതനുമായ ജീപ്പു ഡ്രൈവർ ബീരാൻ ചിരിച്ചു…
