ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

നിലാവിനോട് …… ഗീത മന്ദസ്മിത

നിലാവേ,നിന്നെയെനിക്കെന്നുമേറെയിഷ്ടംനിന്നെയാണോമലേ ഏറെയിഷ്ടം..!അർക്കന്റെ ചൂടേറ്റു വാങ്ങി നീയെങ്കിലുംമർത്യർക്കായേകി നീ കുളിർമ്മ മാത്രംഅർക്കനെ വെല്ലുന്ന വെൺമ മാത്രംമണ്ണിനും വിണ്ണിനും ശോഭമാത്രംമർത്യമനസ്സിൽ കുളിർമമാത്രംനിന്നെ വാഴ്ത്താത്തൊരു കവിതയുണ്ടോനിന്നെപ്പുണരാത്ത പ്രണയമുണ്ടോനിന്നെ പകർത്താത്ത ചിത്രമുണ്ടോനിന്നെപ്പുകഴ്ത്താത്ത ശാസ്ത്രമുണ്ടോനിന്നെയാണോമലേ ഏറെയിഷ്ടം..!ബാല്യകൗമാരങ്ങൾ മാത്രമല്ലയൗവ്വന, വാർദ്ധക്യമാകിടിലുംശാസ്ത്ര പുരോഗതിയാർന്നിടീലുംനിന്നെപ്പുണരാനായ് വെമ്പിടുന്നുമാനവരാശിയിതെന്നുമെന്നുംനിന്നെയെനിക്കെന്നുമെറെയിഷ്ടംനിന്നെയാണോമലേ ഏറെയിഷ്ടം..! ഗീത മന്ദസ്മിത 📝

പൂർവ്വകാലം….. മാധവി ടീച്ചർ, ചാത്തനാത്ത്.

വയൽക്കിളി പാടുന്ന കാലംമയിലുകളാടുന്ന കാലംവയലേല പൂവിട്ട ആതിരക്കാലം…മനസ്സു തുടിച്ചുണർന്ന ബാല്യകാലം.. ഓർമ്മകളുള്ളിൽ അമൃതേകുന്ന പ്രായംമോഹനരാഗങ്ങൾ താരാട്ടും പ്രായംസാമോദമാടിത്തിമർക്കുനപ്രായംവിഷുപ്പക്ഷിയായ് മനം പാടുന്ന പ്രായം. കാമിനിമണിമാർതൻ കടക്കണ്ണിൽ മഷിയിട്ടുകവിതകളെഴുതുന്ന പ്രായം.ഓമൽത്തരിവളകൾ കിലുങ്ങുന്ന പ്രായംഓർമ്മയിൽ ഓളങ്ങൾ തീർക്കുന്ന പ്രായം. ഓടി വന്നെത്തുന്ന യൗവനത്തിൻ മടി –ത്തട്ടിൽ…

കാനന ചോല …. ഷിബു കണിച്ചുകുളങ്ങര

കസ്തൂരി ഗന്ധമുള്ളമാൻപേടയിന്ന്തുള്ളിക്കളിക്കുന്നുകാനനത്തിൽപൂക്കളും പുഴുക്കളുംനീയതിക്ക് മുന്നിലോആവാസ വ്യവസ്ഥയിലുംനമ്രമുഖിയവൾ വിലോലമായ്എത്തിയതോ കാനനചാരുതയിൽമിന്നിത്തിളങ്ങിയുംഅഴകൊഴുകും വഴിയിലേഅവൾ തൻ അന്നനടയിൽചാഞ്ചല്ല്യമില്ലാതേ പൂക്കളുംനാണിച്ചുമന്ദസ്മിതമവളിൽ നിന്നുംകിനിഞ്ഞപ്പോഴോ പ്രഭചൊരിഞ്ഞതാം പാലഴകിൽകാനന ചോലയിൽ നീരാടുവാൻതുനിഞ്ഞതാം മാദകത്തിടമ്പിനേഎതിരേറ്റതാം വികാരവായ്പുമായ്അർദ്ധ നഗ്നയായ് രമിച്ചവൾപുഷ്പാടികൾ തൻനടുവിലേ ചോലയിൽനിർന്നിമേഷരായ് ഇലകളുംവള്ളികളും കൊതി പൂണ്ട്കുതൂഹലം വിവശമാർന്നുമന്മഥശരങ്ങൾ തൊടുക്കുവാനായവൾ ഏതോ ഗന്ധർവ്വന്റെവരവിന്നായ് കൊതി…

