പ്രതീക്ഷകൾ.
രചന : പട്ടം ശ്രീദേവിനായർ* അനന്തതയിൽഅലയുന്ന അലയാ ഴിയിൽ….പുതുനാമ്പു പൂക്കുന്നപൂവാടിയിൽ…പുലരിയെ ത്തേടുന്നസ്വപ്നങ്ങളിൽ….പുതിയ പ്രകാശമായ്കടന്നു ചെല്ലാം…..!പ്രപഞ്ച സത്യങ്ങളിൽമിഴിതുറക്കാം,പ്രണവമന്ത്രങ്ങളെ സ്വീകരിക്കാം…..പ്രാണന്റെ പൊരുളിൽനിറഞ്ഞു നിൽക്കാം!പ്രണയത്തെ മനസ്സിലും കരുതി വയ്ക്കാം……..!ഓരോ നിമിഷവും സുന്ദരമായ്…ഓരോ ദിവസവും നന്മകളായ്…ഓരോ വർഷവും ഓർമ്മകളായ്….ഓർമ്മയിലെന്നുംനമുക്കൊത്തുചേരാം!കണ്ടദൃശ്യങ്ങൾമനോഹരങ്ങൾ…..!കാണാത്തവയോ,അതി സുന്ദരം…..!കാണാതിരിക്കുവാനാകുകില്ല…..കണ്ടിരിക്കാം നമുക്കു, വീണ്ടും………! സ്നേഹം നിറഞ്ഞ പുതുവർഷ…