കരയിലേക്ക് വലയെറിയുന്ന മുക്കുവന്മാർ …. Ashy Ashiq

ഭംഗിയായിഅടുക്കി വെച്ച്പൊരിച്ചെടുക്കാനൊന്നുംസമയമുണ്ടായില്ല.ഒന്നിച്ചിട്ടു കൊളുത്തി!!എന്നാലുംമത്തി -അയല- ചൂര അയക്കൂറ,കൃത്യമായി വേർതിരിച്ചു കൊളുത്താൻ പ്രത്യേകം ശ്രദ്ധിച്ചു.പലിഞ്ഞീനുള്ളവയെപ്രത്യേകം ആസ്വദിച്ചുപള്ള കീറി ഫോർക് (ശൂലം)കൊണ്ട് പുറത്തെടുത്ത് പൊരിച്ചെടുത്തു…ആഹാ!!വംശശുദ്ധിയുടെപാഠ പുസ്തകത്തിൽഅതിനു വലിയ പ്രാധാന്യമുണ്ട്.വിശപ്പ് (കൊല്ലാനുള്ള) കൊണ്ട്കണ്ണു കാണാത്തതിനാൽ എല്ലാംപാകമാകാതെ കരിഞ്ഞു പോയി.അല്ലെങ്കിലുംഭക്ഷണത്തിനായി വേട്ടയാടലല്ല,വേട്ടയാടുന്നതിനായ് ഭക്ഷണംകഴിക്കുകയെന്നതാണ്പുതിയ നിയമം.നിശബ്ദതയുടെ നാവിനോളംനിലവിളികളെ നക്കി…

മൗനമായി …. Suresh Pangode

മൗനമയൊഴുകുമീ നദിയുടെ ഓരത്തുഞാൻ ഇരിക്കുമ്പോൾ ഓളങ്ങളിൽനിൻ മുഖം പൂത്തുലഞ്ഞുനിൻ കാർകൂന്തലിൽ തഴുകി വന്ന കാറ്റിനൊപ്പംനിന്റെ സുഗന്ധം ഞാനറിയുന്നൂ..സന്ധ്യയിൽ തിങ്കളെത്തിയപ്പോൾപുഴയിലെ ഓളങ്ങളിൽനീയും മാറിയൊരുസൗന്ദര്യധാമമായി കരയെ പുണരാൻ ഓളങ്ങൾ വന്നപ്പോൾമോഹിച്ചുപോയ് ഞാൻസ്വപ്നത്തിലല്ലാതെഒരിക്കലെങ്കിലും നീയെന്റെ ദേവി ആയെങ്കിൽ…സാഗരം പൂകുന്നസൂര്യ പുത്രീ …ഞാൻ ഒരു സുതനായി പ്രണയിക്കുന്നൂ…

റൂഹിയുടെ രാവ് …. Rafeeq Raff

വിദൂരങ്ങൾ താണ്ടിയെത്തി നീ,രാവിൽ നിലാവിന്റെ ജാലകം തുറന്നു.മൃതുലാംഗുലികളാലെൻ നെഞ്ചിൽ തലോടി.പ്രണയനൂലുകൾ കൊണ്ടെൻ,മനസ്സിന്റെ മുറിവുകൾ തുന്നി !മധുരമറിയാത്ത മധു കൊണ്ടു ലേപനം ചെയ്തു.ചുംബനച്ചൂടിനാൽ മുറിവുണക്കി.ഇരുട്ടിലും തെളിയുന്ന നിൻ മുഖകാന്തിയിൽ,മനം മയങ്ങിയുന്മത്തനായ് ഞാൻ.ഏതോ ഒരനശ്വ സംഗീതവീചികൾകർണ്ണപുടങ്ങളിലലിഞ്ഞിറങ്ങി.പുതുമഴയിൽ പുതയുന്ന മഴമണം വന്നെൻ,നിശ്വാസ ഗതികളെയുർവരമാക്കി.ഈരാവുപുലരാതിരുന്നെങ്കിലെന്നു ഞാൻഒരുവേള പിന്നെയുമാശിച്ചു…

ലോക ഭിന്നശേഷി ദിനം ….. Geetha Mandasmitha

ഉയരട്ടെ ഒരു സ്വരമെന്നും ഉരിയാടാനാകാത്തോർക്കായി നമ്മുടെ കാതിൽ മുഴങ്ങട്ടെ അവരുടെ ഹൃദയത്തിൻ താളം നമ്മുടെ കണ്ണുകളേകട്ടെ അവരുടെ പാതയിൽ നറു വെട്ടം താങ്ങാകട്ടെ ഈ കൈകൾ കൈയ്യുകളില്ലാ മെയ്കൾക്കായ് അവർക്കു നിൽക്കാനാവട്ടെ നമ്മുടെ പാദ ബലത്താലെ വേണ്ടാ സഹതാപാക്കണ്ണീർ വേണ്ടതു സ്നേഹക്കൂട്ടായ്മ…

ഡിസംബർ … Lisha Jayalal

ഡിസംബർനീയെത്ര സുന്ദരിയാണ്,മഞ്ഞു വീണിടങ്ങളിൽനീ കാണാനെത്രമനോഹരിയാണ്.കാണാത്തദൂരങ്ങൾ താണ്ടിഅവനെന്നരികിലെത്തിയആദ്യ കാഴ്ചയിലെപ്രണയം പോലെ …മറവിയുടെ ശൂന്യതയിൽ നിന്ന്മായാജാലക്കാരന്റെജാലവിദ്യകളിലേക്ക്എന്നെ കൂട്ടികൊണ്ടുവന്നപകലുകൾ പോലെ ..ഓർമ്മകളുടെതുരുത്തിൽ നിന്ന്അക്ഷരങ്ങളുടെപ്രണയത്തിലേക്ക്എന്നെ ചേർത്തണച്ചസമീപ്യം പോലെ…മഞ്ഞിന്റെ നേർത്തതണുപ്പിലെങ്ങോഅവന്റേതായ് തീർന്നനിമിഷം പോലെ….ഡിസംബർനീയെത്ര സുന്ദരിയാണ് ❤️ലിഷ ജയലാൽ.

കുട്ടിക്കുസൃതികൾ …… ഉണ്ണികൃഷ്ണൻ ബാലരാമപുരം

കുരുന്നുകൾക്കുള്ളിൽ തുളുമ്പുന്ന കൗതുകം,കതിരണിപ്പാടം കിനിയുന്ന കൺസുഖം,കമനീയമാം കേളി കൽക്കണ്ട മധുരിമ,ക്രീഡകനായ് മദിക്കും മനസ്സിനെ.കുതറിയോടും കിടാങ്ങൾ മുറ്റത്ത്,കൊടിയറ്റ് വീണ് നിമിഷങ്ങൾക്കുള്ളിലായ്,കിളിമരത്തിൽ കിളിർക്കുമിലകളിൽ,കുടമുല്ലമൊട്ടുകൾ തലയുയർത്തും പോലെ .കൊഞ്ചും മൊഴികളിൽ കിനിയും മിഴികളിൽ,കാലികമാകും കളങ്കമില്ലായ്മകൾ,കനിവെഴും ദൈവീക രൂപങ്ങളാകുമ്പോൾ,കുരുന്നുകളെല്ലാം ദൈവങ്ങളല്ലോ?കുട്ടിയ്ക്ക് കുസൃതികൾ കൂടപ്പിറപ്പുകൾകുട്ടിത്വം കുറുമ്പിന്റെ കൂടാരമല്ലോ?കൂടിയാൽ വന്നിടും…

കാര്‍ത്തികദീപം ….Pattom Sreedevi Nair

വൃശ്ചികമാസം പുലര്‍ന്നുഞാന്‍ കണ്ടതുംവൃക്ഷത്തലപ്പിലെന്‍പൊന്‍ വിളക്ക്..പൂത്തതാമാകാശപ്പൂമരക്കൊമ്പിലായ്..കണ്ടെന്റെ മാനസ മണ്‍ വിളക്ക്…ചുറ്റുംനിറഞ്ഞെന്റെ മുറ്റംനിറഞ്ഞെത്തികാര്‍ത്തികദീപമായ് നില വിളക്ക്…മുറ്റം പടിഞ്ഞിരുന്നാലോലമാടിയചെത്തിപ്പടര്‍പ്പിലെന്‍ കല്‍വിളക്ക്…കാണാതെകണ്ടുഞാന്‍നിന്‍ കവിളത്തൊരുമാദകപ്പൂമൊട്ടിന്‍ മണിവിളക്ക് …ആരാരോവച്ചതാമ്പോലുള്ളപഞ്ചമിപ്പെണ്ണിന്റെകവിളിലെക്കളിവിളക്ക്..ചുറ്റുംനിറവിന്റെപൂങ്കാവനംതന്നില്‍തെളിയിച്ചെടുത്തതാംനിറവിളക്ക്…അണയാത്തദീപങ്ങളാക്കിപ്പിന്നെയെന്‍മനമാക്കി,ആത്മദീപമാക്കീ. (പട്ടം ശ്രീദേവിനായർ)